Features

ലാഭകരമായി ചെയ്യാൻ സാധിക്കുന്ന കൃഷി സംബന്ധമായ ബിസിനസ്സുകൾ

phote

വലിയ തോതിൽ കൃഷികൾ ചെയ്യാൻ ധാരാളം സ്ഥലവും മറ്റും ആവശ്യമാണെന്ന്  തോന്നുന്നുവെങ്കിൽ, പരിഹാരമുണ്ട്. വലിയ തോതിൽ അല്ലാതെ, ചെറുതായും കൃഷി സംബദ്ധമായ ബിസിനസ്സുകൾ നടത്തി പൈസ സമ്പാദിക്കാവുന്നതാണ്.  Agriculture ലൈനിൽ ക്യാരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നയാളാണെങ്കിൽ, ഞങ്ങളുടെ പക്കൽ ചില പുതിയ ആശയങ്ങളുണ്ട്.

ഏതൊക്കെയാണ് ആ പുതിയ ആശയങ്ങൾ എന്ന് നോക്കാം

1. കോഴി വളർത്തൽ ബിസിനസ്സ് (Poultry Farming)

ഇന്ന് ഇന്ത്യൻ വിപണിയിൽ കോഴി വളർത്തൽ ബിസിനസ്സ്  അതിവേഗം പുരോഗമിക്കുന്നതും, ലാഭകരമായി ചെയ്യാനും പറ്റിയ ഒരു ബിസിനസ്സാണ്.  കൂടാതെ, agriculture ലൈനിൽ career കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ബിസ്സിനെസ്സ്  കൂടിയാണിത്. കോഴി വളർത്തൽ ഇപ്പോൾ വീട്ടുവളപ്പിൽ ചെയ്യുന്ന ബിസിനസ്സിൽ നിന്നും ഒരു സാങ്കേതിക-വാണിജ്യ ബിസിനസ്സായി (techno-commercial industry) മാറിക്കൊണ്ടിരിക്കുകയാണ്. ഈ ബിസിനെസ്സ് ഏറ്റവും കൂടുതൽ വേഗത്തിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഒരു ബിസിനസ്സായി കണക്കാക്കപ്പെട്ടിരിക്കുന്നു.

2. കൃഷിത്തോട്ടങ്ങൾ (Agricultural farm)

മിതമായ പണമിറക്കി കൃഷിത്തോട്ടങ്ങൾ തുടങ്ങാവുന്നതാണ്.  ആവശ്യക്കാർ കൂടുതൽ ഏതു ഉൽപ്പന്നത്തിനാണോ അതിനനുസരിച്ചുള്ള കൃഷി തുടങ്ങി വിൽപന നടത്തുന്നതാണ് നല്ലത്.  Distribution channels മുഖേനയും ഉൽപന്നങ്ങൾ വിതരണം ചെയ്യാവുന്നതാണ്.

3. മണ്ണിര കമ്പോസ്റ്റ് ജൈവവളം ഉൽപാദിപ്പിക്കുക (Vermicompost Organic Fertilizer Production) 

ചാണകം, അടുക്കള അവശിഷ്ടങ്ങൾ (kitchen waste), ചികിരി എന്നിവകൊണ്ടെല്ലാം മണ്ണിര കമ്പോസ്റ്റ് ഉണ്ടാക്കാവുന്നതാണ്.  ഇതിന് കൂടുതൽ നിക്ഷേപത്തിൻറെ ആവശ്യമില്ല. അതുകൊണ്ടുതന്നെ ലാഭമുണ്ടാക്കാൻ സാധിക്കും.   ഇന്ന്, കൃഷിക്ക് കൂടുതലായും ജൈവവളം ഉപയോഗിക്കുന്നത് കൊണ്ട് ആവശ്യക്കാർ ധാരാളമാണ്.  മണ്ണിര കമ്പോസ്റ്റ് ഉണ്ടാക്കുന്ന വിധം അറിയുകയാണെങ്കിൽ തീർച്ചയായിട്ടും, ഈ ബിസിനെസ്സ് ലാഭകരമായി ചെയ്യാവുന്നതാണ്. മണ്ണിര കമ്പോസ്റ്റിൽ (Vermicompost) ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നത് കൊണ്ട് കൃഷിക്ക് ധാരാളമായി ഉപയോഗിക്കുന്നു, കൂടാതെ, ഇത് soil conditioner ആയും, മലിനജലത്തിൻറെ ശുദ്ധികരണത്തിനായും ഉപയോഗിക്കുന്നു.

അനുബന്ധ വാർത്തകൾ

തെങ്ങോല  കമ്പോസ്റ്റ് തയ്യാറാക്കാം


English Summary: Top Most Profitable Agriculture Business Ideas

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds