ഭക്ഷ്യ ദിനാചരണത്തിൻ്റെ ഭാഗമായി മാല്യങ്കര ഇരുപതാം വാർഡിലെ ഹരിത വനിതാ കൃഷി ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച മധുരക്കിഴങ്ങ് കൃഷിയുടെ നടീൽ ഉദ്ഘാടനം Inauguration of Sweet Potato Planting under the auspices of Haritha Vanitha Krishi Group, 20th Ward, Malyankara as part of Food Day celebrationsഎറണാകുളം ജില്ലാ കൃഷി ഓഫീസർ TD ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് KM അംബ്രോസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന നടീൽ ഉദ്ഘാടനത്തിൽ വാർഡ് മെമ്പർ ലൈസാ അനിൽ ,കൃഷി ഓഫീസർ NS നീതു ,MK കുഞ്ഞപ്പൻ ,KS സനീഷ് ,കൃഷി അസിസ്റ്റൻ്റ് SK .ഷിനു ,കർഷകർ തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു. കേന്ദ്ര കിഴഞ്ഞുവിള ഗവേഷണ കേന്ദ്രത്തിൻ്റെ സഹായത്തോടെ നടപ്പിലാക്കുന്ന മധുര ഗ്രാമം പദ്ധതി പ്രകാരമാണ് അൻമ്പത് സെൻ്റ് സ്ഥലത്ത് മധുരക്കിഴങ്ങ് കൃഷിയാരംഭിച്ചത്. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത ശ്രീഅരുൺ, കാഞ്ഞാങ്ങാട് ,ഭൂ കൃഷ്ണ മുതലായ ഇനങ്ങളാണ് വടക്കേക്കര പഞ്ചായത്തിൽ മധുര ഗ്രാമം പദ്ധതി പ്രകാരം കൃഷി ചെയ്യുന്നത്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്വടക്കേക്കര ഇനി തരിശു രഹിതം
#Sweet Potato#vadakkekara#Krishi#Agriculture