Updated on: 30 December, 2021 6:05 AM IST
ഡൽഹിയിൽ അതിശൈത്യം

റെക്കോർഡ് തണുപ്പിലൂടെയാണ് ഡൽഹി നഗരം കഴിഞ്ഞ കുറെ നാളുകളായി കടന്നുപോകുന്നത്. കഴിഞ്ഞവർഷമാണ് നൂറു വർഷത്തിനിടെ ഏറ്റവും കൂടുതൽ തണുപ്പ് ഡൽഹിയിൽ രേഖപ്പെടുത്തിയത്.

സമാന അന്തരീക്ഷസ്ഥിതി തന്നെയാണ് ഈ വർഷവും ഡൽഹിയിൽ. നാലു ഡിഗ്രിയിൽ താഴെ താപനില വരെ രേഖപ്പെടുത്തുന്ന ദിവസങ്ങൾ ഡൽഹിയിലുണ്ട്.ഇതുകൂടാതെ ശീതക്കാറ്റിനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. കാഴ്ച മറയ്ക്കുന്ന രീതിയിൽ പുകമഞ്ഞ് രൂപപ്പെടുന്നതും, ഡൽഹിയിലെ അന്തരീക്ഷ വായുവിലെ നിലവാരവും അതീവ ഗുരുതരമായി തുടരുന്നുതും ജനങ്ങളെ അലട്ടുന്നു. രണ്ടാഴ്ചയിലേറെയായി അതിശൈത്യം തന്നെയാണ് ഡൽഹിയിൽ തുടരുന്നത്. 

ഇതുകൂടാതെ ശീതക്കാറ്റിനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. കാഴ്ച മറയ്ക്കുന്ന രീതിയിൽ പുകമഞ്ഞ് രൂപപ്പെടുന്നതും, ഡൽഹിയിലെ അന്തരീക്ഷ വായുവിലെ നിലവാരവും അതീവ ഗുരുതരമായി തുടരുന്നതും ജനങ്ങളെ അലട്ടുന്നു. രണ്ടാഴ്ചയിലേറെയായി അതിശൈത്യം തന്നെയാണ് ഡൽഹിയിൽ തുടരുന്നത്. കാലാവസ്ഥ വ്യതിയാനം ആണ് കനത്ത മഞ്ഞിനെ കാരണമാകുന്നത്. കാലാവസ്ഥ വ്യതിയാനം മൂലം വരുംവർഷങ്ങളിലും ഡൽഹിയിൽ അതിശൈത്യം തന്നെ തുടരുമെന്ന് പറയുന്നു. ആഗോളതാപനം മൂലം മെഡിറ്ററേനിയൻ കടലിൽ നിന്ന് വീശുന്ന പടിഞ്ഞാറൻ കാറ്റിന് ശക്തി വർദ്ധിക്കുന്നതു മൂലം ഉത്തരേന്ത്യയിൽ തണുപ്പും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ചൂടും വർദ്ധിക്കും. ശീത കാറ്റിൻറെ ശക്തി കൂടിയാൽ അതി തീവ്രമായ കാലാവസ്ഥ പ്രശ്നങ്ങൾ നേരിടേണ്ടിവരും. ജനുവരി ആദ്യത്തോടെ നിലവിൽ അന്തരീക്ഷ സ്ഥിതി മെച്ചപ്പെടുമെന്നും റിപ്പോർട്ടുകളുണ്ട്.

ആഗോള കാലാവസ്ഥയുമായി ബന്ധപ്പെട്ട മറ്റൊരു വാർത്ത കനത്ത മഴയിൽ ബ്രസീലിൽ രണ്ട് ഡാമുകൾ ആണ് തകർന്നിരിക്കുന്നത്. വടക്കുകിഴക്കൻ ബ്രസീലിലെ ബാഹിയ പ്രദേശത്താണ് ഡാമുകൾ തകർന്നത്. ഏകദേശം 20 പേർ ഡാമുകൾ തകർന്ന് മരിച്ചുവെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. 72 മുനിസിപ്പാലിറ്റികളിൽ നിലവിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു. മഴ തുടരുന്നതിനാൽ നിരവധി ഡാമുകൾ നിരീക്ഷണ പട്ടികയിലുണ്ട്.

Two dams have collapsed in Brazil. The dams collapsed in the Bahia region of northeastern Brazil. According to current reports, about 20 people have died due to the collapse of the dams.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

English Summary: The city of Delhi has been going through record cold for the last few days
Published on: 30 December 2021, 05:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now