ആധാർ കാർഡും റേഷൻ കാർഡും പ്രധാനപ്പെട്ട രേഖകളാണ്. ഈ കാർഡുകളുമായി ബന്ധപ്പെട്ട പുതിയ അപ്ഡേഷനുകൾ നിർബന്ധമായും അറിഞ്ഞിരിക്കണം. ആധാർ കാർഡും റേഷൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയപരിധി വീണ്ടും നീട്ടിയിരിക്കുകയാണ്. 2023 മാർച്ച് 31 വരെയായിരുന്നു ആദ്യത്തെ സമയപരിധി. അതിനുശേഷം ഈ വർഷം ജൂൺ 30 വരെ നീട്ടിയിരുന്നു. വീണ്ടും സെപ്റ്റംബർ 30 വരെ തീയതി നീട്ടിയതായാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
കൂടുതൽ വാർത്തകൾ: 2,000 രൂപ നോട്ട് മാറാൻ സ്വർണം വാങ്ങാം; തിരിച്ചറിയൽ രേഖകളില്ലാതെ എത്ര പവൻ കിട്ടും?
റേഷൻ വിതരണത്തിൽ സുതാര്യത ഉറപ്പുവരുത്തുന്നതിനും അർഹർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കാനും വേണ്ടിയാണ് ആധാറും റേഷൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നത്. ഇതുകൂടാതെ, വ്യാജ കാർഡുകൾ ഇല്ലാതാക്കാനും ഇത് സഹായിക്കും. ഓൺലൈനായും ഓഫ് ലൈനായും ആധാർ-റേഷൻ കാർഡ് ലിങ്കിംഗ് നടത്താം. പൊതുവിതരണ കേന്ദ്രങ്ങളിൽ നിന്നും വിവിധ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി ലഭിക്കുന്നതിനും റേഷൻ കാർഡ് ആവശ്യമാണ്.
ഓൺലൈനായി ലിങ്ക് ചെയ്യുന്നത് ഇങ്ങനെ..
1. കേരള പൊതുവിതരണ സംവിധാനത്തിന്റെ civilsupplieskerala.gov.in വെബ്സൈറ്റ് തുറക്കുക
2. Citizen Login തെരഞ്ഞെടുക്കുക
3. Citizen ക്ലിക്ക് ചെയ്യുക
4. ലോഗിൻ ഐഡി ഉണ്ടെങ്കിൽ ഉപയോഗിക്കുക
ലോഗിൻ ഐഡി ഇല്ലെങ്കിൽ ക്രിയേറ്റ് ചെയ്യുക
1. Create an account ക്ലിക്ക് ചെയ്യുക
2. പുതിയ റേഷൻ കാർഡിന് വേണ്ടിയാണോ എന്ന ചോദ്യം വരുമ്പോൾ, നോ എന്ന് മറുപടി നൽകുക.
3. റേഷൻ കാർഡിലെ ഒരംഗത്തിന്റെ ആധാർ വിവരങ്ങളും റേഷൻകാർഡ് നമ്പറും നൽകണം
4. Validate ചെയ്യുക
5. ലോഗിൻ ഐഡി പാസ് വേർഡ്, പേര്, ഇമെയിൽ, മൊബൈൽ നമ്പർ എന്നിവ നൽകുക
6. യൂസർ ഐഡി ലഭിച്ചാൽ മുകളിൽ സൂചിപ്പിച്ച പ്രകാരം ലോഗിൻ ചെയ്യാം
7. ലോഗിൻ ചെയ്താൽ ആധാർ എൻട്രി എന്ന മെനു സെലക്ട് ചെയ്യുക
8. ആധാർ സീഡ് ചെയ്തിട്ടില്ലാത്ത പേര് സെലക്ട് ചെയ്യുക
9. ആധാർ നമ്പർ സീഡ് ചെയ്യുക, Update ക്ലിക്ക് ചെയ്യുക
10. ഇതിനുശേഷം ആധാർ കാർഡിന്റെ കോപ്പി PDF രൂപത്തിൽ അപ്ലോഡ് ചെയ്യണം. സെലക്ട് മെമ്പർ എന്ന ബോക്സിൽ നിന്ന് അംഗത്തെ തെരഞ്ഞെടുക്കുക. Browse എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് PDF ഫയൽ അറ്റാച്ച് ചെയ്യുക. (PDF ഫയലിന്റെ വലുപ്പം 100 KBയിൽ കുറവായിരിക്കണം)
11. Browse ചെയ്ത് അറ്റാച്ച് ചെയ്തതിനുശേഷം Submit ക്ലിക്ക് ചെയ്യുക.
ആധാർ-റേഷൻ കാർഡ് ലിങ്കിംഗ് വിവരങ്ങൾ വിശദമായി : bit.ly/rationaadhaar
ആധാർ-പാൻ കാർഡ് ബന്ധിപ്പിക്കൽ
ആധാറും പാൻ കാർഡും തമ്മിൽ ലിങ്ക് ചെയ്യാനുള്ള സമയപരിധി ജൂൺ 30ന് അവസാനിക്കും. അതിനുശേഷം ലിങ്ക് ചെയ്തിട്ടില്ലാത്ത പാൻ കാർഡുകൾ പ്രവർത്തന രഹിതമാകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് അറിയിച്ചു. പാൻ കാർഡുകൾ ലിങ്ക് ചെയ്യാൻ വൈകിയാൽ 1,000 രൂപയാണ് പിഴ അടക്കേണ്ടത്.
ആധാർ കാർഡ് പുതുക്കാം..
10 വർഷത്തിന് മുമ്പെടുത്ത ആധാർ കാർഡുകൾ ജൂൺ 14 വരെ സൗജന്യമായി പുതുക്കാം. 2023 മാർച്ച് 15 മുതൽ ജൂൺ 14 വരെയാണ് സമയം അനുവദിച്ചിരുന്നത്. myAadhaar പോർട്ടൽ വഴി മാത്രമാണ് സൗജന്യമായി കാർഡുകൾ പുതുക്കാൻ സാധിക്കുന്നത്. മറ്റ് സേവന കേന്ദ്രങ്ങളിൽ പോയാൽ 50 രൂപ ഫീസ് നൽകണം. പേര്, ജനന തീയതി തുടങ്ങിയ വിവരങ്ങൾ ഓൺലൈനായി ഇപ്പോൾ തന്നെ അപ്ഡേറ്റ് ചെയ്യാം.
Image Credits: Manorama Online, The economic times