ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിൽ ഉള്ള സാധ്യത കൂടുതലാണ്. മലയോരമേഖലയിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യത. ഇത്തരം ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യജീവനും വൈദ്യുത ചാലകങ്ങളും ആയി ബന്ധിപ്പിച്ചിട്ടുള്ള വീട് ഉപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കും
The Central Meteorological Department has forecast isolated thundershowers in Kerala today. The risk of thunderstorms is high between 2pm and 10pm. Lightning is likely to be active in the hilly region. Such lightning is dangerous. They can also cause great damage to human life and home appliances that are connected as electrical conductors. If the weather is cloudy between 2pm and 10pm, avoid eating outdoors and on the terrace. The rain prone districts today are Alappuzha, Kottayam, Ernakulam, Idukki, Malappuram, Kozhikode, Wayanad and Kannur. Fishermen are not allowed to go fishing off the coast of Kerala and Karnataka during the next 24 hours due to strong winds and strong winds of 40 to 50 kmph.
ഉച്ചയ്ക്ക് 2 മണി മുതൽ 10 മണി വരെ ഉള്ള സമയത്ത് അന്തരീക്ഷം മേഘാവൃതമായി കാണുന്നുവെങ്കിൽ തുറസായ സ്ഥലത്ത് ടെറസിലും കഴിക്കുന്നത് ഒഴിവാക്കുക. ഇന്ന് മഴക്ക് സാധ്യതയുള്ള ജില്ലകൾ ആലപ്പുഴ,കോട്ടയം, എറണാകുളം, ഇടുക്കി,മലപ്പുറം, കോഴിക്കോട്,വയനാട്,കണ്ണൂർ. അടുത്ത 24 മണിക്കൂറിൽ കേരള കർണാടക തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും മോശം കാലാവസ്ഥയും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ ഇന്ന് മത്സ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ല.