ക്ഷീരവികസന വകുപ്പിൻറെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 11,12, 13 തീയതികളിൽ കൊല്ലത്ത് വച്ച് നടത്തപ്പെടുന്ന ക്ഷീര സംഗമത്തോടനുബന്ധിച്ച് ക്ഷീരോൽപാദക മേഖലയിലെ മാധ്യമ ഇടപെടലുകൾ കൂടുതൽ ശക്തമാക്കുന്നതിന് മാധ്യമപ്രവർത്തകർക്കായി ''കോവിഡ് 19 സാഹചര്യത്തിൽ ക്ഷീര മേഖലയുടെ പ്രസക്തി" എന്ന വിഷയത്തെ ആസ്പദമാക്കി ഒരു മാധ്യമ ശില്പശാല സംഘടിപ്പിക്കുന്നു.
ഇതിൻറെ ഭാഗമായി 2020 വർഷം ക്ഷീര വികസന മേഖലയിൽ ശക്തമായ സംഭാവന നൽകിയ മാധ്യമപ്രവർത്തകർക്ക് പുരസ്കാരങ്ങൾ നൽകുന്നു.
മികച്ച പത്രറിപ്പോർട്ട്, മികച്ച പത്ര ഫീച്ചർ 'അതിജീവന ക്ഷീര മേഖലയിലൂടെ' എന്ന വിഷയത്തിൽ മികച്ച ഫോട്ടോഗ്രാഫ് തുടങ്ങി ഒൻപതോളം വിഭാഗങ്ങളിൽ പൊതുവിഭാഗത്തിനും മികച്ച ഫീച്ചർ- ദിനപത്ര ആനുകാലികം, അതി ജീവനം ക്ഷീര മേഖലയിലൂടെ എന്ന വിഷയത്തിൽ മികച്ച ഫോട്ടോഗ്രാഫ് എന്ന വിഭാഗത്തിനും കൂടാതെ ക്ഷീരവികസനവകുപ്പ് ഉദ്യോഗസ്ഥർക്കും പുരസ്കാരത്തിനായി അപേക്ഷിക്കാവുന്നതാണ്.
മത്സരം സംബന്ധിച്ചുള്ള നിബന്ധനകളും അപേക്ഷാഫോറത്തിന്റെ കമ്മിറ്റി വെഡിങ് മാതൃകയും www.dairydevelopment.kerala.gov.in ൽ നിന്ന് ലഭ്യമാണ്.
അപേക്ഷ അയക്കേണ്ട വിലാസം കെ ശിവകുമാർ ഡെപ്യൂട്ടി ഡയറക്ടർ(പ്ലാനിങ്) ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ് പട്ടം പി ഓ തിരുവനന്തപുരം -695004. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 29ന് വൈകിട്ട് 5:00. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ
9446376988, 985452996.