നമ്മുടെ കർഷകർ ഇന്നു നേരിടുന്ന ഏറ്റവും വലിയ ബുദ്ദിമുട്ടുകളിലൊന്ന് തൊഴിലാളികളുടെ ദൗർലൗഭ്യമാണ് . യഥാസമയം കൃഷിപ്പണികൾ ചെയ്യാൻ കഴിയാതെയും ഉൽപ്പാദനക്ഷമത കുറയാൻ ഇടയാക്കിയും കൃഷി ആദായകരമല്ലാതാക്കിയും ഇത് കർഷകന് വലിയ ശാരീരിക മാനസിക സംഘര്ഷങ്ങളുണ്ടാക്കുന്നു ഇന്ത്യൻ കാർഷിക മേഖലയുടെ പ്രാഥമികതല യന്ത്രവത്കരണമാണ് ഈ പ്രശ്‌നത്തിന് ഒരു പരിഹാരം . കൈ കൊണ്ട് പ്രവർത്തിപ്പിക്കാവുന്നതും അധികം സാമ്പത്തിക ബാധ്യതഇല്ലാത്തതുമായ യന്ത്രങ്ങൾ ഉപയോഗിച്ച വലിയ ആയാസമില്ലാതെ കൃഷിപ്പണി യഥാസമയം തീർക്കാൻ ഇവിടെ കർഷകനെ പ്രാപ്തനാക്ണം .
വനവത്കരണ , കൃഷിയന്ത്രങ്ങൾ, ഗാർഡനിങ് എന്നീ മേഖലകളിൽ ഒരു ആഗോളശക്തിയായി മാറിയ സ്റ്റീൽ ചെറുകിട- നാമമാത്ര കർഷകർക്ക് പോലും ഉപയോഗിക്കാൻ പാകത്തിന് വൈവിദ്ധ്യമാർന്ന കൃഷിയന്ത്രങ്ങൾ പുറത്തിറക്കിക്കൊണ്ട് ഇന്ത്യൻ കാർഷിക മേഖലയിൽ വലിയ മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ് .
പവർഡില്ലറുകളുടെ കാര്യത്തിൽ മികച്ച ഉല്പന്നങ്ങളായ എം എച്ച് 610 , എം എച്ച് 710, എന്നീ ടില്ലറുകൾ പുറത്തിറക്കികൊണ്ട് നിലമുഴുന്ന കാര്യത്തിൽ സ്റ്റീൽ ഒരു പുതുയുഗത്തിന് തുടക്കം കുറിച്ചു! ഉറച്ച മണ്ണ് കൃഷിയ്ക്ക് തയാറാക്കുന്ന ശ്രമകരമായ ജോലിയിൽ ടില്ലറുകൾ കർഷകർക്ക് സഹായമാകുന്നു.
ശക്തമായ ഈ യന്ത്രങ്ങളുടെ ശ്രദ്ധേയമായ പ്രത്യേകത കുറച്ചുമാത്രം കരി പുറന്തള്ളുന്ന കാര്യക്ഷമമായ ഇന്ധനശേഷിയുള്ള സ്റ്റീൽ യൂറോ - വി എഞ്ചിൻ ആണ്. മറ്റൊരു പ്രധാന ഭാഗം വെറ്റ് എയർ ഫിൽറ്റർ ആണ്.ഇത് പൊടിയില്ലാത്ത ശുദ്ധവായു കാര്ബറേറ്ററിലേക്ക് പ്രവഹിപ്പിച്ച ഏത് സാഹചര്യത്തിലും പ്രവർത്തനശേഷി ഉറപ്പാക്കുന്നു . കൂടാതെ ഇതിന്റെ പവർ ടേക്ക് ഓഫ് ശക്തി ക്ഷമത പമ്പു ചെയ്യാനും സ്‌പ്രേയിഗിനുമൊക്കെ ഉത്തമമാണ് .
