5 കിലോ ഭക്ഷ്യ ധാന്യമാണ് പ്രധാനമന്ത്രിയുടെ ഗരീബ് കല്യാൺ യോജനയുടെ നൽകുന്നത്. അടുത്ത രണ്ടു മാസം ഒരാൾക്ക് 5 കിലോ വീതമാണ് നൽകുന്നത്.
80 കോടി ആളുകൾക്ക് ഇതിന്റെ പ്രയോജനം കിട്ടുമെന്ന് കേന്ദ്ര സർക്കാർ വിലയിരുത്തുന്നു. പദ്ധതിയുടെ നടത്തിപ്പിനായി കേന്ദ്ര സർക്കാർ 26000 കോടി രൂപ യാണ് ചിലവഴിക്കാൻ ഉദ്ദേശിക്കുന്നത്. മേയ്-ജൂൺ മാസങ്ങളിൽ ഭക്ഷ്യ ധാന്യം വിതരണം ചെയ്യും.
ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സൗജന്യ ഭക്ഷ്യ ധാന്യം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ.
പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതി പ്രകാരമാണ് സൗജന്യ ഭക്ഷ്യധാന്യം നൽകുവാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
ഈ പദ്ധതി അനുസരിച്ച് മേയ്, ജൂൺ മാസങ്ങളിൽ അഞ്ച് കിലോ ഭക്ഷ്യധാനം പാവപ്പെട്ട ആളുകൾക്ക് വിതരണം ചെയ്യും.
കഴിഞ്ഞ വർഷവും പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതി പ്രകാരം സൗജന്യ ഭക്ഷ്യ ധാന്യം നൽകിയിരുന്നു.