തിരുവനന്തപുരം : നബാർഡ്, എസ് എഫ് എ സി യും ഓ എൻ ഡി സി യും ചേർന്ന് വിഭാവനം ചെയ്ത, 'തരംഗ് ' നബാർഡ് ചീഫ് ജനറൽ മാനേജർ ശ്രീ ഡോ. ഗോപകുമാരൻ നായർ ഉൽഘാടനം ചെയ്തു.
കൊച്ചിയിലെ റെന ഹബ് ആൻറ് കൺവെൻഷൻ സെൻ്ററിൽ 2024 ,ഫെബ്രുവരി 23 മുതൽ 25 വരെയാണ് ഈ മേള സംഘടിപ്പിച്ചിട്ടുള്ളത്. കർഷകരേയും അന്തിമ ഉപഭോക്താവിനേയും ഒരു പ്ലാറ്റ്ഫോമിൽ കൊണ്ടുവരികയെന്ന ഉദ്ദേശ്യത്തോടെയാണ് തരംഗ് വിഭാവനം ചെയ്തിട്ടുള്ളത്.
കർഷക ഉൽപ്പാദക സംഘങ്ങൾ അഥവാ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷനുകൾക്ക് (എഫ്പിഒ) അവരുടെ ഉൽപ്പന്നങ്ങൾ നേരിട്ട്, ഇടനിലക്കാരില്ലാതെ അന്തിമ ഉപഭോക്താവിന് എത്തിക്കന്നതിനും, ഈ സന്ദേശം എല്ലാവരിലും എത്തിക്കാനും 40 ഓളം സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. കർഷകർ നാടിൻ്റെ അന്നദാതാവും സമ്പദ്ഘടനയുടെ അവിഭാജ്യ ഘടകവുമാണെങ്കിലും അവരുടെ ഉൽപ്പന്നങ്ങൾ ഉപഭോക്കാവിലേക്കെത്തുമ്പോഴുള്ള വിലയിൽ നിന്ന് വളരെ തുഛമായ വിലയാണ് നേടുന്നത്.
എഫ് പി ഒ കളുടെ പ്രവർത്തനങ്ങളും ഒ എൻ ഡി സി പോർട്ടലും ലഭ്യമായ ഉൽപ്പന്നശ്രേണിയെയും പൊതുജനങ്ങെൾക്ക് പരിചയപ്പെടുത്തുകയെന്നതാണ് തരംഗിൻ്റ ലക്ഷ്യം. നാടൻ പച്ചക്കറികൾ മുതൽ ജൈവ പൽപ്പൊടി വരെ, ചിപ്സ് മുതലായ വറുത്തെടുത്ത ഇനങ്ങൾ, പൈനാപ്പിൾ, മാങ്ങ, ചക്ക, ഈന്തപ്പഴം, കാട്ടു തേൻ, സംസ്ക്കരിച്ച മരച്ചീനി, പെട്ടെന്ന് ഭക്ഷിക്കാവുന്ന വിഭവങ്ങൾ, തിന തുടങ്ങിയ ചെറു ധാന്യങ്ങൾ, ശീതികരിച്ച ഭക്ഷ്യ വസ്തുക്കൾ, മസാലകൾ, കറിപ്പൊടികൾ, കൊമ്പൂച്ച, പ്രകൃതിദത്തമായ സൗന്ദര്യ വർദ്ധകങ്ങൾ മുതലായവ കർഷകരിൽ നിന്ന് നേരിട്ടു വാങ്ങാവുന്നതാണ്. പ്രവേശനം സൗജന്യമാണ്. കൂടാതെ ഉപഭോക്തൾക്കു നറുക്കെടുപ്പു വഴി സമ്മാനങ്ങളുമുണ്ട്.