Updated on: 22 December, 2023 5:23 PM IST
'പ്രോജക്ട് പാനി'; ഗോൾഡൻ പീകോക്ക് അവാർഡ് നേട്ടത്തിൽ സ്വരാജ് ട്രാക്ടേഴ്സ്

മുംബൈ: കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിനുള്ള ഗോൾഡൻ പീകോക്ക് അവാർഡ് (Golden Peacock Award) കരസ്ഥമാക്കി സ്വരാജ് ട്രാക്ടേഴ്സ് (Swaraj Tractors). മഹീന്ദ്ര ഗ്രൂപ്പിന് (Mahindra Group) കീഴിലുള്ള ശക്തമായ ട്രാക്ടർ ബ്രാൻഡാണ് സ്വരാജ്. സമത്വം, കാലാവസ്ഥാ പ്രതിരോധം എന്നീ മേഖലകളിൽ കമ്പനിയുടെ വാട്ടർ റീസ്റ്റോറേഷൻ പദ്ധതിയായ 'പ്രോജക്ട് പാനി' നൽകിയ സംഭാവനകൾക്കാണ് ഈ അംഗീകാരം. 

ഡിസംബർ 21-നാണ് IOD-യുടെ 18-ാമത് ഇന്റർനാഷണൽ കോൺഫറൻസ് നടന്നത്. മുംബൈയിൽ നടന്ന പരിപാടിയിൽ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ദേവേന്ദ്ര കെ.ഉധ്യായയിൽ നിന്നും വൈസ് പ്രസിഡന്റ് എച്ച്ആർ, ഇആർ, അഡ്മിൻ, സിഎസ്ആർ, സ്വരാജ് ഡിവിഷൻ, എം ആൻഡ് എം ലിമിറ്റഡ്, അരുൺ രാഘവ് അവാർഡ് ഏറ്റുവാങ്ങി.

കൂടുതൽ വാർത്തകൾ: നെല്ലിയാമ്പതിയിൽ സാലഡ് വെള്ളരിയാണ് താരം; വിൽപ്പനയും വിളവെടുപ്പും ഉഷാർ!

പ്രോജക്ട് പാനി

2020-ലാണ് 'പ്രോജക്ട് പാനി' പദ്ധതി ആരംഭിച്ചത്. പഴയ മഴവെള്ള സംഭരണ ഘടനകളുടെ പുനരുദ്ധാരണത്തിലും നവീകരണത്തിലുമാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിരവധി മൂല്യനിർണയ പ്രക്രിയകൾക്ക് ശേഷമാണ് ഗോൾഡൻ പീകോക്ക് അവാർഡ് പ്രഖ്യാപിക്കുന്നത്. സാമൂഹിക ക്ഷേമത്തിന് മികച്ച സംഭാവനകൾ നൽകിയ പദ്ധതിയാണ് പ്രോജക്ട് പാനി എന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ വർഷങ്ങളിലായി 'പ്രോജക്ട് പാനി' പരമ്പരാഗത കുളങ്ങൾ നവീകരിക്കുക, പഴയ കിണറുകൾ റീചാർജ് ചെയ്യുക, ജലസംഭരണ മേഖലകളിലെ ജലവിതാനം വർധിപ്പിക്കുക എന്നീ പ്രവർത്തനങ്ങൾ ചെയ്തുവരികയാണ്. കൃഷിയിടം വർധിപ്പിക്കുന്നതിനൊപ്പം പദ്ധതിയിലൂടെ വർഷം മുഴുവൻ കുടിവെള്ള ലഭ്യതയും ഉറപ്പാക്കുന്നുണ്ട്. ഇതിനുപുറമെ, ജല-ഉപയോഗം, ഭരണ പ്രശ്‌നങ്ങൾ എന്നിവയ്ക്ക് വനിതാ ജല ഗ്രൂപ്പുകളുടെ രൂപീകരണം പ്രാധാന്യം നൽകുകയും പ്രാദേശിക സമൂഹങ്ങളുടെ ശാക്തീകരണത്തിന് സംഭാവന നൽകുകയും ചെയ്യുന്നുണ്ട്.

English Summary: Swaraj Tractors Wins Golden Peacock Award for Project Pani Initiative
Published on: 22 December 2023, 05:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now