ആലപ്പുഴ: തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കൃഷി വകുപ്പുമായി ചേര്‍ന്ന് കൊണ്ട് വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനായി കര്‍ഷക സെമിനാര്‍ സംഘടിപ്പിച്ചു. അതോടൊപ്പം കുടംബശ്രീയുടെ നേതൃത്വത്തില്‍ കൃഷിചെയ്യുന്ന പതിനഞ്ച് ജെ.എല്‍.ജി ഗ്രൂപ്പുകള്‍ക്കുളള ധനസഹായ വിതരണവും നടന്നു. പഞ്ചായത്തിന്‍റെ കീഴിലുളള പോതിമംഗലം പുഞ്ചപ്പാടം കാക്കത്തുരുത്ത് പാടശേഖരങ്ങളില്‍ ഈ ആഴ്ച്ച വിത്ത് വിതക്കലിന് തുടക്കമാകും. Sowing of seeds in paddy fields will begin this week
കോവിഡ് കാലത്ത് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനായി ഒന്നാം തീയതി മുതല്‍ കാര്‍ഷിക കര്‍മ്മസേനയെ രംഗത്തിറക്കുന്നതിന് സെമിനാര്‍ രൂപം നല്‍കി. അതോടൊപ്പം ഇരുപത്തിമൂന്ന് വാര്‍ഡുകളിലായി കൃഷി പാഠശാലകളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌കൊണ്ട് നടത്തും. കര്‍ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനായി ഓണ്‍ലൈന്‍ കാര്‍ഷിക സംവാധത്തിനും പദ്ധതിയായി.
തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് വെര്‍ച്ച്വല്‍ഹാളില്‍ നടന്ന സെമിനാര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ് ഉദ്ഘാടനം ചെയ്തു. വികസനകാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ രമാമദനന്‍ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ജി.വി റെജി സെമിനാറില്‍ പദ്ധതി അവതരിപ്പിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷമാരായ സുധര്‍മ്മസന്തോഷ്, ബിനിത മനോജ് എന്നിവരും കാര്‍ഷിക വികസന സമിതി അംഗങ്ങളായ കെ.കെ ചെല്ലപ്പന്‍, വി.കെ പൊന്നപ്പന്‍, ജോര്‍ജ്ജ് കാരാച്ചിറ, ജോസ് കൊണ്ടോട്ടിക്കരി, പി.പരമേശ്വരന്‍, റ്റി.റ്റി രാജപ്പന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി അബ്ദുള്‍ഖാദര്‍ സ്വാഗതവും കൃഷി അസിസ്റ്റന്‍റ് ധന്യ നന്ദിയും പറഞ്ഞു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :തണ്ണീര്‍മുക്കം മത്സ്യഗ്രാമം പദ്ധതി രണ്ടാംഘട്ടത്തിലേക്ക് ഉദ്ഘാടനം മന്ത്രി പി തിലോത്തമന്‍ നിര്‍വഹിക്കും
#Online #Krishi #thanneermukkam #Krishibhavan #Agriculture