ഏറ്റവും വലിയ തേയില ഉത്പാദക രാജ്യങ്ങളിൽ ഒന്നായ ഇന്ത്യയിൽ തേയില ഉത്പാദനം കുറയുന്നു. തേയിലയുടെ റീട്ടെയിൽ വില കുത്തനെ ഉയരുന്നു. കയറ്റുമതിയിലും ഇടിവ് . അതേസമയം ശ്രീലങ്കൻ, കെനിയൻ വിപണികളിൽ വിലക്കുറവ്.
2020 ൽ ഇന്ത്യയിലെ തേയില ഉൽപാദനം കുത്തനെ ഇടിഞ്ഞു 9.7 ശതമാനം ആണ് ഉത്പാദനം ഇടിഞ്ഞത്. കനത്ത വെള്ളപ്പൊക്കം, കൊറോണ വൈറസ് പ്രതിസന്ധി മൂലമുള്ള നിയന്ത്രണങ്ങൾ എന്നിവ എല്ലാം ഉത്പാദനത്തെ ബാധിച്ചു. ശരാശരി തേയില വില മൂന്ന് മടങ്ങ് വർധിച്ച് റെക്കോർഡ് ഉയരത്തിലെത്തി. ടീ ബോർഡ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഉയരുന്ന ഉത്പാദനച്ചെലവുകളും സൗത്ത് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള തേയില ഇറക്കുമതി കുറഞ്ഞതുമെല്ലാം തേയില വ്യവസായത്തെ ബാധിച്ചിട്ടുണ്ട്. 2020-ൽ ഇന്ത്യ 1255.60 ദശലക്ഷം കിലോഗ്രാം തേയില ആണ് രാജ്യത്ത് ഉൽപാദിപ്പിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാൾ 9.7 ശതമാനം ഇടിവാണ് ഉത്പാദനത്തിൽ ഉണ്ടായിരിക്കുന്നത്.
വടക്കുകിഴക്കൻ സംസ്ഥാനമായ അസമിലെ തേയിലത്തോട്ടങ്ങളെ എല്ലാം വെള്ളപ്പൊക്കം ബാധിച്ചതാണ് ഉത്പാദനം കുത്തനെ ഇടിയാൻ പ്രധാന കാരണം - ഇന്ത്യയുടെ തേയില ഉൽപാദനത്തിന്റെ പകുതിയിലധികവും ഇവിടങ്ങളിൽ നിന്നാണ്.
ഉൽപാദനം കുറഞ്ഞതിനാൽ 2020- ൽ ശരാശരി തേയില വില 31 ശതമാനം ഉയർന്നു.
ഒരു വർഷം മുമ്പ് കിലോയ്ക്ക് 184.69 രൂപ ആയി വില ഉയർത്തിയിരുന്നു. ഇന്ത്യയിൽ വില ഉയർന്നെങ്കിലും മത്സരം നേരിടുന്ന ശ്രീലങ്കയിലെയും കെനിയയിലെയും ഒന്നും വിപണികളിൽ വില ഉയർന്നില്ല.
കുറഞ്ഞ വിലയിൽ ഈ രാജ്യങ്ങൾ തെയില ലഭ്യമാക്കാൻ തയ്യാറായതോടെ തേയിലയ്ക്കായി മറ്റു രാജ്യങ്ങൾ ഈ രാജ്യങ്ങളെ ആശ്രയിക്കാൻ തുടങ്ങി.
2020 ലെ ആദ്യ 11 മാസങ്ങളിൽ മാത്രം തേയില കയറ്റുമതി 18.2%. 187.92 ദശലക്ഷം Kg ആയിരുന്നു കയറ്റുമതി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചാണിത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തേയില ഉത്പാദക രാജ്യമായ ഇന്ത്യ ഈജിപ്തിലേക്കും ബ്രിട്ടനിലേക്കും ഉൾപ്പെടെ തേയില കയറ്റുമതി ചെയ്യുന്നുണ്ട്.