വടക്കേക്കര ഗ്രാമപഞ്ചായത്തിലെ കൊട്ടുവള്ളിക്കാട് വാർഡിൽ ,പെരിയാറിൻ്റെ കൈവഴിയായ കൊടുങ്ങല്ലൂർ കായലിന് നടുവിലായി 156 ഏക്കറിൽ, നാലുവശവും ,വെള്ളത്താൽ ചുറ്റപ്പെട്ട് സ്ഥിതി ചെയ്യുന്ന ദ്വീപാണ് സത്താർ ഐലൻറ്.Sathar Island is an island located in the middle of Kodungallur Lake on 156 acres, surrounded by water on all four sides. സത്താർ ഐലൻ്റിലെ നിള കൃഷി ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ശീതകാല പച്ചക്കറി കൃഷിയാരംഭിച്ചു. നടീൽ ഉദ്ഘാടനം വാർഡ്മെമ്പർ Adv. ES .സിംല നിർവ്വഹിച്ചു. കൃഷി അസിസ്റ്റൻ്റ് SK .ഷിനു. കർഷകർ ,തൊഴിലുറപ്പു തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു. നടാനാവശ്യമായ
ശീതകാല പച്ചക്കറിതൈകൾ വടക്കേക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ നിന്നും സൗജന്യമായി നൽകി.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വടക്കേക്കരയിൽ ശീതകാല പച്ചക്കറി കൃഷിക്ക് തുടക്കമായി.
#Agriculture#Vadakkekkara#Krishi#LSGD#Krishibhavan#Krishijagran