2020 ഡിസംബർ മാസത്തെ റേഷൻ വിതരണം ജനുവരി രണ്ടു വരെയും 2020 നവംബർ , ഡിസംബർ മാസങ്ങളിലെ ഭക്ഷ്യക്കിറ്റ് വിതരണം ജനുവരി 9 വരെയും ദീർഘിപ്പിച്ചി രിക്കുന്നതായി ഭക്ഷ്യമന്ത്രിയുടെ വാർത്താക്കുറിപ്പിൽ അറിയിച്ചു.The distribution of rations for the month of December 2020 has been extended till January 2 and the distribution of food kits for the months of November and December 2020 has been extended till January 9, the Food Minister said in a press release.
കോവിഡ് പ്രതിസന്ധിക്കിടയിലും സംസ്ഥാനത്ത് ഭക്ഷ്യവിതരണമേഖലയിൽ സർക്കാരിന്റെ കരുതൽ തുടരുന്നു.
ലോക്ഡൗൺ കാലത്ത് ആരംഭിച്ച അതിജീവനക്കിറ്റ് 85 ലക്ഷം കുടുംബങ്ങൾക്ക് താങ്ങായെങ്കിൽ സർക്കാരിന്റെ നൂറ് ദിന കർമ്മപദ്ധതിയോടനുബന്ധിച്ച് നാല് മാസത്തേക്ക് കൂടി തുടരുന്ന ഭക്ഷ്യക്കിറ്റ് വിതരണം ഏപ്രിൽ വരെ തുടരുമെന്നറിയിച്ചിട്ടുണ്ട്.
കാർഡുടമകൾക്ക് പുറമെ അഗതി മന്ദിരങ്ങൾ, ആശ്രമങ്ങൾ തുടങ്ങിയ വിവിധ ക്ഷേമ സ്ഥാപനങ്ങളിലുള്ള അന്തേവാസികൾക്കും അതിജീവനക്കിറ്റുകൾ വിതരണം ചെയ്തു. 26 ലക്ഷം വിദ്യാർത്ഥികൾക്കും ഭക്ഷ്യകിറ്റ് നൽകി.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ലോക്ക് ഡൗൺ കാലയളവിൽ ഭക്ഷ്യ സംസ്‌കരണ/ഉത്പാദന യൂണിറ്റുകൾക്കും മുഴുവൻ സമയവും പ്രവർത്തിക്കാൻ അനുമതി