Updated on: 4 December, 2020 11:19 PM IST

ഡയറി ഫാമും ഹൈ ടെക് ആട് ഫാമും തുടങ്ങാം. (Dairy farm. High tech goat farm ) സംരംഭക വികസന പദ്ധതിയുടെയുടെ ഭാഗമായി സാധാരണക്കാര്‍ക്ക് തൊഴിലും രാജ്യത്ത് പാൽ ഉൽപാദനം വര്‍ദ്ധിപ്പിക്കാനുമായാണ് ഈ പദ്ധതി.

സർക്കാർ പദ്ധതികൾ അധികം ആളുകൾക്കും അറിയില്ല, .ഡയറി ഫാമിനു 7 ലക്ഷം രൂപയും ആടിന് 5 ലക്ഷം രൂപയും ലോൺ തുകയായി ലഭിക്കും. കൂടാതെ ഈ വായ്‌പയ്ക്ക് 25% സബ്‌സിഡി ലഭിക്കുന്നതായിരിക്കും. 33% സബ്സിഡി ആണ് സ്ത്രീകൾക്കും പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാർക്കും ലഭ്യമാണ്. ഡയറി സംരംഭക വികസന പദ്ധതിയുടെ പ്രധാന ലക്ഷ്യം സാധാരണക്കാര്‍ക്ക് തൊഴിലും രാജ്യത്ത് പാൽ ഉൽപാദനം വര്‍ദ്ധിപ്പിക്കാനുമാണ്.

കർഷകർ, വ്യക്തിഗത സംരംഭകർ, ഓർഗനൈസേഷനുകളും സ്ഥാപനങ്ങളും, എൻജിഒകൾ (NGOs )സ്വാശ്രയ ഗ്രൂപ്പുകൾ, ( SHGs) ക്ഷീര സഹകരണ സംഘങ്ങൾ, പാൽ യൂണിയനുകൾ, പാൽ ഫെഡറേഷനുകൾ തുടങ്ങിയ മേഖലയിലുള്ളവര്‍ക്ക് ആണ് അപേക്ഷിക്കാന്‍ കഴിയുന്നത്.

ക്ഷീര സംരംഭക വികസന പദ്ധതി അനുസരിച്ച് ഒരാൾക്ക് 10 മൃഗ യൂണിറ്റിന് 7 ലക്ഷം രൂപ വായ്പയാണ് ലഭിക്കുന്നത്. പശുക്കിടാവിനെയാണ് വളര്‍ത്താന്‍ ഉദ്ധേശിക്കുന്നതെങ്കില്‍ ഇരുപത് പശുക്കിടാക്കളുടെ യൂണിറ്റിന് 9 ലക്ഷം രൂപയാകും ലഭിക്കുക. ഇനി ആവശ്യമായ മെഷീനുകൾക്ക്, അതായത് പാൽ കറക്കുന്ന യന്ത്രങ്ങൾ, മിൽടെസ്റ്ററുകൾ, ബൾക്ക് പാൽ കൂളിംഗ് യൂണിറ്റുകൾ തുടങ്ങിയവയ്ക്ക് 20 ലക്ഷം രൂപ ലഭിക്കും.( Milking machines, Milk Testers 20 lakhs for bulk milk cooling units) പരമാവധി 5000 ലിറ്റർ ശേഷി വരെയാണ് ലഭിക്കുക.

കൊമേഴ്സ്യൽ ബാങ്കുകൾ, പ്രാദേശിക ബാങ്ക്, സംസ്ഥാന സഹകരണ ബാങ്ക്, സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്, നബാർഡിൽ നിന്ന് റീഫിനാൻസ് ചെയ്യാൻ കഴിയുന്ന സ്ഥാപനങ്ങൾ എന്നീ മേഖലകൾ വഴിയാണ് പദ്ധതിയുടെ കീഴിലുള്ള വായ്‌പ നൽകുന്നത്.

അപേക്ഷ സമർപ്പിക്കുമ്പോൾ വേണ്ട രേഖകൾ.

അപേക്ഷ സമർപ്പിക്കുമ്പോൾ ജാതി സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് , സംരംഭത്തിന്റെ പ്ലാൻ, ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ എന്നിവ സമർപ്പിക്കണം.

മൊത്തം ചിലവിന്റെ 10% എങ്കിലും സംരഭകൻ നിക്ഷേപിക്കണം. 9 മാസത്തിന് മുൻപ് എന്തെങ്കിലും കാരണത്താൽ പദ്ധതി പൂർത്തിയാക്കിയില്ലെങ്കിൽ സബ്സിഡി ലഭിക്കില്ല. ബാക്ക് എൻഡ് (Back and subsidy ) സബ്സിഡിയായിരിക്കും ഈ പദ്ധതി വഴി ലഭിക്കുന്നത്.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ആട് വളർത്തലിന് 1ലക്ഷം രൂപ സബ്സിഡിയോടെ ധനസഹായം

English Summary: The government plans to help those who want to set up their own dairy farm and goat farm. 25% subsidy. Preference for women and SC / ST
Published on: 28 May 2020, 08:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now