Updated on: 9 February, 2023 9:31 PM IST
സുകന്യ സമൃദ്ധി യോജന; അപേക്ഷിക്കാന്‍ പോസ്റ്റ് ഓഫീസുകളില്‍ സൗകര്യം

മലപ്പുറം: പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നിവ സുഗമമായി നടത്തുവാന്‍ മാതാപിതാക്കളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച സുകന്യ സമൃദ്ധി യോജന പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ മഞ്ചേരി ഡിവിഷന് കീഴിലെ പോസ്റ്റ് ഓഫീസുകളില്‍ ഇന്നും നാളെയും (ഫെബ്രുവരി 9, 10) പ്രത്യേക സൗകര്യമേര്‍പ്പെടുത്തിയതായി ഡിവിഷന്‍ പോസ്റ്റല്‍ സൂപ്രണ്ട് അറിയിച്ചു.  

ഒരു പെണ്‍കുട്ടിയുടെ പേരില്‍ ഒരു അക്കൗണ്ടും ഒരു കുടുംബത്തില്‍ നിന്ന് രണ്ട് പെണ്‍കുട്ടികള്‍ക്കും മാത്രമേ അക്കൗണ്ട് തുടങ്ങാന്‍ സാധിക്കുകയുള്ളൂ. അക്കൗണ്ട് തുടങ്ങുന്നതിനായി 250 രൂപ, കുട്ടിയുടെ പേരുള്ള ജനന സര്‍ട്ടിഫിക്കറ്റ് രക്ഷാകര്‍ത്താവിന്റെ 2 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് മുതലായ രേഖകള്‍ ആവശ്യമാണ്.

ബന്ധപ്പെട്ട വാർത്തകൾ: POST OFFICE Latest: PPF, RD, Sukanya Samriddhi നിക്ഷേപങ്ങളിലെ ഈ പുതിയ മാറ്റം നിങ്ങൾക്ക് കൂടുതൽ സൗകര്യമാകും

ഒരു സാമ്പത്തിക വര്‍ഷം ഏറ്റവും കുറഞ്ഞത് 250 രൂപ മുതല്‍ ഒന്നരലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്നതാണ് തുടര്‍ നിക്ഷേപങ്ങള്‍ പോസ്റ്റ് ഓഫീസ് ബാങ്കിന്റെ ഇന്റര്‍നെറ്റ് ബാങ്കിങ് മുഖേനയോ ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ് ബാങ്കിന്റെ മൊബൈല്‍ അപ്ലിക്കേഷന്‍ വഴിയോ അടക്കാനുള്ള സൗകര്യവും നിലവിലുണ്ട്. അക്കൗണ്ട് ആരംഭിച്ച തീയതി മുതല്‍ 15 വര്‍ഷം പൂര്‍ത്തിയാകുന്നത് വരെയാണ് അടക്കേണ്ടത്.

21 വര്‍ഷം ആകുമ്പോള്‍ കാലാവധി പൂര്‍ത്തിയാവുകയും കുട്ടിക്ക് അക്കൗണ്ട് ക്ലോസ് ചെയ്യാവുന്നതുമാണ്. കുട്ടിക്ക് 18 വയസ്സ് തികയുമ്പോള്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി മുന്‍ സാമ്പത്തിക വര്‍ഷത്തിന്റെ ബാലന്‍സ് തുകയുടെ 50% പിന്‍വലിക്കാവുന്നതാണ്. ഈ പദ്ധതിയിലെ എല്ലാ നിക്ഷേപങ്ങള്‍ക്കും ആദായനികുതി സെക്ഷന്‍ 80 ഇ പ്രകാരമുള്ള നികുതിയിളവും ലഭിക്കും. നിലവിലെ പലിശ നിരക്ക് 7.6% ആണെന്നും ഡിവിഷന്‍ പോസ്റ്റല്‍ സൂപ്രണ്ട് അറിയിച്ചു.

English Summary: Sukanya Samriddhi Yojana; Convenience at post offices to apply
Published on: 09 February 2023, 09:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now