Updated on: 4 March, 2021 1:00 PM IST
സൂര്യാഘാതത്തിനെതിരെ മുൻകരുതൽ

അന്തരീക്ഷ താപം വർദ്ധിച്ച സാഹചര്യത്തിൽ സൂര്യാഘാതത്തിനെതിരെ മുൻകരുതൽ എടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയരുന്നത് മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാക്കുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യുന്നു. ഇതിനെത്തുടർന്ന് ശരീരത്തിലെ പല നിർണായക പ്രവർത്തനങ്ങളും തകരാറിലായേക്കാം. ഇത്തരമൊരു അവസ്ഥയെ ആണ് സൂര്യാഘാതം അല്ലെങ്കിൽ ഹീറ്റ് സ്‌ട്രോക്ക് എന്ന് പറയുന്നത്.

വളരെ ഉയർന്ന ശരീര താപം, വറ്റി വരണ്ട് ചുവന്ന് ചൂടായ ശരീരം,നേർത്ത വേഗതയിലുള്ള നാഡീ മിടിപ്പ്, ശക്തിയായ തല വേദന, തല കറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ തുടങ്ങിയവയും ഇതേ തുടർന്നുള്ള അബോധാവസ്ഥയും ഉണ്ടായേക്കാം. സൂര്യാഘാതം മാരകമാകാൻ സാധ്യത ഉള്ളതിനാൽ ഉടൻ തന്നെ വൈദ്യ സഹായം തേടേണ്ടതാണ്. സൂര്യാഘാതത്തെക്കാൾ കുറച്ച് കൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപ ശരീര ശോഷണം അഥവാ ഹീറ്റ് എക്‌സോഷൻ.

കനത്ത ചൂടിനെ തുടർന്ന് ശരീരത്തിൽ നിന്ന് ധാരാളം ജലവും,ലവണങ്ങളും വിയർപ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടർന്ന് ഉണ്ടാകുന്ന അവസ്ഥയാണിത് .ചൂട് കാലാവസ്ഥയിൽ ശക്തിയായ വെയിലത്ത് ജോലി ചെയ്യുന്നവരിലും പ്രായാധിക്യമുള്ളവരിലും, രക്ത സമ്മർദ്ധം മുതലായ മറ്റു രോഗങ്ങൾ ഉള്ളവരിലുമാണ് ഇത് അധികമായി കണ്ട് വരുന്നത്.

The district medical officer said that in case of increase in atmospheric temperature, precaution should be taken against sunstroke. As a result, many vital functions of the body may be disrupted. Such a condition is called sunstroke or heat stroke. Extreme body temperature, dry red hot body, rapid pulse, intense headache, dizziness, mood swings and subsequent unconsciousness may occur. Seek medical attention immediately as sunburn can be fatal. Heat exhaustion is a condition that is slightly less severe than sunburn. It is a condition in which a large amount of water and salts are lost from the body due to extreme heat through sweating.

സൂര്യാഘാതത്തിന്റെയും, താപശരീര ശോഷണത്തിന്റെയും ലക്ഷണങ്ങൾ തോന്നിയാൽ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ

• ജോലി ചെയ്യുന്ന വെയിലുള്ള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേക്ക് മാറുക/മാറ്റുക, വിശ്രമിക്കുക

• തണുത്ത വെള്ളം കൊണ്ട് ശരീരം തുടക്കുക, വീശുക, ഫാൻ, എ സി തുടങ്ങിയവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുക

• ധാരാളം വെള്ളം കുടിക്കുക

• കട്ടി കൂടിയ വസ്ത്രങ്ങൾ മാറ്റി കട്ടി കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുക

