പാലക്കാട് : നെല്ലിയാമ്പതി സര്‍ക്കാര്‍ ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമിലെ സമഗ്ര വികസനത്തിന്റെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച ട്രെയിനീസ് ഹോസ്റ്റല്‍ കെട്ടിടം, ഹൈടെക് മോഡല്‍ നഴ്സറി, ഫലവൃക്ഷ തോട്ട നിര്‍മ്മാണം എന്നിവ ഫെബ്രുവരി ഏഴിന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ.വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.
നെല്ലിയാമ്പതിയിലെ സര്‍ക്കാര്‍ ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമില്‍ വൈകിട്ട് നാലിന് നടക്കുന്ന പരിപാടിയില്‍ കെ.ബാബു എം. എല്‍. എ അധ്യക്ഷനാകും. രമ്യ ഹരിദാസ് എംപി മുഖ്യാതിഥിയാകും.The event will be held at 4 pm at the Government Orange and Vegetable Farm in Nelliampathi.K Babu M, L. A. will preside and Remya Haridas MP will be the chief guest.
ആര്‍. കെ. വി. വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഹോസ്റ്റല്‍ കെട്ടിടം നിര്‍മ്മിച്ചിരി ക്കുന്നത്. കൂടാതെ സ്റ്റേറ്റ് ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹൈടെക് മോഡല്‍ നഴ്സറി, ഫലവര്‍ഗ വികസന പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷ തോട്ട നിര്‍മ്മാണം എന്നിവ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീലാമണി, നെല്ലിയാമ്പതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സ് ജോസഫ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പ്രസാദ് മാത്യു, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.