അൽസലാമ ഐ റിസർച്ച് ഫൗണ്ടേഷന്റെ കീഴിൽ പഠിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും കോവിഡ്‌കൊണ്ടുണ്ടായ സാമ്പത്തികപ്രതിസന്ധി മറികടക്കാൻ വാർഷികഫീസിന്റെ നിശ്ചിതശതമാനം സ്‌കോളർഷിപ്പ് നൽകും. നിലവിലുള്ള വിദ്യാർഥികളെക്കൂടാതെ ഈ ആനുകൂല്യം ഈവർഷം പുതുതായി അഡ്‌മിഷനെടുത്ത വിദ്യാർഥികൾക്കും ഈ നവംബർ 30-ന് മുമ്പായി സ്‌പോട്ട് അഡ്‌മിഷൻ എടുക്കുന്ന വിദ്യാർഥികൾക്കും നൽകും.
തമിഴ്‌നാട് സ്റ്റേറ്റ് ഗവൺമെന്റിന്റെ കീഴിലുള്ള അളഗപ്പ യൂണിവേഴ്‌സിറ്റിയുടെ അംഗീകാരത്തോടെ കോയമ്പൂത്തിലെ കാമ്പസിലാണ് ബി.എസ്‌സി ഒപ്‌റ്റോമെട്രി, ബി.എസ്‌സി ഇന്റീരിയർ ഡിസൈൻ എന്നീ കോഴ്‌സുകൾ നടത്തുന്നത്. കോഴ്‌സുകളുടെ അഡ്‌മിഷൻ അൽസലാമ കണ്ണാശുപത്രിയുടെ പെരിന്തൽമണ്ണ, കോഴിക്കോട്, കണ്ണൂർ ബ്രാഞ്ചുകളിൽനിന്നുമെടുക്കാം. ഒപ്‌റ്റോമെട്രി കോഴ്‌സിന്റെ പ്രാക്ടിക്കലുമായി ബന്ധപ്പെട്ട ക്ളിനിക്കൽ പോസ്റ്റിങ് വിദ്യാർഥികളുടെ സൗകര്യാർഥം പെരിന്തൽമണ്ണയിലും കോഴിക്കോടും കണ്ണൂരും ലഭ്യമാണ്.
പ്ളസ്‌ടു ബയോളജി 50 ശതമാനം മാർക്കോടെ വിജയിച്ച വിദ്യാർഥികൾക്കാണ് അഡ്‌മിഷൻ ലഭിക്കുക. കോഴ്‌സ് കഴിഞ്ഞവർക്ക് എം.ജി.ആർ. മെഡിക്കൽ യൂണിവേഴ്‌സിറ്റി, കേരള മെഡിക്കൽ യൂണിവേഴ്‌സിറ്റി തുടങ്ങിയ യൂണിവേഴ്‌സിറ്റികളിൽ എം.എസ്‌സി ഒപ്‌റ്റോമെട്രിക്ക് ചേരാം.
30-ന് പ്രവേശന നടപടി പൂർത്തിയാക്കും. അൽസലാമയുടെ പെരിന്തൽമണ്ണയിലും കോഴിക്കോടും കണ്ണൂരുമുള്ള അഡ്‌മിഷൻ സെന്ററുകളിൽ 30 വരെ സ്‌പോട്ട് അഡ്മിഷനുണ്ടാകും.