Updated on: 4 August, 2022 5:53 PM IST

1. ഓണത്തിന് സൗജന്യ കിറ്റിന് പുറമെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സബ്‌സിഡി നിരക്കിൽ ഒരു കിലോ പഞ്ചസാരയും അഞ്ചു കിലോ വീതം പച്ചരിയും കുത്തരിയും ലഭിക്കും. ഓണം സമ്പന്നമാക്കുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള ഇടപെടലുകൾക്ക് ഭക്ഷ്യവകുപ്പ് സജ്ജമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിൽ. നെയ്യാറ്റിൻകര താലൂക്കിൽ, പോങ്ങിലും നേമം മണ്ഡലത്തിൽ കരുമത്തും പുതുതായി ആരംഭിച്ച മാവേലിസ്റ്റോറുകളുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. കശുവണ്ടി, ഏലയ്ക്ക, നെയ്യ്, തുണിസഞ്ചി ഉൾപ്പെടെ 14 ഇനം സാധനങ്ങളാണ് ഓണക്കിറ്റിൽ ഉള്ളത്. ഓണത്തിന് മുമ്പുതന്നെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുമെന്നും ഗുണനിലവാരമുള്ള ഭക്ഷ്യ ധാന്യങ്ങൾ കൃത്യമായ അളവിലും തൂക്കത്തിലും വിതരണം ചെയ്യുമെന്നും മന്ത്രി ഉറപ്പ് നൽകി.

2. കോഴിക്കോട് ജില്ലയിൽ രണ്ടരലക്ഷത്തോളം ത്രിവർണ പതാകകൾ നിർമിക്കാനൊരുങ്ങി കുടുംബശ്രീ പ്രവർത്തകർ. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി നടപ്പിലാക്കുന്ന 'ഓരോ വീട്ടിലും ത്രിവർണം' എന്ന ക്യാമ്പെയിന്റെ ഭാഗമായാണ് പതാക നിർമാണം. പൊതുജനങ്ങൾക്ക് ആവശ്യമായ പതാകകൾ ലഭ്യമാക്കാൻ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു. 30ഓളം കുടുംബശ്രീ യൂണിറ്റുകളായി 250ഓളം പ്രവർത്തകർ ഇതിൽ പങ്കാളികളാകും.

ബന്ധപ്പെട്ട വാർത്തകൾ: ഓണം പ്രമാണിച്ച് ഖാദി തുണിത്തരങ്ങൾക്ക് റിബേറ്റ് അനുവദിച്ചു

3. അട്ടപ്പാടിയിലെ ആദിവാസി ഗോത്ര വിഭാഗങ്ങളെ ആരോഗ്യമുള്ള ജനതയാക്കി മാറ്റിയെടുക്കാൻ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്. അട്ടപ്പാടി മില്ലറ്റ് വില്ലേജ് പദ്ധതിയുടെ ഭാഗമായി ചീരക്കടവില്‍ നിര്‍മിച്ച ചെറുധാന്യ സംസ്‌കരണ ശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആദിവാസി സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി, അട്ടപ്പാടിയുടെ തനത് കാര്‍ഷിക സാംസ്‌കാരിക പൈതൃകം തിരിച്ചു കൊണ്ടുവരാൻ നടപ്പിലാക്കുന്ന പദ്ധതിയാണ് മില്ലറ്റ് വില്ലേജ്. പദ്ധതിയുടെ ഭാഗമായി രൂപീകരിക്കപ്പെട്ട ആദിവാസി കര്‍ഷക ഉത്പാദക കമ്പനിയുടെ ഓഹരി പത്രിക വിതരണ ഉദ്ഘാടനം മുന്‍ കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാർ നിർവഹിച്ചു.


4. എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ഫിലമെന്‍റ് രഹിത കേരള പദ്ധതിയുടെ ഭാഗമാകുമെന്ന് മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ. ഫിലമെന്‍റ് രഹിത കേരളം എന്ന ആശയം എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും നടപ്പാക്കുന്ന പദ്ധതിയാണ് നിലാവ്. 10.5 ലക്ഷം പരമ്പരാഗത തെരുവു വിളക്കുകള്‍ക്കു പകരം എല്‍ഇഡി വിളക്കുകള്‍ സ്ഥാപിക്കലാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യ ഘട്ടത്തില്‍ രണ്ട് ലക്ഷവും, രണ്ടാം ഘട്ടത്തില്‍ 8.5 ലക്ഷം ബള്‍ബുകളും എല്‍ഇഡിയിലേക്ക് മാറും. പദ്ധതിയില്‍പ്പെട്ട എല്‍ഇഡി വിളക്കുകൾക്ക് ഏഴ് വര്‍ഷത്തെ വാറണ്ടിയുണ്ട്.

5. അസാപ് കേരളയുടെയും കേരള നോളജ് ഇക്കോണമി മിഷന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “കണക്ട് കരിയർ ടു ക്യാമ്പസ്” പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. അഞ്ച് വർഷം കൊണ്ട് 40 ലക്ഷം യുവജനങ്ങൾക്ക് പരിശീലനവും 20 ലക്ഷം പേർക്ക് തൊഴിലും നൽകി കേരളത്തെ ഒരു നവ വൈജ്ഞാനിക സമൂഹമാക്കി മാറ്റുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് കലാലയങ്ങളിൽ ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. കൂടാതെ കെ ഡിസ്കിന്റെ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം മൊബൈൽ ആപ്പായ 'DWMS Connect'ന്റെ പ്രകാശനവും ചടങ്ങിൽ നടന്നു. കേരളത്തിലെ തൊഴിലന്വേഷകർക്ക് ലോകത്ത് എവിടെയുമുള്ള തൊഴിൽ ദാതാക്കളുമായി ബന്ധപ്പെടാൻ ഈ ആപ്പ് സഹായിക്കും.

