ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് അവരുടെ ഭാവി നല്ലതാക്കുന്നതിനും, ആസൂത്രണം ചെയ്യുന്നതിനുമായി പോസ്റ്റ് ഓഫീസ് സുരക്ഷിതവും സുരക്ഷിതവുമായ ഒരുപാട് നിക്ഷേപ പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അവയൊക്കെ തന്നെ വളരെ പ്രചാരമുള്ള നിക്ഷേപ മാര്‍ഗങ്ങളാണ് താനും. ഇതിന് കാരണം സുരക്ഷിതത്വവും ഉയര്‍ന്ന പലിശനിരക്കുമാണ്. എന്നാല്‍ സുരക്ഷിതമായ പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍ ഇപ്പോഴും വലിയൊരു വിഭാഗം വിശ്വസിക്കുന്നുണ്ട്. നിങ്ങളുടെ പണം സുരക്ഷിതമായി സൂക്ഷിക്കുന്നതിനും മറ്റേതൊരു സ്രോതസ്സുകളേക്കാളും കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതിനും പോസ്റ്റ് ഓഫീസ് ധാരാളം പ്രയോജനകരമായ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. പോസ്റ്റ് ഓഫീസ് നാഷണല്‍ സേവിംഗ്‌സ് ടൈം ഡിപ്പോസിറ്റ് (TD) സ്‌കീം അത്തരമൊരു സ്‌കീം ആണ്.
പോസ്റ്റ് ഓഫീസ് നാഷണല്‍ സേവിംഗ്‌സ് ടൈം ഡിപ്പോസിറ്റ് (TD) സ്‌കീം മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ഒരു സേവിംഗ്‌സ് സ്‌കീമാണ്. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളേക്കാള്‍ മികച്ച വരുമാനം പോസ്റ്റ് ഓഫീസ് ടിഡി അക്കൗണ്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഇത് കൂടുതല്‍ ആളുകള്‍ തിരഞ്ഞെടുക്കാനുള്ള കാരണം നിങ്ങള്‍ക്ക് പണം എപ്പോഴാണോ ആവശ്യമായി വരുന്നത്, ( 6 മാസത്തെ നിക്ഷേപത്തിന് ശേഷം) എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം എന്നത് കൊണ്ടാണ്.
കാലാവധിയും പലിശ നിരക്കും
-
1 വര്‍ഷം - 5.50%
-
2 വര്‍ഷം - 5.50%
-
3 വര്‍ഷം - 5.50%
-
5 വര്‍ഷം - 6.70%
പലിശ വര്‍ഷം തോറുമാണ് നിക്ഷേപകര്‍ക്ക് ലഭിക്കുക. പലിശ ത്രൈമാസ കാലയളവില്‍ ആണ് കണക്കാക്കുന്നത്. ഇനി നിങ്ങൾക് ആവശ്യമാണെങ്കിൽ പലിശ തുക നിങ്ങളുടെ ടിഡി അക്കൗണ്ടില്‍ തന്നെ ക്രെഡിറ്റ് ചെയ്യും. 5 വര്‍ഷത്തെ ടിഡിക്ക് താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരമുള്ള ഇളവ് ലഭിക്കുമെന്നതും ഒരു പ്രത്യേകതയാണ്. ഉപഭോക്താക്കള്‍ക്ക് ടിഡി അക്കൗണ്ട് ഒരു പോസ്റ്റ് ഓഫീസ് ശാഖയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റാനും കഴിയും
പിന്‍വലിക്കല്‍
പണം നിക്ഷേപിച്ചു ആറ് മാസത്തിന് ശേഷം നിങ്ങൾക്ക് പണം ആവശ്യമെങ്കില്‍ നിക്ഷേപ തുക പിന്‍വലിക്കാവുന്നതാണ്. ടിഡി അക്കൗണ്ട് 6 മാസത്തിന് ശേഷം ക്ലോസ് ചെയ്തിട്ടുണ്ടെങ്കിലും 1 വര്‍ഷം കാലാവധിയിലുള്ള പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട് പലിശ നിരക്ക് ബാധകമാകും.
ബന്ധപ്പെട്ട വാർത്തകൾ
പോസ്റ്റ് ഓഫീസ് സ്കീം: 100 രൂപ നിക്ഷേപിച്ചാൽ, 20 ലക്ഷം രൂപ തിരികെ
പോസ്റ്റ് ഓഫീസ് സ്കീം: 95 രൂപ നിക്ഷേപിച്ചാൽ, 14 ലക്ഷം തിരികെ