Updated on: 28 June, 2021 2:38 PM IST
മരച്ചീനി

ഒരു ജില്ല, ഒരു ഉത്പന്നം എന്ന രീതിയിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന്‌ 10 ലക്ഷം രൂപ വരെ സബ്‌സിഡി നൽകുന്ന പദ്ധതി വളരെയേറെ ആകർഷകമാണ്. കാർഷിക മേഖലയുടെ പുരോഗതി, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, ഈ രംഗത്തെ സാങ്കേതികക്ഷമത ഉയർത്തൽ എന്നിവയൊക്കെ ലക്ഷ്യം വച്ചുകൊണ്ട്‌ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കിവരുന്ന പദ്ധതിയാണ്‌ ‘പ്രൈംമിനിസ്റ്റേഴ്സ് സ്കീം ഫോർ ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എന്റർപ്രൈസസ് (പി.എം.-എഫ്.എം.ഇ.)’.

അഞ്ചു വർഷത്തേക്കാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. 2020-21 മുതൽ 2024-25 വരെ 10,000 കോടി രൂപയാണ്‌ ഇതിനായി കേന്ദ്ര സർക്കാർ വകയിരുത്തിയിരിക്കുന്നത്‌. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 6:4 അനുപാതത്തിൽ പദ്ധതി നടപ്പാക്കും.

കേരളത്തിൽ10 ഉത്പന്നങ്ങൾ

ഓരോ ജില്ലയിലെയും മുഖ്യ വിളകളെ മൂല്യവർധന വരുത്തി അതിനെ വളർത്തിക്കൊണ്ടുവരിക എന്നതാണ്‌ ‘ഒരു ജില്ല, ഒരു ഉത്പന്നം’ എന്ന പദ്ധതികൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. കേരളത്തിൽ ഇതനുസരിച്ച്‌ 14 ജില്ലകൾക്കാകെ 10 കാർഷിക വിളകളാണ്‌ തിരഞ്ഞെടുത്തിരിക്കുന്നത്‌.

തിരുവനന്തപുരം-മരച്ചീനി, കൊല്ലം-മരച്ചീനിയും മറ്റ്‌ കിഴങ്ങുവിളകളും, പത്തനംതിട്ട-ചക്ക, ആലപ്പുഴ-നെല്ല്‌, തൃശ്ശൂർ-നെല്ല്‌, എറണാകുളം-കൈതച്ചക്ക, ഇടുക്കി, കോട്ടയം - കൈതച്ചക്ക, സുഗന്ധവ്യഞ്ജനങ്ങൾ, പാലക്കാട്‌-ഏത്തക്കായ, മലപ്പുറം-നാളികേരം, കോഴിക്കോട്‌-നാളികേരം, വയനാട്‌-പാൽ, കണ്ണൂർ-വെളിച്ചെണ്ണ, കാസർകോട്‌-ചിപ്പിയും അനുബന്ധ ഇനങ്ങളും.

ഇത്തരം അസംസ്കൃത വസ്തുക്കൾ കൂടുതൽ മൂല്യവർധിതമാക്കാനാണ്‌ ഇപ്പോൾ വലിയ തോതിൽ സബ്‌സിഡി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്‌.

