Updated on: 28 November, 2022 12:00 PM IST
Tea supply demand has dropped 10.35 % at sale-47: Calcutta Tea Traders Association

എല്ലാ വിഭാഗത്തിലുള്ള തേയിലയുടെ മൊത്തം ഡിമാൻഡ് 10.35 ശതമാനം കുറഞ്ഞതായി കൽക്കട്ട ടീ ട്രേഡേഴ്‌സ് അസോസിയേഷൻ അറിയിച്ചു. നവംബർ 22 മുതൽ 24 വരെയാണ് സെയിൽ-47 നടന്നത്. എന്നിരുന്നാലും, കഴിഞ്ഞ ലേലത്തെ അപേക്ഷിച്ച് ഈ ആഴ്‌ചയിൽ ഡാർജിലിംഗ് തേയിലയ്‌ക്ക് ഡിമാൻഡ് വർധിച്ചു. സിടിസി ടീ ലീഫിന്റെ(CTC Tea Leaf) 1,31,783 പാക്കേജുകളും ഓർത്തഡോക്‌സ് ടീ ലീഫിന്റെ 72,850 പാക്കേജുകളും ഡാർജിലിംഗ് ടീ ലീഫിന്റെ 3,417 പാക്കേജുകളും ഉൾപ്പെടുന്ന മൊത്തം ഓഫറുകൾ 2,46,299 അതായത് ഏകദേശം 71,22,834 കിലോഗ്രാം ഉൾപെടുന്നതാണെന്ന് സിടിടിഎ(CTTA ) ഉദ്യോഗസ്ഥർ പറഞ്ഞു. 

ഈ ആഴ്‌ചയിലെ സി‌ടി‌സി ലീഫിന് ന്യായമായ ഡിമാൻഡ് ലഭിച്ചു, കൂടാതെ 23,60,214 കിലോഗ്രാം വിവിധ വിഭാഗങ്ങളിൽ നിന്ന് കിലോയ്ക്ക് ശരാശരി 200.15 രൂപ നിരക്കിൽ വിറ്റു. ഒരു കിലോയ്ക്ക് 150 മുതൽ 200 രൂപ വരെയാണ് വില. ഏകദേശം 24.51 ശതമാനം കുറഞ്ഞ വിലയുള്ള നിലവാരത്തിൽ അവകാശപ്പെട്ടപ്പോൾ 19.06 ശതമാനം ഉയർന്ന വില നിലവാരത്തിൽ ആവശ്യപ്പെട്ടു. 

ഓർത്തഡോക്‌സ് ഇലയ്‌ക്ക് ശക്തമായ ഡിമാൻഡ് ലഭിച്ചു, ഏകദേശം 85.44 ശതമാനം അതായത് ഏകദേശം 14,26,195 കിലോഗ്രാം ഉൾപ്പെടെ ഓഫർ ചെയ്‌ത അളവിന്റെ ശരാശരി വില കിലോയ്‌ക്ക് 273.98 രൂപയാണ്. മൊത്തം ഡിമാൻഡിന്റെ 69.59 ശതമാനവും കിലോയ്ക്ക് 250 രൂപയ്ക്ക് മുകളിലാണ്. ഈ വിൽപ്പനയ്ക്കിടെ ഡാർജിലിംഗ് ഇലയ്ക്കും ശക്തമായ ഡിമാൻഡ് രേഖപ്പെടുത്തി, മൊത്തം 43,875 കിലോ വ്യത്യസ്ത ഗുണനിലവാരമുള്ള ഒരു കിലോയ്ക്ക് ശരാശരി 347.72 രൂപ നിരക്കിൽ വിറ്റു. കുറഞ്ഞ വിലയിലും ഉയർന്ന ഗ്രേഡിലും ഓപ്പറേറ്റർമാർ താൽപ്പര്യം പ്രകടിപ്പിച്ചു, അതിന്റെ ഫലമായി 36.98 ശതമാനം 200 രൂപയിൽ താഴെയും 31.8 ശതമാനം കിലോയ്ക്ക് 500 രൂപയ്ക്ക് മുകളിലും തേയില വാങ്ങുന്നു. 

പ്രാദേശിക, ആന്തരിക ഓപ്പറേറ്റർമാരിൽ നിന്ന് നല്ല പിന്തുണ കാണാൻ സാധിച്ചതായി സി ടി ടി എ അറിയിച്ചു. ഹിന്ദുസ്ഥാൻ യുണിലിവറും ടിസിപിഎല്ലും സജീവമായിരുന്നു, കയറ്റുമതിക്കാരും നല്ല രീതിയിൽ പ്രവർത്തിച്ചു. ഈ ആഴ്ച്ചയിൽ പൊടി ചായയ്ക്ക് നല്ല ഡിമാൻഡായിരുന്നു. വിവിധ വിഭാഗങ്ങളിലായി മൊത്തം 10,02,816 കിലോഗ്രാം വിറ്റത് കിലോയ്ക്ക് ശരാശരി 215.08 രൂപ നിരക്കിലാണ്. മൊത്തം ഡിമാൻഡിന്റെ 32.27 ശതമാനം കിലോഗ്രാമിന് 250 രൂപയിൽ കൂടുതലും 16.79 ശതമാനം കിലോയ്ക്ക് 150 രൂപയിൽ താഴെയുമാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഈ വർഷം ഗോതമ്പിനു റെക്കോർഡ് വില, 15.3 ദശലക്ഷം ഹെക്ടറിൽ ഗോതമ്പ് നട്ടുപിടിപ്പിച്ച് കർഷകർ

English Summary: Tea supply demand has dropped 10.35 % at sale-47
Published on: 28 November 2022, 11:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now