കൈത്തറി നെയ്ത്തുകാരെ ആദരിക്കാനും കൈത്തറി വ്യവസായത്തിനെ പ്രചോദിപ്പിക്കുന്നതിനുമായി, കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയത്തിന്റെ ഏഴാമത് ദേശീയ കൈത്തറി ദിനാഘോഷം നാളെ (ഓഗസ്റ്റ് 7) ന് നടക്കും. കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ ആയിരിക്കും മുഖ്യാതിഥി.
സ്വാതന്ത്ര്യത്തിന്റെ 75 -ആം വര്‍ഷത്തില്‍, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി #MyHandloomMyPride- മായി സഹകരിച്ച് ദേശീയ കൈത്തറി ദിനം ആഘോഷിക്കാന്‍ എല്ലാവരോടും ആഹ്വാനം ചെയ്തു.
കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയം, ന്യൂഡല്‍ഹിയിലെ ചാണക്യപുരിയിൽ ഹോട്ടല്‍ അശോകിൽ, സംഘടിപ്പിക്കുന്ന ദിനാചരണത്തിൽ കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രി ശ്രീ പീയുഷ് ഗോയല്‍, ടെക്‌സ്‌റ്റൈല്‍സ് സഹമന്ത്രി ശ്രീമതി. ദര്‍ശന ജാര്‍ദോഷ് തുടങ്ങിയവർ മുഖ്യാതിഥികളായിരിക്കും. ടെക്‌സ്‌റ്റൈല്‍സ് സെക്രട്ടറി ശ്രീ യു പി സിംഗും പരിപാടിയില്‍ പങ്കെടുക്കും.
-
കാഞ്ചീപുരം ഡിസൈന്‍ റിസോഴ്‌സ് സെന്ററിന്റെ ഉദ്ഘാടനം
-
കേരളത്തിലെ കോവളം, ജമ്മുകശ്മീരിലെ കനിഹാമ, അസമിലെ ഗോലഘട്ട്, മൊഹപ്പാറ എന്നിവിടങ്ങളില്‍ കൈത്തറി ഗ്രാമങ്ങളുടെ പ്രദര്‍ശനം
-
റായ്ഗഢില്‍ നെയ്ത്തുകാരുടെ സേവന കേന്ദ്രം കെട്ടിടത്തിന്റെ ഉദ്ഘാടനം
-
ദേശീയ കൈത്തറി വികസന കോര്‍പ്പറേഷന്റെ ബയര്‍ സെല്ലര്‍ മീറ്റിനെക്കുറിച്ചുള്ള സിനിമ
എന്നീ പരിപാടികളും ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട് :
കേരളത്തില്‍, കേന്ദ്ര, സംസ്ഥാന ഗവണ്മെന്റുകളുടെ സംയുക്ത സംരംഭമായ തിരുവനന്തപുരത്തെ വെള്ളാറില്‍ വികസിപ്പിച്ച കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ കോവളം കൈത്തറി ഗ്രാമത്തിന്റെ പ്രദര്‍ശനം കൈത്തറി ദിനാചരണത്തിന്റെ ഭാഗമായി നടക്കും. 2021 ഓഗസ്റ്റ് 7 ന് രാവിലെ 11 നാണ് ചടങ്ങ്.
ഔദ്യോഗിക പ്രമുഖരുടെയും കൈത്തറി നെയ്ത്തുകാരുടെയും ഒത്തുചേരലുമായി കോവളം കൈത്തറി ഗ്രാമത്തെ ഓണ്‍ലൈനില്‍ വെര്‍ച്വല്‍ പ്ലാറ്റ്‌ഫോം (വീഡിയോ കോണ്‍ഫറന്‍സിംഗ്) വഴി ബന്ധിപ്പിക്കും. മഹാമാരിയുടെ സാഹചര്യം പരിഗണിച്ച്, പങ്കെടുക്കുന്ന നെയ്ത്തുകാരുടെ എണ്ണം ആറായി ചുരുക്കിയിട്ടുണ്ട്.
സംസ്ഥാന ടൂറിസം ഡയറക്ടര്‍ ശ്രീ. വി.ആര്‍. കൃഷ്ണ തേജ ഐഎഎസ്, ഡയറക്ടര്‍ സംസ്ഥാന കൈത്തറി & ടെക്‌സ്‌റ്റൈല്‍സ് ഡയറക്ടര്‍ ശ്രീ. കെ.എസ്. പ്രദീപ് കുമാര്‍, തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും.