ഇറച്ചി, പ്രത്യേകിച്ചും കോഴിയിറച്ചി വിപണിയില്‍ എന്നും ഡിമാന്‍ഡുള്ള ഭക്ഷ്യ വസ്തുവാണ്. വില കൂടുന്നതോ കുറയുന്നതോ ഒന്നും ആളുകൾ കൂട്ടാക്കാറില്ല. അതിനാൽ ഇതിനോട് അനുബന്ധിച്ചുള്ള സംരംഭങ്ങൾ ലാഭകരമാകാനുള്ള സാധ്യതകളേറെയാണ്. സുഗുണ ഡെയ്‌ലി ഫ്രഷ് വഴി സാധാരണക്കാരന് വരുമാനം നേടാം. കുറച്ചു നാളുകള്‍ക്കു മുമ്പു വരെ നഗരങ്ങളില്‍ വേരൂന്നിയിരുന്ന സുഗുണ ഇന്നു ഗ്രാമപ്രാദേശങ്ങളിലും നിറയുന്നത് ഡിമാന്‍ഡ് വ്യക്തമാക്കുന്നു. ഉയര്‍ന്ന ഗുണമേന്‍മയും, വൃത്തിയും തന്നെയാണ് സുഗണ ഡെയ്‌ലി ഫ്രഷിനെ ശ്രദ്ധേയമാക്കുന്നത്. ബൃഹത്തായ നെറ്റ് വർക്കാണ് പ്രധാന ആകർഷണം.
ബന്ധപ്പെട്ട വാർത്തകൾ: വനിതകൾക്ക് എളുപ്പത്തിൽ സംരംഭം തുടങ്ങാൻ സഹായിക്കുന്ന സബ്സിഡി പദ്ധതികൾ
സംരംഭം തുടങ്ങേണ്ട വിധം
വിജയകരമായി സംരംഭം തുടരുന്നതിനാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും നിങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് ഒരുക്കുന്നത് കമ്പനിയായിരിക്കും. നിങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് ഇറച്ചി സൂക്ഷിക്കുന്നതിന് ആവശ്യമായ ഫ്രീസറുകള്‍, ബില്ലിങ്ങിനാവ്യമായ കമ്പ്യൂട്ടര്‍, പ്രിന്റര്‍, സോഫ്റ്റ് വെയർ, വെയിങ് മെഷീൻ, കട്ടിങ് മെഷീനുകള്‍, ഫര്‍ണീച്ചറുകള്‍ പോലുള്ള മറ്റെല്ലാ കാര്യങ്ങളും കമ്പനി ഒരുക്കും. ജീവനക്കാരന് ആവശ്യമായ പരിശീലനവും കമ്പനി തന്നെ നല്‍കും.
ബന്ധപ്പെട്ട വാർത്തകൾ: സംരംഭം തുടങ്ങാൻ സഹായിക്കുന്ന പദ്ധതികൾ ഒരുപാടുണ്ട്
സുഗുണ ഡെയ്‌ലി ഫ്രഷ് ഫ്രാഞ്ചൈസികള്‍ മറ്റു ഫ്രാഞ്ചൈസികളില്‍ നിന്നു വ്യത്യസ്തമാകാന്‍ ചില കാരണങ്ങളുണ്ട്. വലിയ നിബന്ധനകള്‍ ഇല്ലെന്നതാണ് ഇതില്‍ പ്രധാനം. അപേക്ഷകന്‍ പ്രധാനമായും രണ്ടു കാര്യങ്ങള്‍ മാത്രം ഉറപ്പുവരുത്തിയാല്‍ മതി. ഒന്ന് വൈദ്യുതി ലഭ്യതയോടു കൂടിയ 200 സ്വകയര്‍ഫീറ്റ് സ്ഥലവും രണ്ടു ഒരു ജീവനക്കാരനും. അപേക്ഷകന് തന്നെ ജീവനക്കാരനാകാന്‍ സാധിച്ചാല്‍ ആ ചെലവും ലാഭമാകും. ബാക്കിയെല്ലാം കമ്പനിയുടെ ഉത്തരവാദിത്വമാണ്.
സെക്യൂരിറ്റി ഡെപ്പോസിറ്റും, വരുമാനവും
എതൊരു ഫ്രാഞ്ചൈസി മോഡലിനും ആവശ്യമായതു പോലെ ഒരു സെക്യൂരിറ്റി ഡെപ്പോസിറ്റ് സുഗുണ ഡെയ്‌ലി ഫ്രഷിനും ആവശ്യമാണ്. 3.5 ലക്ഷം രൂപയാണ് മൊത്തം നിങ്ങള്‍ നിക്ഷേപിക്കേണ്ടതായുള്ളത്. അതിന്റെ 30 ശതമാനം നിങ്ങള്‍ പിന്‍മാറുന്ന സമയത്ത് തിരികെ ലഭിക്കുന്നതാണ്. അതായത് ഒരു ലക്ഷം രൂപയോളം തിരികെ ലഭിക്കും.
മികച്ച വരുമാന സാധ്യതയാണ് ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്യുന്നത്. സ്‌റ്റോറിലെ കച്ചവടവും നിങ്ങളുടെ വരുമാനവും ബന്ധപ്പെട്ടിരിക്കുന്നു. മൊത്തം കച്ചവടത്തിന്റെ 12- 20 ശതമാനം വരെയാകും നിങ്ങളുടെ പോക്കറ്റിലെത്തുക.
ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍
ഫ്രാഞ്ചൈസിക്കായി സുഗുണ ഡെയ്‌ലി ഫ്രഷിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകള്‍ മുന്‍ഗണനാ ക്രമത്തിലാകും പരിഗണിക്കുക. അപേക്ഷകൾ അംഗീകരിച്ചാല്‍ നിങ്ങള്‍ കണ്ടെത്തിയ സ്ഥലം അധികൃതര്‍ പരിശോധിച്ച് ഫ്രാഞ്ചൈസി അനുവദിക്കും. തുടര്‍ന്ന് നിങ്ങള്‍ ജി.എസ്.ടി, ഫുഡ് സേഫ്റ്റി ലൈസന്‍സ്, ഉദ്യോഗ് ആധാര്‍ എന്നിവ എടുക്കേണ്ടതുണ്ട്.
നിയമങ്ങളിലും നിബന്ധനകളിലും കമ്പനിക്കു മാറ്റം വരുത്താൻ അധികാരം ഉണ്ട്. അതിനാൽ തന്നെ അപേക്ഷിക്കുന്ന സമയത്ത് ഇക്കാര്യങ്ങൾ ഉറപ്പുവരുത്തണം.
ഫ്രാഞ്ചൈസിക്കായി 3.5 ലക്ഷം രൂപ ചെലവഴിക്കേണ്ടതുണ്ടെന്നു മുകളില്‍ പറഞ്ഞിരുന്നല്ലോ. ഈ തുക നിങ്ങളുടെ പക്കല്‍ ഇല്ലെന്നതാണ് വിഷയമെങ്കില്‍ വായ്പകള്‍ക്കായി ബാങ്കുകളെ സമീപിക്കാവുന്നതാണ്. സംരംഭകരെ സഹായിക്കുന്നതിനായി വന്‍കിട ഇളവുകളോടെ സര്‍ക്കാര്‍ അവതരിപ്പിച്ച മുദ്ര ലോണ്‍ ഇവിടെ പ്രയോഗിക്കാവുന്നതാണ്.