• കഴിയുന്നതും വേഗം വൈദ്യ സഹായം തേടുക

സൂര്യാഘാതം/ശരീര ശോഷണം എന്നിവ വരാതിരിക്കുന്നതിനായി ചെയ്യേണ്ട കാര്യങ്ങൾ

• വേനൽക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോൾ ധാരാളം വെള്ളം കുടിക്കുക, ദാഹം തോന്നിയില്ലെങ്കിൽ പോലും ഓരോ മണിക്കൂർ കൂടുമ്പോഴും 2-4 ഗ്ലാസ്സ് വെള്ളം കുടിക്കുക. ധാരാളം വിയർപ്പുള്ളവർ ഉപ്പിട്ട കഞ്ഞി വെള്ളവും,ഉപ്പിട്ട നാരങ്ങാ വെള്ളവും കുടിക്കുക.

• വെയിലത്ത് പണി ചെയ്യേണ്ടി വരുന്ന അവസരങ്ങളിൽ ജോലി സമയം ക്രമീകരിക്കുക. ചുരുങ്ങിയത് ഉച്ചയ്ക്ക് 12 മണി മുതൽ ഉച്ച കഴിഞ്ഞു 3 മണി വരെയുള്ള സമയം വിശ്രമിക്കുക. രാവിലെയും , വൈകീട്ടും കൂടുതൽ സമയം ജോലി ചെയ്യുക

• ധാരാളം വെള്ളം കുടിക്കുക

• പൊള്ളിയ ഭാഗത്ത് കുമിളകൾ ഉണ്ടെങ്കിൽ പൊട്ടിക്കരുത്

• ഡോക്ടറെ കണ്ട് ചികിത്സ തേടുക

ഇത് കൂടാതെ അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോൾ കൂടുതലായി ശരീരം വിയർത്ത് ജലവും, ലവണങ്ങളും നഷ്ടപ്പെടുന്നത് മൂലം പേശീ വലിവ് അഥവാ ഹീറ്റ് ക്രാംപ്‌സ് ഉണ്ടാകാം. വെയിലത്ത് പണിയെടുക്കുന്നത് നിർത്തി തണുപ്പുള്ള സ്ഥലത്തേക്ക് മാറുക, വെള്ളം പ്രത്യേകിച്ച്, ഉപ്പിട്ട കഞ്ഞി വെള്ളം, നാരങ്ങാ വെള്ളം, കരിക്കിൻ വെള്ളം എന്നിവ ധാരാളം കുടിക്കുക എന്നിവയാണ് ഇതിനെ തടയുന്നതിനുള്ള മാർഗ്ഗങ്ങൾ.

കൂടാതെ ചൂടുകാലത്ത് പ്രത്യേകിച്ച് കുട്ടികളിൽ വിയർപ്പ് മൂലം ശരീരം ചൊറിഞ്ഞു തിണർക്കുന്നതു കാണാറുണ്ട്. ഇതിനെ ഹീറ്റ് റാഷ് എന്ന് പറയുന്നു. കുട്ടികളിൽ ആണ് ഇത് കൂടുതൽ കാണപ്പെടുന്നത്. കുട്ടികളിൽ കഴുത്തിലും നെഞ്ചിന് മുകളിലും ആണ് ഇത് കൂടുതൽ കാണുന്നത്. ചിലർക്ക് കാലിന്റെ ഒടിയിലും കക്ഷത്തിലും കാണാറുണ്ട്. സ്ത്രീകളിൽ മാറിടത്തിന് താഴെയും ഇതുണ്ടാകാറുണ്ട്. അധികം വെയിൽ ഏൽക്കാതെ നോക്കുക, തിണർപ്പ് ബാധിച്ച ശരീര ഭാഗങ്ങൾ എപ്പോഴും ഉണങ്ങിയ അവസ്ഥയിൽ ആയിരിക്കാൻ ശ്രദ്ധിക്കുക എന്നിവയാണ് എടുക്കേണ്ട മുൻകരുതലുകൾ.

English Summary: The district medical officer said that in case of increase in atmospheric temperature, precaution should be taken against sunstroke
Published on: 04 March 2021, 08:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now