Updated on: 25 December, 2023 6:12 PM IST
Tamil Nadu floods: Chilli farmers in Ramanathapuram suffered 50 percent loss

തമിഴ്നാട്ടിൽ ഉണ്ടായ പ്രളയത്തിൽ രാമനാഥപുരത്ത് കൃഷി ചെയ്തിരുന്ന മുളകിൽ 90 ശതമാനവും പൂർണമായും വെള്ളത്തിനടിയിലായതോടെ ഈ വർഷം വിളവെടുപ്പ് പതിവിലും 50 ശതമാനത്തോളം കുറയുമെന്നുള്ള ഭയത്തിലാണ് മുളക് കർഷകർ.

വിളവെടുപ്പ് തുടങ്ങാൻ ഒരു മാസം മാത്രം ബാക്കി നിൽക്കേ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് ഹെക്ടർ കൃഷിയാണ് വെള്ളത്തിലടിയിലായത്. ഹോർട്ടിക്കൾച്ചർ വകുപ്പിൻ്റെ കണക്കനുസരിച്ച് ആകെയുള്ള 14271.44 ഹെക്ടർ മുളക് കൃഷിയിൽ ഏകദേശം 13584.53 ഹെക്ടർ കൃഷിയും മഴയിൽ നശിച്ചു എന്നാണ്. വിളനിലങ്ങളിൽ നിന്ന് വെള്ളം ഇറങ്ങിയാലും ഈ വിളകൾക്ക് രോഗങ്ങൾ പോലുള്ള അനന്തര ഫലങ്ങൾ നേരിടേണ്ടി വരുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

രാമനാഥപുരത്ത് മുളക്, ഗുണ്ടുമുളക് എന്നിവയാണ് വ്യാപകമായി കൃഷി ചെയ്യപ്പെടുന്ന ഇനങ്ങൾ. ഇതിൽ മുണ്ട് മുളകിന് അടുത്തിടെ ജിഐ ടാഗ് ലഭിച്ചു. ആഭ്യന്തര വിപണികളിലേക്ക് മുളക് കയറ്റുമതി ചെയ്യുന്നതിലും ജില്ലയ്ക്ക് വലിയ പങ്കുണ്ട്. 2020-2021 കാലയളവിൽ തേരിരുവേലി, തളിയരേന്തൽ, ആത്തങ്കോത്തൻകുടി എന്നീ വില്ലേജുകളിൽ കനത്ത മഴയിൽ മുളക് കൃഷി പൂർണമായി നശിച്ചതായും ഈ വർഷം ആയിരക്കണക്കിന് ഹെക്ടറിൽ വിളകൾ നശിച്ചതായും തമിഴ്‌നാട് വൈഗൈ ഇറിഗേഷൻ ഫാർമേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്.കെ.ബാക്കിനാഥൻ പറഞ്ഞു. ജില്ലയിലുടനീളം വെള്ളപ്പൊക്കമുണ്ടായി, കർഷകർക്ക് ശരിയായ നഷ്ടപരിഹാരം കാലതാമസമില്ലാതെ നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോരായിപ്പള്ളം ഗ്രാമത്തിലെ ജൈവ മുളക് കർഷകനായ രാമർ, കളകളുടെ വളർച്ചയ്‌ക്കൊപ്പം വേരുചീയൽ രോഗങ്ങളും പടരാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി. കൃഷിനാശം മൂലം കർഷകർക്ക് ഈ സീസണിൽ ഏക്കറിന് 50,000 മുതൽ ഒരു ലക്ഷം രൂപ വരെ നഷ്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വിളവെടുപ്പ് കുറയുന്നത് വിപണിയിലെ ഡിമാൻഡ് അൽപ്പം വർധിപ്പിക്കുമെന്നും കയറ്റുമതി മേഖലയിൽ 30 ശതമാനം ഇടിവുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബന്ധപ്പെട്ട വാർത്തകൾ: മുളക് കൃഷി ചെയ്യുമ്പോൾ അറിയേണ്ടതെല്ലാം

English Summary: Tamil Nadu floods: Chilli farmers in Ramanathapuram suffered 50 percent loss
Published on: 25 December 2023, 06:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now