1. News

ഉള്ളി വിലയിടിവിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ കർഷകർ പ്രധാനമന്ത്രിക്ക് ഉള്ളി പൊതി അയച്ചു

മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിൽ നിന്നുള്ള ഒരു കൂട്ടം കർഷകർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തപാൽ വഴി ഉള്ളി അയച്ചു, വിലത്തകർച്ചയിൽ നിന്ന് ആശ്വാസം നേടാനും വിളയുടെ കയറ്റുമതി നിരോധനം പിൻവലിക്കാനും വേണ്ടിയാണ് ഇങ്ങനെ ചെയ്‌തത്‌ എന്ന് കർഷകർ പറഞ്ഞു.

Raveena M Prakash
Onion price fell down, angry farmers sent onion farmers to PM
Onion price fell down, angry farmers sent onion farmers to PM

മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിൽ നിന്നുള്ള ഒരു കൂട്ടം കർഷകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് തപാൽ വഴി ഉള്ളി അയച്ചു. വിലത്തകർച്ചയിൽ നിന്ന് ആശ്വാസം നേടാനും, വിളയുടെ കയറ്റുമതി നിരോധനം പിൻവലിക്കാനും വേണ്ടിയാണ് ഇങ്ങനെ ചെയ്‌തത്‌ എന്ന് ഒരു കൂട്ടം കർഷകർ പറഞ്ഞു. പ്രധാനമന്ത്രിക്ക് ഉള്ളി ചരക്ക് പാഴ്‌സൽ ചെയ്തിട്ടുണ്ടെന്ന് ഷേത്കാരി സംഘടന, ഷേത്കാരി വികാസ് മണ്ഡലിലെയും കർഷകർ പറഞ്ഞു. ഉള്ളിയുടെയും മറ്റ് കാർഷിക ഉൽപന്നങ്ങളുടെയും കയറ്റുമതി നിരോധനം കേന്ദ്രസർക്കാർ ഉടൻ പിൻവലിക്കണമെന്നാണ് ആവശ്യമെന്ന് കർഷകർ അറിയിച്ചു.

ഇത് കർഷകർക്ക് ആഗോളതലത്തിൽ വിപണി തുറക്കാൻ സഹായിക്കുമെന്നും, കഴിഞ്ഞ വർഷം ഉൽപന്നങ്ങൾ വിറ്റ കർഷകർക്ക് നഷ്ടപരിഹാരമായി ക്വിന്റലിന് 1,000 രൂപ നൽകണമെന്ന് കർഷകരിലൊരാൾ അഭിപ്രായപ്പെട്ടു. വിളവിന്റെ ഇൻപുട്ട് ചെലവ് വളരെ കൂടുതലാണ്. ആഗോള വിപണിയിലെ വിലയനുസരിച്ച് രാസവളങ്ങൾ, കീടനാശിനികൾ, പെട്രോൾ, ഡീസൽ എന്നിവയ്ക്ക് കർഷകർ പണം നൽകണം. എന്നിരുന്നാലും, ഉൽപ്പന്നങ്ങൾ വിൽക്കുമ്പോൾ ഇന്ത്യൻ വിലയ്ക്ക് വിൽക്കണമെന്നു, ഒരു കർഷകൻ പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: Millets: കാശി വിശ്വനാഥ ക്ഷേത്രത്തിൽ ഇനി മുതൽ ഭക്തർക്ക് തിന കൊണ്ട് ഉണ്ടാക്കിയ പ്രസാദം ലഭിക്കും

English Summary: Onion price fell down, angry farmers sent onion farmers to PM

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds