Updated on: 4 December, 2020 11:19 PM IST

കാപ്പി തോട്ടങ്ങളുടെ ഉന്നമനത്തിനായി 2020-21 വർഷത്തെ സംയോജിത കാപ്പി വികസന പദ്ധതിയിൽ ( Integrated coffee development programme)ഉൾപ്പെടുത്തി കർഷകർക്ക് സബ്‌സിഡി നൽകുന്നതിന് കോഫീ ബോർഡ് അപേക്ഷകൾ ക്ഷണിച്ചു .പത്തു ഹെക്ടർ വരെ കാപ്പി കൃഷി ഉള്ള കർഷകർക്കു കിണർ, കുളം, സ്പ്രിങ്ക്ളർ, ഡ്രിപ്പ് തുടങ്ങിയ ജലസേചന പദ്ധതികൾക്കും ഉൽപ്പാദനം മുരടിച്ച തോട്ടങ്ങളിലെ കാപ്പി ചെടികൾ വെട്ടി മാറ്റി ആവർത്തന കൃഷി ചെയ്യുന്നതിനും സബ്‌സിഡിയുണ്ട്.കൂടാതെ ചെറുകിട കാപ്പി കർഷകർക്ക് കാപ്പി വിപണനം നടത്താനുള്ള സാമ്പത്തിക സഹായവും പാരിസ്ഥിതിക സാക്ഷ്യ പത്രം ലഭിക്കുന്നതിനുള്ള സഹായവും കിട്ടും.

സ്വയം സഹായ സംഘങ്ങൾക്കും സഹകരണ സ്ഥാപനങ്ങൾക്കും കാപ്പി വിപണനം നടത്തുന്നതിനായി കാപ്പി പരിപ്പിനു കിലോഗ്രാമിന് നാലു രൂപ നിരക്കിൽ ധന സഹായവും ഉണ്ട്.  പാരിസ്ഥിതിക സാക്ഷ്യ പത്രം (eco-certification) ലഭിക്കുന്നതിന് ആവശ്യമായ സാമ്പത്തിക ചിലവിന്റെ 50 ശതമാനം ആണ് സബ്‌സിഡി ആയി ലഭിക്കുക. ഇത് പരമാവധി 50000 രൂപ ആയി നിജപ്പെടുത്തിയിട്ടുണ്ട്. .

അപേക്ഷകർ പ്രവൃത്തി തുടങ്ങുന്നതിനു മുമ്പായി കോഫി ബോർഡിന്റെ ലൈസൺ ഓഫീസുകളിൽ അപേക്ഷ നൽകി അംഗീകാരം വാങ്ങണം. ബോർഡിന്റെ അംഗീകാരമില്ലാതെ പൂർത്തീകരിച്ച പ്രവൃത്തികളിന്മേൽ അപേക്ഷകൾ  ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.ഓരോ ‌ലൈസൻ ഓഫീസിനും ( Liason office)നിശ്ചിത എണ്ണം അപേക്ഷകൾ അനുവദിച്ചിട്ടുള്ളതിനാൽ ആദ്യം സ്വീകരിക്കുന്ന അപേക്ഷകൾക്കായിരിക്കും മുൻഗണന നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ലൈസൻ ഓഫിസുമായി ബന്ധപ്പെടണമെന്ന് കോഫി ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ഡോ .എം  കറുത്തമണി അറിയിച്ചു.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കാന്തല്ലൂര്‍ മലനിരകളില്‍ ആപ്പിള്‍ വിളഞ്ഞ് പഴുത്തുനില്‍ക്കുന്നു; പക്ഷേ വാങ്ങാനാളില്ല

English Summary: Subsidy for coffee farmers
Published on: 23 June 2020, 11:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now