പുതുസംരംഭങ്ങൾക്ക്‌ മാത്രമല്ല ആനുകൂല്യം

വ്യക്തിഗത സംരംഭങ്ങൾക്ക്‌ അവരുടെ പദ്ധതി ചെലവിന്റെ 35 ശതമാനം, പരമാവധി 10 ലക്ഷം രൂപ വരെ സബ്‌സിഡി നൽകാനാണ്‌ പദ്ധതി വിഭാവനം ചെയ്യുന്നത്‌. പുതു സംരംഭങ്ങൾക്കുള്ള സബ്‌സിഡി ‘ഒരു ജില്ല, ഒരു ഉത്പന്നം’ എന്ന ഗണത്തിൽ വരുന്ന സംരംഭങ്ങൾക്കു മാത്രമാണ്‌ ലഭിക്കുക. എന്നാൽ, നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സംരംഭങ്ങൾ ഏതുതന്നെ ആയിരുന്നാലും (കാർഷിക-ഭക്ഷ്യസംസ്കരണ മേഖലയിൽ) ആനുകൂല്യത്തിന്‌ അർഹതയുണ്ട്‌. അത്തരം സംരംഭങ്ങളുടെ വികസനം, വൈവിധ്യവത്കരണം, ആധുനികവത്കരണം എന്നിവയിലുള്ള നിക്ഷേപങ്ങൾ കണക്കാക്കി സബ്‌സിഡി നൽകും. 10 ലക്ഷം രൂപ മുതൽ 25 ലക്ഷം രൂപ വരെ നിക്ഷേപം വരുന്ന സൂക്ഷ്മ സംരംഭങ്ങളാണ്‌ സർക്കാർ പ്രതീക്ഷിക്കുന്നത്‌.

ഓൺലൈൻ അപേക്ഷ

കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രാലയത്തിന്റെ വെബ്സൈറ്റ്‌ ആയ mofpi.nic.in/pmfme വഴി വേണം അപേക്ഷ സമർപ്പിക്കാൻ. ധനകാര്യ സ്ഥാപനങ്ങളിൽനിന്ന്‌ വായ്പ അനുവദിക്കുന്ന മുറയ്ക്ക്‌ അപേക്ഷ സമർപ്പിക്കാം. തിരിച്ചറിയൽ രേഖകൾക്കു പുറമെ വിശദമായ പദ്ധതി രൂപരേഖയും ബാങ്കിന്റെ റിപ്പോർട്ടും മറ്റ്‌ രേഖകളും സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കുന്നതിനു വേണ്ട കൈത്താങ്ങ്‌ സഹായം ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക്ക്‌ വ്യവസായ ഓഫീസുകൾ, ബ്ലോക്ക്‌ പഞ്ചായത്ത്‌/കോർപ്പറേഷൻ/മുനിസിപ്പാലിറ്റി തലത്തിലുള്ള വ്യവസായ വികസന ഓഫീസർമാർ എന്നിവരിൽനിന്നു ലഭിക്കും.

കാർഷിക പുരോഗതിക്കും നിലനില്പിനും ആ മേഖലയിലുള്ള വ്യവസായ വികസനം അത്യന്താപേക്ഷിതമാണ്‌. അത്‌ കാർഷിക ഉത്പന്നങ്ങൾക്ക്‌ നല്ല വില ഉറപ്പുവരുത്തും. കൂടുതൽ തൊഴിലവസരങ്ങളും ലഭ്യമാക്കും. കേരളത്തിൽ ഈ വർഷം 108 പുതു സംരംഭങ്ങൾ എങ്കിലും ഈ പദ്ധതിയിലൂടെ യാഥാർത്ഥ്യമാക്കാനാണ്‌ സർക്കാർ ശ്രമിക്കുന്നത്‌. ഇതിനായി 4.50 കോടി രൂപ സംസ്ഥാന സർക്കാർ വകയിരുത്തിയിട്ടുണ്ട്‌. പദ്ധതി നടപ്പാക്കുന്നതിന്‌ ജില്ലാതലത്തിൽ പുതിയ സമിതിക്ക്‌ രൂപം നൽകിയിട്ടുമുണ്ട്‌. ഫുഡ്‌ ടെക്‌നോളജിസ്റ്റുകൾ അടങ്ങുന്നതാണ്‌ ജില്ലാതല സമിതി.

യൂണിയൻ ബാങ്ക്‌ ഓഫ്‌ ഇന്ത്യയാണ്‌ ദേശീയതലത്തിൽ ഈ പദ്ധതി നടത്തിപ്പിന്‌ നോഡൽ ബാങ്ക്‌. ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ, സ്വയംസഹായ സംഘങ്ങൾ എന്നിവയ്ക്കും ഈ പദ്ധതി പ്രകാരം ആനുകൂല്യങ്ങൾ ലഭിക്ക

Courtesy - Mathrubhoomi

English Summary: Tapioca value added products making - 10 lakh subsidy
Published on: 28 June 2021, 02:38 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now