Updated on: 4 December, 2020 11:20 PM IST

രാജ്യത്ത് single use plastic പാത്രങ്ങൾ ഉപയോഗിക്കുന്നത് നിർത്തലാക്കിയതിനാൽ മുളക്കൊണ്ടുണ്ടാക്കിയ ഉൽപ്പന്നങ്ങളുടെ ആവശ്യം വർദ്ധിച്ചുവരുകയാണ്. അതിനാൽ ഖാദി ഗ്രാമോദ്യോഗ കമ്മീഷൻ മുളകൊണ്ടുള്ള കുപ്പികൾ, ക്രോക്കറികൾ എന്നിവ നിർമ്മിക്കാൻ പ്രോത്സാഹിപ്പിച്ചിരുന്നു. അത് വളരെ നല്ല രീതിയിൽത്തന്നെ തുടർന്നു പോകുകയും ചെയ്യുന്നു. കർഷകർക്ക് എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കൃഷിയാണ് മുള കൃഷി.

മുളകൊണ്ടുള്ള ഉൽപ്പന്നങ്ങൾ ഉണ്ടാക്കി നല്ല രീതിയിൽ പണം ഉണ്ടാക്കാം. ഖാദി, തേൻ, തുടങ്ങിയ കുടിൽ വ്യവസായങ്ങൾക്കൊപ്പം മുള വ്യവസായത്തിൻറെ വ്യാപനത്തിനും ഖാദി ഗ്രാമ വ്യവസായ കമ്മീഷൻ ഇപ്പോൾ ശ്രദ്ധ കേന്ദ്രികരിച്ചിട്ടുണ്ട്. Khadi Village Industries Commission ഇപ്പോൾ bamboo machine ൽ മുളയിനങ്ങൾ തയ്യാറാക്കുവാൻ ആളുകളെ പരിശീലിപ്പിക്കുന്നുണ്ട്. കൂടാതെ, ബിസിനസ്സ് ആരംഭിക്കുന്നതിന് വായ്പ നൽകുന്നതിനും അവർ സഹായിക്കുന്നു. Khadi Village Industries Commission വെബ്സൈറ്റായ
www.kvic.gov.in/kvicres/index.php ൽ നിന്നും ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്കു ലഭിക്കും.

മുളയിൽനിന്നും എന്തൊക്കെ ഉണ്ടാക്കാം?

കുപ്പികൾ, ഫർണിചർ, ഫ്ളോറിങ്, കുട്ടകൾ, ജ്വല്ലറി, സൈക്കിൾ, വാട്ടർ ബോട്ടിൽ, കപ്പ് - പ്ലേറ്റ്, സ്പൂൺ, ഫോർക് എന്നിവ നിർമ്മിക്കുന്നതിനും വീട് അലങ്കരിക്കുന്നതിനുള്ള വസ്തുക്കൾ ഉണ്ടാക്കുന്നതിനും മുള ഉപയോഗിക്കുന്നു. മുള കൊണ്ടുണ്ടാക്കിയ lamps ന് വിപണിയിൽ ഏറെ demand ഉണ്ട്‌.

നിക്ഷേപം എത്ര ആവശ്യമുണ്ട്?

മുള ഉപയോഗിച്ച് ഏതു തരം ഉൽപ്പന്നങ്ങളാണ് ഉണ്ടാക്കുവാൻ ആഗ്രഹിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും മൂലധന തുകയുടെ കണക്ക്. മുള കുപ്പികൾ, cup-plate എന്നിവ ചെറിയ തോതിൽ പണം ഇൻവെസ്റ്റ്‌ ചെയ്ത് ചെയ്യാവുന്നതാണ്. 750 ml. വെള്ളം കൊള്ളുന്ന ഒരു മുള കുപ്പിക്ക്‌ 300 രൂപയോളം വിലവരും. പ്ലാസ്റ്റിക് കുപ്പികൾ നിരോധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മുളകൊണ്ടുള്ള കുപ്പികൾക്ക് വിപണിയിയിൽ നല്ല ഡിമാൻഡും ഉണ്ട്‌.
എന്നാൽ മുളയുടെ ആഭരണങ്ങൾ, ചന്ദനത്തിരി എന്നിവ ഉണ്ടാക്കുന്ന ബിസിനസ്സ് തുടങ്ങാൻ 15 ലക്ഷം മുതൽ 20 ലക്ഷം വരെ ഇൻവെസ്റ്റ്‌ ചെയ്യേണ്ടതായി വരും. അതനുസരിച്ചുള്ള വരുമാനവും ഈ വ്യവസായത്തിൽ നിന്ന് പ്രതീക്ഷിക്കാം.

ഇപ്പോൾ മുളകൊണ്ട് കുപ്പികൾ, അന്യ വസ്തുക്കൾ എന്നിവ ഉണ്ടാക്കുവാനുള്ള പരിശീലനം കൊടുക്കുന്ന അനവധി ഇന്സ്ടിട്യൂഷൻസും നിലവിൽ വന്നിട്ടുണ്ട്. Institutions നെ കുറിച്ച് കൂടുതൽ വിവരങ്ങൾ nbm.nic.in/Hcssc.aspx. എന്ന ലിങ്കിൽ ലഭിക്കും.

National bamboo mission website nbm.nic.in എന്നാണ്.

#krishijagran #kerala #investment #profitablebusiness #withbamboo

വെറ്റില കൃഷി ലാഭകരമായി ചെയ്യാം

ലാഭകരമായി ചെയ്യാൻ സാധിക്കുന്ന കൃഷി സംബന്ധമായ ബിസിനസ്സുകൾ

 

English Summary: The business of making bamboo bottles and other items can be done profitably with minimum investment
Published on: 25 November 2020, 06:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now