Updated on: 11 June, 2023 8:19 PM IST
"Suchitva Sagaram Sundara Thiram" project to make the sea garbage free

തൃശ്ശൂർ : കടലിനെ മാലിന്യമുക്തമാക്കുന്നതിനായി സംസ്ഥാനത്ത് ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി നടപ്പാക്കുമെന്ന് മത്സ്യബന്ധന, സാംസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ. തീരദേശത്തെ കേൾക്കാനും ചേർത്തുനിർത്തുന്നതിനുമായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന തീരസദസ്സ് മണലൂർ മണ്ഡലത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

സർക്കാർ നിരവധി വികസന പ്രവൃത്തികളാണ് തീരദേശ മേഖലയ്ക്കായി നടപ്പാക്കുന്നത്. അതിന്റെ ഗുണഫലങ്ങൾ തീരദേശ ജനങ്ങളിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും ഈ മേഖലയിലെ പ്രശ്നങ്ങൾ നേരിട്ടു മനസ്സിലാക്കി പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുകയും ചെയ്യും. വീടില്ലാത്ത എല്ലാവരെയും ലൈഫ്, പുനർഗേഹം പദ്ധതികളിൽ ഉൾപ്പെടുത്തി വീട് നൽകും. തീരദേശ മേഖലയിലെ വിദ്യാഭ്യാസത്തിന് മികച്ച സൗകര്യങ്ങൾ ഒരുക്കും. മത്സ്യബന്ധന മേഖലയിൽ ഇൻഷുറൻസ് ഉറപ്പുവരുത്തുകയും കൃത്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യും.

വീടും തൊഴിലും വിദ്യാഭ്യാസവും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം ഉറപ്പാക്കും. സംസ്ഥാന - കേന്ദ്ര സർക്കാരുകൾ സഹകരിച്ച് പുത്തൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ചിലവുകുറഞ്ഞ ഉയർന്ന നിലവാരമുള്ള തീര സംരക്ഷണ പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.

തീരമേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്നങ്ങൾ നേരിൽ മനസ്സിലാക്കി പരിഹാര നടപടികൾ സ്വീകരിക്കുന്നതിനും സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ തീര സദസ്സ് സംഘടിപ്പിക്കുന്നത്. തീര മേഖലയുടെ വികസനത്തിനായി തൊഴിലാളികളുടെ അറിവ് കൂടി പ്രയോജനപ്പെടുത്തുന്നതും അവയ്ക്ക് മുന്തിയ പരിഗണന നൽകി നൂതന പദ്ധതികൾ ആവിഷ്കരിക്കുന്നതിനുള്ള ചുവടുവെപ്പ് കൂടിയാണ് തീരസദസ്സ്.

ബന്ധപ്പെട്ട വാർത്തകൾ: തീരസദസ്സ്: കൊല്ലം ജില്ലയിൽ 33 ലക്ഷം രൂപയുടെ ധനസഹായം

വാടാനപ്പള്ളിയിൽ നടന്ന തീരസദസ്സ് പൊതുയോഗത്തിൽ മണലൂർ നിയോജകമണ്ഡലം എംഎൽഎ മുരളി പെരുനെല്ലി അധ്യക്ഷനായി. ചടങ്ങിൽ മുതിർന്ന അഞ്ച് മത്സ്യത്തൊഴിലാളികളെയും, ബോട്ടപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ രണ്ടുപേരെയും പ്രളയ രക്ഷാപ്രവർത്തനം നടത്തിയ 10 പേരെയും വിവിധ മേഖലകളിൽ മികവുപുലർത്തിയ 20 പേരെയും മന്ത്രി ആദരിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ഒൻപത് ഗുണഭോക്താക്കൾക്ക് 10,000 രൂപ വീതമുള്ള വിവാഹ ധനസഹായവും. തൊഴിൽ സംരംഭങ്ങൾക്കുള്ള രണ്ട് യൂണിറ്റുകളുടെ 4,30,000 രൂപ ധനസായവും. ജെ എൽ ജി സംരംഭങ്ങൾക്ക് നാല് യൂണിറ്റുകൾക്കുള്ള രണ്ട് ലക്ഷം രൂപയുടെ ധനസഹായവും വിതരണം ചെയ്തു.

ചടങ്ങിൽ വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി, തൃശ്ശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ ടി അനിത, മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ, മത്സ്യബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, ജനപ്രതിനിധികളായ കെ സി പ്രസാദ്, ലതി വേണുഗോപാൽ, സ്മിത അജയകുമാർ, ശ്രീദേവി ജയരാജൻ, സിന്ധു അനിൽകുമാർ, പി എം അഹമ്മദ്, കെ ബി സുരേഷ് കുമാർ, സി എം നിസാർ, ഇബ്രാഹിം പടുവിങ്ങൽ, പി എ സുലൈമാൻ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, തൊഴിലാളി സംഘടന നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

English Summary: "Suchitva Sagaram Sundara Thiram" project to make the sea garbage free
Published on: 11 June 2023, 07:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now