മാങ്ങകൾ പഴുപ്പിക്കാൻ രാസവസ്തുക്കളുടെ സഹായം തേടുന്നവരാണ് നമുക്കുചുറ്റും. എന്നാൽ ഇത്തരത്തിൽ ഹാനികരമായ രാസവസ്തുക്കൾ ഉപയോഗിക്കാതെ തന്നെ എളുപ്പത്തിൽ മാങ്ങ പഴുപ്പിക്കാൻ കഴിയുന്ന വാതക അറ വിപണിയിൽ എത്തിക്കഴിഞ്ഞിരിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കായ്ച്ച മാങ്ങകൾ കൊഴിയില്ല; ഇതൊന്ന് പരീക്ഷിച്ച് നോക്കൂ…
ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗവേഷണ കേന്ദ്രം, ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ റിസർച്ച് സെൻറർ ആണ് റൈപ്പിനിങ് ചേംബർ വികസിപ്പിച്ചിരിക്കുന്നത്. ഇത് ജില്ലാ കൃഷിവിജ്ഞാനകേന്ദ്രം മുഖേനയാണ് വിപണിയിലേക്ക് എത്തിക്കുന്നത്. കുറ്റ്യാട്ടൂർ മാംഗോ കമ്പനി പരീക്ഷണാടിസ്ഥാനത്തിൽ ഈ വാതക അറ ഉപയോഗപ്പെടുത്തി മാങ്ങകൾ പഴുപ്പിച്ചിരിക്കുന്നു. പരീക്ഷണ അടിസ്ഥാനത്തിൽ രണ്ട് അറകളാണ് കുറ്റ്യാട്ടൂർ മാംഗോ കമ്പനിക്ക് നൽകിയിരിക്കുന്നത്. മാങ്ങകൾ മാത്രമല്ല വാഴക്കുലകളും ഇപ്രകാരം പഴുപ്പിക്കാൻ സാധിക്കുന്നു. ഒരുടൺ മാങ്ങ പഴുപ്പിക്കാൻ ഏകദേശം 4000 രൂപ മാത്രമേ ഇപ്രകാരം ചെലവ് വരികയുള്ളൂ.
ബന്ധപ്പെട്ട വാർത്തകൾ: പുഴുവില്ലാത്ത മാമ്പഴം കിട്ടാന്‍ ലളിത മാര്‍ഗം.
പഴുപ്പിക്കുന്ന രീതി
മൂപ്പെത്തിയ പഴങ്ങളിൽ നിന്ന് സ്വാഭാവികമായി ഉണ്ടാകുന്ന എത്തിലിൻ വാതകമാണ് പഴങ്ങൾ പഴുപ്പിക്കാൻ വേണ്ടി ഉപയോഗപ്പെടുത്തുന്നത്. ഇതുകൂടാതെ അടച്ചിട്ട അറയിൽ ദ്രവരൂപത്തിലുള്ള എത്രൽ എന്ന ഹോർമോണും, സോഡിയം ഹൈഡ്രോക്സൈഡ് ചേർത്ത് എത്തിലിൻ വാതകം ഉത്പാദിപ്പിക്കുന്നതാണ് മറ്റൊരു രീതി.ഒരു മില്ലി ലിറ്റർ എത്രൽ, 0.25 ഗ്രാം സോഡിയം ഹൈഡ്രോക്സൈഡ് എന്ന അനുപാതത്തിലാണ് മിശ്രിതം തയ്യാറാക്കുന്നത്.
പോളിത്തീൻ ഷീറ്റ് കൊണ്ട് ഉണ്ടാക്കുന്ന അറയിൽ മാങ്ങകൾ നിരത്തി കാറ്റ് കടക്കാതെ നിരത്തി വെച്ചാൽ മതി. പിന്നീട് ഇവ പുറത്തേക്ക് എടുത്താൽ പതുക്കെ പഴുത്തു കൊള്ളും. ഇങ്ങനെ പഴുപ്പിക്കുന്ന മാങ്ങകളുടെ രോഗ സാധ്യത കുറവാണ്.
ബന്ധപ്പെട്ട വാർത്തകൾ: വാഴപ്പഴ സംസ്‌ക്കരണവും മൂല്യവര്‍ദ്ധനവും അനിവാര്യം