ഉഴുന്ന് പരിപ്പ്, തുവര പരിപ്പ് എന്നിവയുടെ ആഭ്യന്തര സ്റ്റോക്കുകൾ നിരീക്ഷിക്കുന്നത് കേന്ദ്രം തുടരുമെന്നും, രാജ്യത്തെ വ്യാപാരികൾ അവരുടെ സാധനങ്ങൾ ശരിയായി രീതിയിൽ വെളിപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ നടപടികൾ കൈക്കൊള്ളുമെന്നും കേന്ദ്ര ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രാലയം തിങ്കളാഴ്ച വ്യക്തമാക്കി. ഇതിനായി കൂടുതൽ കേന്ദ്ര സംഘം സംസ്ഥാനങ്ങൾ സന്ദർശിക്കും.
കേന്ദ്ര മന്ത്രലയത്തിന്റെ ഔദ്യോഗിക പ്രസ്താവന പ്രകാരം, ഉപഭോക്തൃ കാര്യ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥർ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുവര പരിപ്പ്, ഉഴുന്ന് പരിപ്പ് എന്നിവയുടെ സ്റ്റോക്ക് വെളിപ്പെടുത്തൽ നിലയുമായി സംവദിക്കാനും, നിരീക്ഷിക്കാനുമായി നാല് സംസ്ഥാനങ്ങളിലായി 10 വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. കേന്ദ്ര ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിംഗ്, ഉദ്യോഗസ്ഥരുമായി ആഭ്യന്തര മീറ്റിംഗ് വിളിച്ചു ചേർത്തു, അതോടൊപ്പം രാജ്യത്തെ പ്രധാന പയറുവർഗ്ഗ വിപണികൾ സന്ദർശിക്കുകയും, വിവിധ വിപണി കളിലെ വ്യാപാരികളോട് ആശയവിനിമയം നടത്തുകയും ചെയ്തു.
ഇൻഡോറിൽ കഴിഞ്ഞ ആഴ്‌ച, ഓൾ ഇന്ത്യ ദാൽ മിൽസ് അസോസിയേഷനുമായി ഏപ്രിൽ 15 ന് യോഗം ചേർന്നു. ഇതുകൂടാതെ, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നി സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കാനുമായി, വകുപ്പ് 12 മുതിർന്ന ഉദ്യോഗസ്ഥരെ നിയോഗിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ഗ്രൗണ്ട് ലെവൽ മാർക്കറ്റുകളിലെ വ്യപാരികളോടും, സംസ്ഥാന ഉദ്യോഗസ്ഥരുമായും നടത്തിയ ആശയവിനിമയത്തിൽ, ഇ-പോർട്ടലിൽ രജിസ്ട്രേഷനും, സ്റ്റോക്ക് വെളിപ്പെടുത്തലും വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, മാർക്കറ്റുകളിലെ വ്യാപാരികൾ അവരുടെ സ്റ്റോക്ക് പൊസിഷനുകൾ പതിവായി അപ്ഡേറ്റ് ഇവയിൽ രജിസ്റ്റർ ചെയുന്നതിലും, അപ്ഡേറ്റ് ചെയ്യുന്നതിൽ പരാജയപ്പെടുന്നു.
സ്റ്റോക്കുകൾ ഭൗതികമായി ലഭ്യമാവുന്ന/സ്റ്റോക്ക് ചെയ്തിട്ടുള്ള സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യണമെന്ന് വകുപ്പ് വ്യക്തമാക്കി, പ്രസ്താവനയിൽ പറയുന്നു. 1955ലെ ഇസി ആക്‌ട്, ബ്ലാക്ക് മാർക്കറ്റിംഗ് തടയൽ, വിതരണ പരിപാലനം എന്നിവയുടെ പ്രസക്തമായ വകുപ്പുകൾ പ്രകാരം സ്റ്റോക്ക് വെരിഫിക്കേഷൻ നടത്തുകയും, വെളിപ്പെടുത്താത്ത സ്റ്റോക്കുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്തുകൊണ്ട് സ്റ്റോക്ക് ഡിക്ലറേഷൻ നടപ്പിലാക്കുന്നത് ഊർജിതമാക്കാൻ സംസ്ഥാന സർക്കാരുകളോടും ജില്ലാ ഭരണകൂടങ്ങളോടും വകുപ്പ് ഇതിനകം നിർദ്ദേശിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: Pension: ഏപ്രിൽ 1 മുതൽ പഴയ പെൻഷൻ പദ്ധതി നടപ്പാക്കുമെന്ന് വിജ്ഞാപനം ചെയ്ത് ഹിമാചൽ പ്രദേശ്