1. News

കർഷകർക്ക് ആവേശമായ്തി തിരുവാതിര ഞാറ്റുവേല ഉത്സവം

ജലത്തിന്റെ സമൃദ്ധിയിൽ ഉടലെടുത്ത മലയാളത്തിലെ ഒരു ആചാരമാണ് മിഥുന മാസത്തിലെ തിരുവാതിര ഉത്സവം. പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ബാങ്ക് അങ്കണത്തിൽ നടന്ന ഞാറ്റുവേല ഉത്സവം എസ് ശർമ്മ എം എൽ എ ഉത്ഘാടനം ചെയ്തു

KJ Staff

ജലത്തിന്റെ സമൃദ്ധിയിൽ ഉടലെടുത്ത മലയാളത്തിലെ ഒരു ആചാരമാണ് മിഥുന മാസത്തിലെ തിരുവാതിര ഉത്സവം. പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ബാങ്ക് അങ്കണത്തിൽ നടന്ന ഞാറ്റുവേല ഉത്സവം എസ് ശർമ്മ എം എൽ എ ഉത്ഘാടനം ചെയ്തു. .. അഡ്വ. വി ഡി സതീശൻ എം എൽ എ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഉത്സവത്തിന്റെ ഭാഗമായി 100 കൃഷിക്കാർ 100 ക്ഷീരകർഷകർ കർഷക തൊഴിലാളികൾ മൃഗ പാലകർ എന്നിവരെ ആദരിച്ചു. കുടാതെ കർഷകർക്ക് സൗജന്യമായി 3000 ജാതി തൈകൾ, ' വാഴക്കന്ന്, കുരുമുളക് തൈ റമ്പൂട്ടാൻ തൈ പേരതൈ പയർ വിത്ത് , 50 കർഷക തൊഴിലാളികൾക്ക് ഷർട്ടും മുണ്ടും, 100   കർഷകർക്ക് കട്ടാമ്പാര, സ്പ്രേയർ ,പാൽ കറക്കുന്നതിനുള്ള പ്രത്യേക പാത്രംഎന്നിവ വിതരണം ചെയ്തു.

കുടാതെ കൃഷിരീതികളെക്കുറിച്ച് വടക്കേക്കര കൃഷി ഓഫീസർ ദിവ്യ ചിറ്റേറ്റുകര കൃഷി ഓഫീസർ സിമി എന്നിവർ ക്ലാസ് നയിച്ചു. ബാങ്ക് പ്രസിഡന്റ് കെ ജി രാമദാസ്, സെക്രട്ടറി പി ഡി അനിൽകുമാർ , വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ എം അംബ്രോ സ് , ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് എം പി പോൾസൺ , പറവൂർ ബ്ലോക്ക് പ്രസിഡന്റ് യേശുദാസ് ,  എറണാകുളം ജില്ല സഹകരണ ബാങ്ക് മുൻ ഡയറക്ടർ കെ ബി അറുമുഖൻ, സഹകരണ അസി. രജിസ്ട്രാർ പി ജി നാരായണൻ, ബാങ്ക് ഡയറക്ടർ എ ബി മനോജ്  തുടങ്ങിയവർ പങ്കെടുത്തു.

English Summary: Thiruvachira Natawelaela Festival is a festival for the farmers

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds