ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൃഷിയുടെ മഹാകുംഭിന് ഇനി മണിക്കൂറുകൾ മാത്രം. കൃഷി ജാഗരണും അഗ്രികൾച്ചർ വേൾഡും ചേർന്ന് സംഘടിപ്പിക്കുന്ന മഹീന്ദ്ര ട്രാക്ടേഴ്സ് മില്യണയർ ഫാർമർ ഓഫ് ഇന്ത്യ നാളെ ആരംഭിക്കും. 3 ദിവസങ്ങളിലായാണ് പരിപാടി സംഘടിപ്പിപ്പിരിക്കുന്നത്.
രാജ്യത്തുടനീളമുള്ള അനവധി കർഷകരുടെ പ്രയത്നത്തിനേയും അവരുടെ സംഭാവനകളേയും അംഗീകരിക്കുന്നതിന് വേണ്ടിയാണ് മഹീന്ദ്ര ട്രാക്ടേഴ്സ് മില്യണയർ ഫാർമർ ഓഫ് ഇന്ത്യ സംഘടിപ്പിച്ചിരിക്കുന്നത്.
ലോകത്തിലെ തന്നെ പ്രമുഖ വ്യവസായമായി കൃഷിയെ കണക്കാക്കുമ്പോൾ കർഷകർ ഇന്ന് വിവിധ തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ട്, അത്തരമൊരു സാഹചര്യത്തിലാണ് കാർഷിക മേഖലയിൽ മികവ് പുലർത്തുന്ന കർഷകരെ ആദരിക്കുക എന്ന ലക്ഷ്യത്തിൽ MFOI അവാർഡ് ദാന ചടങ്ങ് പ്രഖ്യാപിച്ചത്.
MFOI ട്രോഫി പ്രകാശനം ചെയ്തത് കേന്ദ്ര മൃഗസംരക്ഷണ, ക്ഷീരോൽപ്പാദന, ഫിഷറീസ് വകുപ്പ് മന്ത്രി പർഷോത്തം രൂപാലയായിരുന്നു.
പരിപാടിയിൽ അവാർഡ് ദാന ചടങ്ങിനൊപ്പം 3 ദിവസങ്ങളിലായി കാർഷിക മേള, സ്റ്റാളുകൾ, കർഷിക വിദഗ്ദരുമായുള്ള ചർച്ചകളും സംവാദങ്ങളും സെമിനാറുകളും തുടങ്ങി വിവിധ പരിപാടികൾ നടക്കും.
പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്.
സന്ദർശക പാസ് ലഭിക്കുന്നതിന്
https://millionairefarmer.in/get-visitor-pass/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ പേര്, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം, ലിംഗഭേദം, സംസ്ഥാനം, ജില്ല, ഗ്രാമം, പിൻ കോഡ് മുതലായവ നൽകുക.
സന്ദർശക ഫീസ് ഒരാൾക്ക് 100 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്.
വിവരങ്ങൾ നൽകിയ ശേഷം, ഓൺലൈൻ പേയ്‌മെന്റ് നടത്താനുള്ള ഒരു ഓപ്ഷൻ സ്ക്രീനിൽ ദൃശ്യമാകും.
അതിൽ ക്ലിക്ക് ചെയ്ത് പണമടയ്ക്കുക (QR കോഡ് സ്കാൻ, നെറ്റ് ബാങ്കിംഗ്, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, വാലറ്റ് എല്ലാ ഓപ്ഷനുകളും ലഭ്യമാണ്).
ഈ പാസ് വെച്ച് നിങ്ങൾക്ക് സന്ദർശിക്കാം