കൂടുതൽ വീതിയിലും ആഴത്തിലും പ്രവർത്തിക്കുന്നതിനാൽ ഇടഇളക്കാനും മണ്ണ് മറക്കാനും കള നീക്കാനും വാരി പിടിക്കാനുമെല്ലാം ഇത് സഹായകമാണ് . ഇതിന് പുറമെ ഫ്രണ്ട് ലിഫ്റ്റിംഗ് ഹാന്റിൽ, ട്രാൻസ്‌പോർട് റണ്ണിങ് വീലുകൾ , വശങ്ങളിലേക്കും കുത്തനെയുമുള്ള ഹാന്റിൽ ബാർ ക്രമീകരണങ്ങൾ എന്നിവ സ്റ്റീൽ ടില്ലറുകളുടെ അധികമേന്മകളുമാണ്.
ലളിതമായ ത്രോട്ടിൽ ,വിശ്വസനീയമായ ഗിയർഷിഫ്റ്റ് സംവിധാനം ,കരുത്തുള്ള ഗിയർബോസ് ,ഹോക്‌സിംഗ് കവർ തുടങ്ങിയവ സ്റ്റീൽ ടില്ലറുകളുടെ മൊത്തം പ്രവർത്തനത്തെ മികവുറ്റതാക്കുന്നു .
രണ്ട് തരം ടില്ലറുകളാണ് സ്റ്റീൽ പുറത്തിറക്കിയത് എം എച്ച് 610 ഉം, എം എച്ച് 710 ഉം. ഇവ യഥാക്രമം 6 ഹോഴ്സ് പവർ ,7 ഹോഴ്സ് പവർ എഞ്ചിൻ ഉള്ളവയാണ് ഇവയ്ക്ക് രാജ്യത്തുടനീളും സർവീസിഗ് സംവിധാനങ്ങളുമുണ്ട്.കൂടാതെ ബ്രഷ് കട്ടർ, മിസ്റ്റ് ബ്ലോവർ, വീഡർ ,വാട്ടർപമ്പ്,എർത്ത് ഓഗർ സ്പ്രേയർതുടങ്ങിയ കർഷകോപകാരപ്രദമായ നിരവധി യന്ത്രങ്ങളും ഇതോടൊപ്പമുണ്ട് .
ഈ ഉൽപ്പന്നങ്ങൾ പുറത്തിറക്കിയത് കർഷകർ വളരെ സന്തോഷത്തോടെയാണ് സ്വികരിച്ചത് ഇതോടൊപ്പം സ്റ്റീൽ ഉപഭോക്താക്കൾക്ക് ഒരു മത്സരവും നടത്തി .ഇതിലൂടെ ടി.വി.സ് സ്റ്റാർ സിറ്റി മോട്ടോർ സൈക്കിൾ തുടങ്ങിയ വിവിധ സമ്മാനങ്ങൾ അവര്ക് നൽകി .
ഇന്ത്യൻ വിപണിയിൽ സ്റ്റീൽ നിരന്തരം നിക്ഷേപം നടത്തുന്നത് ഈ വിപണി വളരണം എന്ന പ്രതിബന്ധതയുടെ സൂചകമാണ് .ഏപ്രിൽ 2020 ഓടെ പൂർത്തിയാകും വിധം പുനക്കടുത് ചഗൻ എന്ന സ്ഥലത്തു ഒരു പുതിയ സംരഭത്തിന് കമ്പനി തുടക്കം കുറിച്ചു കഴിഞ്ഞു .
കുറഞ്ഞ ഉല്പാദനക്ഷമതായാണ് രാജ്യത്തെ കാർഷിക മേഖലയുടെ ദുരവസ്ഥയ്ക് പ്രധാന കാരണം ,ഈ പ്രശ്‌നം പരിഹരിക്കാൻ സ്റ്റീൽ അതിൻ്റെ വൈവിദ്ധ്യമാർന്ന യന്ത്രസഞ്ചയത്തിലൂടെ പ്രധാന പങ്കു വഹിച്ച ഇന്ത്യൻ കർഷകരുടെ ജീവിതത്തിൽ വല്യ മാറ്റത്തിന് കുറിച്ചു കഴിഞ്ഞു.