കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം, 2008
എന്താണ് ഡാറ്റാ ബാങ്ക് ?
പാടശേഖര സമിതിയുടെ കീഴിലുള്ള കൃഷിയോഗ്യമായ നെൽവയൽ, തണ്ണീർത്തടം എന്നിവയുടെ വിസ്തീർണ്ണം, സർവ്വേ നമ്പർ എന്നിവ അടങ്ങിയ പട്ടികയെയാണ് ഡാറ്റാബാങ്ക് എന്നു വിളിക്കുന്നത്.
നെൽവയൽ തണ്ണീർതട നിയമം വരുന്നതിനു മുമ്പ് നികത്തപെട്ട ഭൂമിയാണ്. ഇപ്പോൾ ഭൂമി ഡാറ്റാബാങ്കിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്താണ് ചെയ്യേണ്ടത്?
ഡാറ്റാ ബാങ്കിൽ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഭൂമി ഉൾപ്പെട്ടതെങ്കിൽ അത് മാറ്റി കിട്ടുവാൻ വസ്തു ഉടമ സെക്ഷൻ 27A (1) പ്രകാരം RDO ക്ക് ഫോം 5 ൽ അപേക്ഷ നൽകേണ്ടതാണ്
ആർ.ഡി.ഒ യുടെ ഉത്തരവ് അനുകൂലമല്ലെങ്കിൽ വസ്തു ഉടമ എന്താണ് ചെയ്യേണ്ടത്?
ജില്ലാ കളക്ടർക്ക് അപ്പീൽ സമർപ്പിക്കാം.
ഭൂമി തരം മാറ്റുവാനുള്ള അപേക്ഷ RDO ക്ക് നൽകിയിട്ട് നടപടികൾ ഒന്നും ആയിട്ടില്ല. എന്തുകൊണ്ടായിരിക്കും?
ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമി തരം മാറ്റുവാനായി Form No 5 ലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. എന്നാൽ ആവശ്യമായ എല്ലാ രേഖകളും സഹിതം അപേക്ഷ സമർപ്പിക്കാതെ വന്നാൽ അപേക്ഷ നിരസിക്കപെടുവാൻ സാധ്യതയുണ്ട്.