ആലപ്പുഴ : സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയാണ് മത്സ്യഫെഡ് ആരംഭിക്കുന്ന ഫിഷ്മാർട്ടിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ.
മത്സ്യഫെഡ് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ഭാഗമായി നടപ്പാക്കുന്ന "തീരത്തു നിന്നും മാർക്കറ്റിലേക്ക് " പദ്ധതിയുടെ ഭാഗമായി ചെങ്ങന്നൂർ ആഞ്ഞിലി ചുവട് ജംഗ്ഷനിൽ ആരംഭിച്ച ഫിഷ്മാർട്ടിന്റെ ഉദ്‌ഘാടനം ഓൺലൈനിലൂടെ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.Fisheries Minister J Mersikuttyamma said that the aim of the fish feed launched by Matsyafed is to ensure food security in the state. The Minister was speaking at the inauguration of the Fishmart at Chengannur Anjili Chuvat Junction online as part of the "From Coast to Market" project to ensure food security of Matsyafed.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മത്സ്യഫെഡ് ഫിഷ്മാർട്ടുകൾ ആരംഭിക്കുകയാണ്. ഇതുവഴി രാസവസ്തുക്കൾ ചേർക്കാത്ത ശുദ്ധമായ മത്സ്യം ന്യായവിലയിൽ ജനങ്ങൾക്ക് എത്തിക്കാൻ മത്സ്യഫെഡിന് കഴിയും. സംസ്ഥാന സർക്കാരിന്റെ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന ഇത്തരം ഫിഷ്മാർട്ടുകൾ വഴി മത്സ്യമൂല്യ വർദ്ധിത ഉൽപ്പന്നങ്ങളും ലഭ്യമാകും. കോവിഡ് കാലത്തുൾപ്പടെ മാനദണ്ഡങ്ങൾ പാലിച്ച് മത്സ്യഫെഡ് നടത്തിയ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ചെങ്ങന്നൂർ എം. സി റോഡ് - ആഞ്ഞിലിമൂട് ജംഗ്ഷന് സമീപം ആരംഭിച്ച ഫിഷ്മാർട്ട് അരീക്കര സർവ്വീസ് സഹകരണ ബാങ്കിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്.സഹകരണ ബാങ്കുകളുമായി ചേർന്ന് ആരംഭിച്ച സംസ്ഥാനത്തെ 22മത് മത്സ്യഫെഡ് ഹൈടെക്ക് ഫിഷ്മാർട്ടാണ് ഇത്.
സജി ചെറിയാൻ എം. എൽ. എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു , ആദ്യ വിൽപ്പന കൊടിക്കുന്നിൽ സുരേഷ് എം. പി ,എം എച്ച് റഷീദിന് നൽകി കൊണ്ട് ആദ്യ വിൽപ്പന നിർവഹിച്ചു നിർവ്വഹിച്ചു.മത്സ്യഫെഡ് ചെയർമാൻ പി. പി ചിത്തരഞ്ജൻ,മത്സ്യഫെഡ് ജില്ലാ മാനേജർ കെ സജീവൻ,സഹകരണ ബാങ്ക് സെക്രട്ടറി മഞ്ജു. ഐ,വിവിധ രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ സന്നിഹിതരായി.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഏപ്രിൽ വരെ തുടരും