Updated on: 16 March, 2022 8:58 PM IST
The minimum pension amount under EPFO may increase

ഇപിഎഫ് മിനിമം പെൻഷൻ തുക ഉയർന്നേക്കും.  എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ എല്ലാ പെൻഷൻ സ്കീമുകളും പരിശോധിക്കണമെന്ന് സ്റ്റാൻഡിങ് കമ്മിറ്റി ശുപാർശ ചെയ്തു.  നിലവിലുള്ള മിനിമം പെൻഷൻ തുക അപര്യാപ്തമാണെന്ന് എംപ്ലോയ്മൻറ് സ്റ്റാൻഡിംഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു. . ഏറ്റവും കുറഞ്ഞ പ്രതിമാസ പെൻഷൻ തുക ഉയര്‍ത്തണമെന്നാണ് നിര്‍ദേശം. ഇപ്പോൾ നിലവിലെ മിനിമം പെൻഷൻ തുക 1000 രൂപയാണ്. ഇത് 2,000 രൂപയായി ഉയര്‍ത്താൻ ആണ് നിര്‍ദേശം. തൊഴിൽ മന്ത്രാലയം ഇത് അംഗീകരിച്ചേക്കും എന്നാണ് സൂചന. 1995-ലെ എംപ്ലോയീസ് പെൻഷൻ സ്കീം പ്രകാരമുള്ള മിനിമം പെൻഷൻ തുക അപര്യാപ്തമാണെന്നാണ് വാദം.

ബന്ധപ്പെട്ട വാർത്തകൾ: നിങ്ങൾക്ക് എന്തെങ്കിലും ഇപിഎഫ് അന്വേഷണം ഉണ്ടോ? ജനങ്ങൾക്കായി EPFO വാട്ട്‌സ്ആപ്പ് സേവനം തുടങ്ങി

പ്രതിമാസം നൽകുന്ന കുറഞ്ഞ പെൻഷനായ 1000 രൂപ വിതരണം ചെയ്യാൻ ഇപിഎഫ്ഒയ്ക്ക് പ്രതിവർഷം ചെലവാകുന്നത് 1,000 കോടി രൂപയാണ്. ഇതിന് കേന്ദ്രം നൽകുന്ന സംഭാവന 750 കോടി രൂപയാണ്. ഏകദേശം 32 ലക്ഷം പെൻഷൻകാർ മിനിമം പെൻഷൻ പദ്ധതിയുടെ പ്രയോജനം നേടുന്നു. എട്ട് വർഷം മുമ്പ് നിശ്ചയിച്ച പ്രതിമാസം 1,000 രൂപ പെൻഷൻ ഇപ്പോൾ തീർത്തും അപര്യാപ്തമാണെന്ന് തോന്നുന്ന സാഹചര്യത്തിൽ തുക പുതുക്കി നിശ്ചയിക്കാൻ തൊഴിൽ മന്ത്രാലയത്തിൻെറ ഭാഗത്ത് നിന്ന് നടപടി വേണമെന്നാണ് ആവശ്യം.

ബന്ധപ്പെട്ട വാർത്തകൾ: EPFO Latest: 6 കോടി ജീവനക്കാർക്ക് തിരിച്ചടി, PF പലിശനിരക്ക് വെട്ടിക്കുറച്ചു

പെൻഷൻ തുക ഉയര്‍ത്തണമെന്ന ആവശ്യമായി തൊഴിലാളികളും രംഗത്തുണ്ട്. 1995ലെ എംപ്ലോയീസ് പെൻഷൻ സ്കീം വിലയിരുത്തുന്നതിനായി 2018-ൽ തൊഴിൽ മന്ത്രാലയം ഒരു ഉന്നതതല നിരീക്ഷണ സമിതിക്ക് രൂപം നൽകിയിരുന്നു. പെൻഷൻകാര്‍ക്ക് നൽകേണ്ട ഏറ്റവും കുറഞ്ഞ പ്രതിമാസ പെൻഷൻ പ്രതിമാസം 2,000 രൂപയാക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. എന്നാൽ, മിനിമം പെൻഷൻ പ്രതിമാസം 1,000 രൂപയിൽ കൂടുതലായി വർദ്ധിപ്പിക്കുന്നതിന് ധനമന്ത്രാലയം അനുമതി നൽകിയിട്ടില്ലായിരുന്നു.

English Summary: The minimum pension amount under EPFO may be increased
Published on: 16 March 2022, 07:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now