കോവിഡ് പ്രതിസന്ധി മൂലം ഒന്നരവര്ഷത്തോളമായി സ്കൂളുകൾ അടഞ്ഞു കിടക്കുകയാണ്. എന്നാൽ സ്‌കൂളുകൾ തുറക്കുന്നതിനെ പറ്റി സംസ്ഥാന സർക്കാർ സജീവ പരിഗണയിലാണ്. സ്‌കൂളുകൾ തുറക്കാം എന്നാണ് വിദഗ്ധര്‍ മുന്നോട്ടു വെച്ച അഭിപ്രായമെന്ന് മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി. എന്നാൽ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയായിരിക്കും സ്വീകരിക്കുക.
കുട്ടികൾ ഓൺലൈൻ ക്ലാസുകളിയിലൂടെയാണ് ഇപ്പോൾ ക്ലാസുകൾ അറ്റൻഡ് ചെയ്യുന്നത്. സ്‌കൂളുകൾ തുറക്കാത്തത് കാരണം വലിയൊരു വിഭാഗം കുട്ടികൾക്ക് ഫോണുകൾ ഇല്ലാത്ത കൊണ്ടും, നെറ്റ്‌വർക്ക് ശരിയായി കിട്ടാത്തത് കൊണ്ടും ക്ലാസ്സുകളിൽ പലപ്പോഴും എത്താൻ കഴിയുന്നില്ല. അതുകൊണ്ട് തന്നെ മാനസികമായി ഏറെ സഘർഷത്തിലാണ് ചില കുട്ടികൾ.
എന്നാൽ കേരളത്തിൽ സ്‌കൂളുക തുറക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ പ്രതിദിനം കൂടുന്ന കേസുകൾ ഏറെ ആശങ്ക കൂട്ടുന്നു. ഏകദേശം 30,000 കേസുകളാണ് ദിവസവും കേരളത്തിൽ റിപ്പോർട് ചെയ്യുന്നത്. 15 ശതമാനത്തിൽ അധികമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കേരളത്തിൽ.
കേരളത്തിൽ 18 വയസ്സിൽ താഴെ ഉള്ളവർക്ക് വാക്‌സിനേഷൻ ആരംഭിച്ചിട്ടില്ല എന്നുള്ളത് അടുത്ത തരംഗത്തിൽ കുട്ടികളെ ബാധിക്കാൻ സാധ്യത ഉണ്ട്. കോവിഡ് മൂന്നാം തരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ട് തന്നെ അത് ഗുരുതരമാകുമെന്നൊരു ആശങ്ക പലർക്കുമുണ്ട്. എന്നാൽ ഇതുവരെയുള്ള നിഗമനം വെച്ച് അങ്ങനെയൊരു ആശങ്ക വേണ്ട എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. കുട്ടികളിൽ രോഗം പടരാൻ സാധ്യത ഉണ്ടെങ്കിലും അത് ഗുരുതരമാകില്ലെന്നാണ് മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഡാറ്റ പരിശോദിക്കുമ്പോൾ മനസിലാകുന്നത്. വളരെ കുറഞ്ഞ കുട്ടികളിൽ മാത്രം വരാൻ സാധ്യതയുള്ള MIS-C പോലെയുള്ള സാഹചര്യങ്ങളെ നേരിടാൻ വേണ്ട എല്ലാ തയ്യാറെടുപ്പും നമ്മുടെ ആരോഗ്യവകുപ്പ് എടുത്തിട്ടുണ്ട്.
വയോധികരിലോ മാറ്റ് ഗുരുതര രോഗമുള്ളവരിലോ വരുന്ന പോലെയുള്ള ഗുരുതരാവസ്ഥ കുട്ടികളിൽ ഉണ്ടാവില്ല. ശ്വാസകോശസംബന്ധമായതോ മറ്റ് ഗുരുതരമായ എന്തെങ്കിലമോ സാഹചര്യം നേരത്തെ കണ്ടെത്തിയാൽ പൂർണമായി ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കുമെന്നത് ആശ്വാസകരമാണ്.
ഒന്നര വർഷമായി സ്കൂളുകൾ അടഞ്ഞു കിടക്കുന്നത് വിദ്യാഭാസത്തെ മാത്രമല്ല കുട്ടികളുടെ മാനസിക നിലയെ കൂടിയാണ്. എന്നാൽ സ്‌കൂളുകൾ ഏറെ നാൾ അടച്ചിടുക എന്നതും പ്രായോഗികമല്ല. ഭാഗികമായുള്ള സ്‌കൂളുകൾ തുറക്കണം.