Updated on: 7 March, 2023 11:07 AM IST
The Centre working towards to bring demand supply for crops, Cattles says Niti Ayog

രാജ്യത്തു വിളകളുടെ കയറ്റുമതി വർധിപ്പിക്കാനും, വിളകൾ പാഴാക്കുന്നത് കുറയ്ക്കാനും ചരക്ക് വില നിയന്ത്രിക്കാനും കേന്ദ്രം ശ്രമിക്കുന്നുണ്ടെന്ന് നീതി ആയോഗ് അംഗം അറിയിച്ചു. രാജ്യത്തു വിളകളുടെ വൈവിധ്യവൽക്കരണം വർധിപ്പിക്കാനും, അതിനു സഹായിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾക്കും കന്നുകാലികൾക്കുമുള്ള ദീർഘകാല ഡിമാൻഡും, സപ്ലൈ പ്രൊജക്ഷനുകളും ഇന്ത്യ ഉടൻ ആരംഭിക്കുമെന്ന് നീതി ആയോഗ് അംഗം അറിയിച്ചു. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനുശേഷവും, റഷ്യ-ഉക്രെയ്ൻ യുദ്ധത്തിനും ശേഷം കാർഷിക ഉപഭോഗ രീതിയിലുണ്ടായ മാറ്റമാണ് കർഷകർക്ക് മികച്ച വില ലഭിക്കാൻ കാരണമായത്.

2025-26, 2030-31, 2035-36 വരും വർഷങ്ങളിലെ ഡിമാൻഡ് വിലയിരുത്തുന്നതിനും, പ്രൊജക്റ്റ് ചെയ്യുന്നതിനുമായി വിളകൾ, കന്നുകാലികൾ, മത്സ്യബന്ധനം, കാർഷിക ഉൽപന്നങ്ങൾ എന്നിവയുടെ ഡിമാൻഡ്, സപ്ലൈ പ്രൊജക്ഷനുകളെ കുറിച്ച് സർക്കാരിന്റെ തിങ്ക്-ടാങ്ക് NITI ആയോഗ് ഒരു വർക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചതായി ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. ICAR-NIAP ഡയറക്‌ടർ പി.എസ്. ബിർത്താൽ അധ്യക്ഷനായ വർക്കിംഗ് ഗ്രൂപ്പ്, അടുത്ത സാമ്പത്തിക വർഷം മുതൽ ഉൽപ്പാദനം കാര്യക്ഷമമാക്കാൻ സഹായിക്കുന്നതിനു വേണ്ടി, ഈ വർഷം റിപ്പോർട്ട് സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് നീതി ആയോഗ് ഓദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം, കാർഷിക വില നിയന്ത്രിക്കാൻ സഹായിക്കുന്ന വിളകളുടെയും കന്നുകാലി ഉൽപാദനത്തിലും കാര്യക്ഷമത മെച്ചപ്പെടുത്തുക എന്നതാണ് ഇതിന്റെ ആശയമെന്ന് അവർ പറഞ്ഞു. പകർച്ചവ്യാധിയുടെ വ്യാപനം ആഗോളതലത്തിൽ ഉപഭോഗം, ഉൽപ്പാദനം, വില, വ്യാപാരം എന്നിവയെ ബാധിച്ചതിനാൽ ഇത്തരമൊരു പ്രൊജക്ഷൻ ആവശ്യമാണെന്നാണ് സർക്കാർ നിലപാട് എന്ന് അവർ പറഞ്ഞു. കൂടാതെ, പാൻഡെമിക് ഉപഭോക്താക്കളുടെ മുൻഗണനകളിൽ മാറ്റത്തിനും കാരണമായി, അതേസമയം റഷ്യ-ഉക്രെയ്ൻ യുദ്ധം കാർഷിക ഉൽപ്പന്നങ്ങളുടെ വ്യാപാരത്തിന് പ്രധാനപ്പെട്ട രാജ്യങ്ങൾ തമ്മിലുള്ള ഭാവി വ്യാപാര കരാറുകളിൽ അനിശ്ചിതത്വം വർദ്ധിപ്പിച്ചു എന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.

വിളകൾ, കാർഷിക ഉൽപന്നങ്ങൾ, കന്നുകാലികൾ, മത്സ്യബന്ധനം എന്നിവയുടെ ഹ്രസ്വകാല, ഇടത്തരം, ദീർഘകാല പ്രൊജക്ഷൻ, ഭക്ഷ്യ-പോഷകാഹാര സുരക്ഷയ്ക്ക് പ്രധാനപ്പെട്ട ചരക്കുകളുടെ സുസ്ഥിര ആസൂത്രണത്തിന് ഇത് സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ജനസംഖ്യാ വളർച്ച, പ്രതിശീർഷ വരുമാനം വർധിപ്പിക്കൽ, വരുമാന വിതരണത്തിലെ മാറ്റങ്ങൾ എന്നിവ കണക്കിലെടുത്ത് ഇത്തരം കണക്കുകൾ ആവശ്യമാണ് എന്ന് NITI ആയോഗ് വർക്കിംഗ് ഗ്രൂപ്പ് അംഗം വിലയിരുത്തി.

ബന്ധപ്പെട്ട വാർത്തകൾ: ഉള്ളി വിലയിടിവിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ കർഷകർ പ്രധാനമന്ത്രിക്ക് ഉള്ളി പൊതി അയച്ചു

English Summary: The Centre working towards to bring demand supply for crops, Cattles says Niti Ayog
Published on: 07 March 2023, 10:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now