കേരളത്തിൻ്റെ തനത് ഭക്ഷ്യ സംസ്കാരത്തെ തിരിച്ചുപിടിക്കാനൊരുങ്ങി തൈക്കാട്ടുശ്ശേരി കുട്ടിയമ്പലം കർഷക സമിതി. തൃശൂരിൻ്റെ കാർഷിക പാരമ്പര്യം വിളിച്ചോതുന്ന വിഷ രഹിത നാടൻ കുത്തരിയുടെ പുതിയ ബ്രാൻ്റ് വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഈ കർഷക കൂട്ടായ്മ. തൈക്കാട്ടുശ്ശേരി കുറുവ പാടശേഖരത്തിലെ 20 ഏക്കറോളം വരുന്ന സ്ഥലത്താണ് നെൽകൃഷിയിറങ്ങിയിരിക്കുന്നത്.
2018 മുതലാണ് കർഷക സമിതി കൃഷിയിറക്കി തുടങ്ങിയത്. 20 ഏക്കർ വരുന്ന കുറുവ പാടശേഖരത്ത് ആദ്യ ഘട്ടത്തിൽ 25 ശതമാനം മാത്രമാണ് നെൽകൃഷിയിറക്കിയത്. പ്രദേശത്തെ തരിശായി കിടന്നിരുന്ന ഭൂമി കണ്ടെത്തി കൃഷിയോഗ്യമാക്കി. കേരള സർക്കാരിൻ്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 95 ശതമാനം പാടത്തും കൃഷിയിറിക്കാൻ കഴിഞ്ഞു.
ഉമാ, കാർഷിക സർവകലാശാലയിൽ നിന്ന് വികസിപ്പിച്ചെടുത്ത മനു രത്ന എന്നി രണ്ട് ഇനം നെൽവിത്തുകളാണ് കൃഷിയിറക്കിയിരിക്കുന്നത്.കർഷക സമിതിയുടെ കൂട്ടായ പ്രയത്നത്തിൻ്റെ ഫലമായി വിഷ രഹിതമായി വിളയിച്ചെടുത്ത നെല്ല് ഏറ്റവും നല്ല രീതിയിൽ സംസ്കരിച്ച് സീൽ ചെയ്ത് ബാഗുകളിലാക്കി വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ്.
ഓഗസ്റ്റിൽ കുറുവ പാടശേഖരത്തിൽ വിത്തിറക്കിയ നെല്ലിൻ്റെ കൊയ്ത്തുത്സവവും ബ്രാൻ്റ് പ്രകാശനും കൃഷിമന്ത്രി വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. ജനുവരി 9ന് ഉച്ചയ്ക്ക് 1 ന് ചാത്തംകുളങ്ങര ക്ഷേത്ര പരിസരത്ത് നടക്കുന്ന പരിപാടിയിൽ ചീഫ് വിപ്പ് കെ.രാജൻ അധ്യക്ഷനാകും.കേരള സർക്കാരിൻ്റെയും കൃഷി വകുപ്പിൻ്റെയും സഹായ സഹകരണ ത്തോടെ 2020 ഓടെ 100 ശതമാനം നിലവും കൃഷി യോഗ്യമാക്കാനൊരു ങ്ങുകയാണ് കർഷക സമിതി.
വേനൽ കൃഷി ഇടവിളകൾ ഉൾപ്പെടെ ഇരിപൂ കൃഷി ചെയ്ത് വർഷത്തിൽ 12 മാസവും കൃഷിയൊരുക്കാനുള്ള ലക്ഷ്യത്തിലാണ് കർഷകർ.നെൽ കൃഷി ഒരുക്കുന്നതിൻ്റെ തുടക്കം മുതൽ കർഷകർക്കാവശ്യമായ എല്ലാ സഹായത്തിനും ചീഫ് വിപ്പ് അഡ്വ. കെ.രാജൻ ഒപ്പമുണ്ട്.
കൃഷിയെ മികവുറ്റതാക്കുന്നതിനായി നൂതന ജലസേചന മാർഗങ്ങൾ അവലംബിക്കുന്നതിന് വേണ്ടി ചീഫ് വിപ്പ്, കെ എൽ ഡി സയുമായി ചർച്ച നടത്തിയിട്ടത്.പ്രസിഡൻ്റ് സുന്ദരൻ കൈത്തു വളപ്പിൽ, സെക്രട്ടറി വിനീഷ് പി. മേനോൻ, വിനോദ് എ റോളി എന്നിവർ ചേർന്നാണ്24 മുതൽ 55 വയസ് പ്രായമുള്ള അംഗങ്ങളുള്ള കർഷക സമിതിയെ നയിക്കുന്നത്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പ്രവാസികൾക്കും വിദേശത്തുള്ള കുടുംബാംഗങ്ങൾക്കും നോർക്ക ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുന്നു