6. ചക്ക ഇഷ്ടപ്പെടുന്നവരുടെ കൂട്ടായ്മയായ ചക്കക്കൂട്ടം കോതമംഗലത്ത് ഒത്തുകൂടി. കേരളത്തിൽ ഒരു ചക്കയും നഷ്ടപ്പെടുത്തരുത് എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ചക്കക്കൂട്ടം ഒത്തൊരുമിച്ചത്. കൊല്ലം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള ചക്കക്കൂട്ടത്തിന്റെ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു. 293 തരം പ്ലാവുകൾ നട്ട് റെക്കോർഡ് സ്വന്തമാക്കിയ പാലാക്കാരൻ തോമസ് കട്ടക്കയത്തെ പരിപാടിയിൽ ആദരിച്ചു.

7. ഗ്രാമീണ മേഖലയിലെ വികസനം ലക്ഷ്യം വച്ച് ഒമ്പത് വ്യവസായ എസ്റ്റേറ്റുകൾ നിർമിക്കാനൊരുങ്ങി കൊല്ലം ജില്ല. വിവിധ പഞ്ചായത്തുകളിലായി 20 കോടി രൂപ ചെലവിട്ടാണ് 11 ഏക്കറിൽ പദ്ധതി നടപ്പാക്കുന്നത്. ഇട്ടിവ പഞ്ചായത്തിലെ വെളുന്തുറ വാർഡിൽ ആദ്യ എസ്റ്റേറ്റിന്റെ നിർമാണോദ്ഘാടനം ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. ഇട്ടിവയിൽ 82 സെന്റിൽ 1.6 കോടി രൂപ ചെലവിലാണ് വ്യവസായ എസ്റ്റേറ്റ് നിർമിക്കുന്നത്. കൂടാതെ തലവൂർ, പിറവന്തൂർ, കരവാളൂർ, പൂയപ്പള്ളി, നിലമേൽ, കരീപ്ര, പത്തനാപുരം, പിറവന്തൂർ എന്നിവിടങ്ങളിലും എസ്റ്റേറ്റുകൾ ഒരുക്കും.

8. നെടുമങ്ങാട്‌ ബ്ലോക്ക് പഞ്ചായത്തിന്റെ അഭിമുഖ്യത്തിൽ നിർമിച്ച ‘അവൾക്കൊപ്പം ജീവനി’- വനിതാ ഫിറ്റ്നസ് സെന്ററിൻ്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോർജ് നിർവഹിച്ചു. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനുള്ള ഇത്തരം പദ്ധതികൾ ഏറെ പ്രശംസ അർഹിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. ജീവിതശൈലി രോഗങ്ങൾ ഒരു പരിധി വരെ തടയാൻ കൃത്യമായ വ്യായാമത്തിലൂടെ സാധിക്കുമെന്നും ഇത്തരം സംരംഭങ്ങൾ വനിതകൾക്ക് സഹായകമാകുമെന്നും മന്ത്രി അറിയിച്ചു.

9. ദേശീയ പതാകയ്ക്ക് ആദരവ് നൽകാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത 'ഹർ ഘർ തിരംഗ'യുടെ ഭാഗമായി കൃഷി ജാഗരണും. 15 ദിവസം നീണ്ടുനിൽക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിനാണ് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചത്. കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എം.സി ഡൊമിനിക്കിന്റെയും, ഡയറക്ടർ ഷൈനി ഡൊമിനിക്കിന്റെയും നേതൃത്വത്തിൽ കെജെ കുടുംബത്തിലെ എല്ലാ അംഗങ്ങളും സ്വാതന്ത്ര്യ ദിനാഘോഷ സന്ദേശം അറിയിച്ചു.

10. ലോകത്തിലെ ഏറ്റവും വലിയ ഈത്തപ്പഴ ഉത്സവത്തിന് സൗദി അറേബ്യയിലെ ബുറൈദയിൽ തുടക്കം. പ്രവിശ്യാ ഗവർണറേറ്റിന്റെ മേൽനോട്ടത്തിൽ പരിസ്ഥിതി-ജല-കൃഷി മന്ത്രാലയത്തിന്റെയും ബുറൈദ മുനിസിപ്പാലിറ്റിയുടെയും പങ്കാളിത്തത്തോടെയാണ് 'ഡേറ്റ്സ് ഫെസ്റ്റിവൽ 2022' സംഘടിപ്പിച്ചത്. ഈ മാസം 30 വരെ ഫെസ്റ്റിവൽ നടക്കും. സ്വർണ നിറത്തിലുള്ള 'സുക്കരി' ഇനം ഈത്തപ്പഴമാണ് മേളയിലെ പ്രധാന ആകർഷണം.


11. കേരളത്തിൽ അടുത്ത 2 ദിവസം അതിതീവ്ര മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ടും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. മഴയുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

English Summary: Sugar and 10 kg rice at subsidized rates for Onam
Published on: 03 August 2022, 03:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now