Updated on: 4 December, 2020 11:19 PM IST

കേന്ദ്ര സര്‍ക്കാര്‍ നാളികേരത്തിൻ്റെ താങ്ങു വില  ഉയര്‍ത്തി.മൂപ്പെത്തിയ പൊതിച്ച നാളികേരത്തിന് ക്വിന്റലിന് 2700 രൂപയാണ് പുതുക്കിയ വില. 2019 സീസണില്‍ ഇത് ക്വിന്റലിന് 2571 രൂപയായിരുന്നു. കഴിഞ്ഞ സീസണിനേക്കാള്‍ 5.02 % ആണ് വര്‍ധന വരുത്തിയിരിക്കുന്നത്.

കൊപ്രയുടെ താങ്ങുവില മാര്‍ച്ചില്‍ കേന്ദ്രസര്‍ക്കാര്‍ കൂട്ടിയിരുന്നു. മില്ലിങ് കൊപ്രയുടേത് ക്വിന്റലിന് 439 രൂപയും ഉണ്ടക്കൊപ്രയുടേത് ക്വിന്റലിന് 380 രൂപയുമാണ് വര്‍ധിപ്പിച്ചത്.ഇതനുസരിച്ച് ഇക്കൊല്ലത്തെ സീസണില്‍ പുതുക്കിയ താങ്ങുവില യഥാക്രമം മില്ലിങ് കൊപ്രയ്ക്ക് 9,960 രൂപയും ഉണ്ടക്കൊപ്രയ്ക്ക് 10,300 രൂപയുമാണ്.

കാര്‍ഷികവിലനിര്‍ണയ കമ്മിഷന്‍ സമര്‍പ്പിച്ച ശുപാര്‍ശ പ്രകാരമാണ് മന്ത്രിസഭയുടെ സാമ്പത്തികകാര്യസമിതി ഈ തീരുമാനമെടുത്തത്. താങ്ങുവില കൂട്ടിയതുവഴി നാളികേര ഉത്പാദകര്‍ക്ക് 50 ശതമാനം ലാഭം ലഭിക്കുമെന്നാണ് ഔദ്യോഗിക കണക്ക്. കര്‍ഷകരുടെ വരുമാനം 2022-ഓടെ ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് നടപടി(.The move is to double the farmers income by 2022).

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കൊല്ലം ജില്ലയിൽ തീറ്റപ്പുല്‍കൃഷി പദ്ധതി : July 10 ന് മുൻപ് അപേക്ഷിക്കണം.

English Summary: Support price of coconut increased
Published on: 24 June 2020, 10:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now