1. News

Pension: ഏപ്രിൽ 1 മുതൽ പഴയ പെൻഷൻ പദ്ധതി നടപ്പാക്കുമെന്ന് വിജ്ഞാപനം ചെയ്ത് ഹിമാചൽ പ്രദേശ്

ഹിമാചൽ പ്രദേശിൽ, 2023 ഏപ്രിൽ 1 മുതൽ പഴയ പെൻഷൻ സ്കീം (OPS) പുനഃസ്ഥാപിക്കും, ദേശീയ പെൻഷൻ സ്കീമിന് (NPS) കീഴിൽ കിഴിവുകൾ നേരിടേണ്ടിവരാത്ത 1.36 ലക്ഷം ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

Raveena M Prakash
Pension: From April 1st old pension scheme will start in Himachal Pradesh
Pension: From April 1st old pension scheme will start in Himachal Pradesh

ഹിമാചൽ പ്രദേശിൽ, 2023 ഏപ്രിൽ 1 മുതൽ പഴയ പെൻഷൻ സ്കീം (OPS) പുനഃസ്ഥാപിക്കും, ദേശീയ പെൻഷൻ സ്കീമിന് (NPS) കീഴിൽ കിഴിവുകൾ നേരിടേണ്ടിവരാത്ത 1.36 ലക്ഷം ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സംസ്ഥാനത്തു ഒപിഎസ്(OPS) നടപ്പാക്കുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറി തിങ്കളാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചു. പഴയ പെൻഷൻ പദ്ധതി നടപ്പാക്കാനുള്ള മന്ത്രിസഭാ തീരുമാനമനുസരിച്ച്, ദേശീയ പെൻഷൻ സംവിധാനത്തിന് കീഴിൽ വരുന്ന സംസ്ഥാന സർക്കാർ ജീവനക്കാരുടെ (തൊഴിലാളിയുടെയും തൊഴിലുടമയുടെയും വിഹിതം) വിഹിതം 2023 ഏപ്രിൽ 1 മുതൽ നിർത്തലാക്കുന്നതാണ്.

2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് ഒപിഎസ് പുനഃസ്ഥാപിക്കുകയെന്നത്, 2023 ജനുവരി 13ന് ചേർന്ന മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുത്തു. ഈ തീരുമാനം സേവനമനുഷ്ഠിക്കുന്ന ജീവനക്കാർക്കും, വിരമിച്ച ജീവനക്കാർക്കും ഗുണം ചെയ്യും കൂടാതെ 20 വർഷമോ, അതിൽ കൂടുതലോ സേവനമുള്ള ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെൻഷനും ഡിഎയുമായി ലഭിക്കും. 2004 ജനുവരി മുതൽ ഒപിഎസ് നിർത്തലാക്കുകയും, 2004 ജനുവരി ഒന്നിന് ശേഷം സർവീസിൽ ചേരുന്ന ജീവനക്കാർ എൻപിഎസ് (NPS) പരിധിയിൽ വരികയും ചെയ്തു.

ബന്ധപ്പെട്ട വാർത്തകൾ: വേനൽക്കാലത്ത് ജലക്ഷാമം നേരിടാൻ ആദ്യമായി വാട്ടർ ബജറ്റ് അവതരിപ്പിച്ച് കേരളം

English Summary: Pension: From April 1st old pension scheme will start in Himachal Pradesh

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds