എറണാകുളം: മഴക്കാലം ആരംഭിച്ച പശ്ചാത്തലത്തില്‍ ബ്രേക്ക് ത്രൂവിന്റെ ഭാഗമായി കനാലുകളില്‍ നിന്നും കായല്‍മുഖങ്ങളില്‍ നിന്നും ശേഖരിച്ച ചെളി എത്രയും വേഗം ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ നിക്ഷേപിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കളക്ടര്‍ എസ് സുഹാസ് നിർദേശം നൽകി.
കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ആണ് ചെളി നീക്കം ചെയ്യുന്നതിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് കളക്ടർ ആവശ്യപ്പെട്ടത്.
പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാവാത്ത നിലയിൽ ആവണം ചെളി നിക്ഷേപിക്കേണ്ടത്. യാര്‍ഡിനുള്ളില്‍ അടയാളപ്പെടുത്തിയ സ്ഥലത്ത് മാത്രമേ ചെളി നിക്ഷേപിക്കാന്‍ പാടുള്ളു. യാർഡിനുള്ളിൽ ചെളി നിക്ഷേപിക്കാനുള്ള സ്ഥലം കോർപറേഷൻ നിര്ദേശിക്കണം. ബ്രഹ്മപുരത്തെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം നിരീക്ഷിക്കണം എന്ന് ഓവര്‍സിയർക്ക് നിർദേശം നൽകി. നിലവിലെ ക്യാമറകള്‍ക്കു പുറമെ ചെളി നിക്ഷേപിക്കുന്നത് സംബന്ധിച്ച് വിലയിരുത്താന്‍ കൂടുതല്‍ സി.സി. ടി. വി ക്യാമെറകൾ സ്ഥാപിക്കും. കനാലിലെ ചെളി നീക്കം ചെയ്യുന്നത് അന്തിമ ഘട്ടത്തിൽ കണക്കാക്കുന്നത് ആകെ നീക്കം ചെയ്ത ചെളിയുടെ അളവ് കൂടി പരിഗണിച്ചായിരിക്കുന്നതിനാൽ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. ലോഡുമായി ലോറികൾ പോകുമ്പോൾ റോഡിൽ ചെളിതെറിച്ചു ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണം എന്നും കളക്ടർ നിർദേശിച്ചു.The collector also advised that when the lorries are loaded with the load, they should be careful not to get stuck on the road.
കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കനാലുകളിൽ നിന്ന് വാരിയ ചെളി മണ്ണാണ് ബ്രഹ്മപുരത്തേയ്ക്ക് മാറ്റാനായി നിർദ്ദേശിച്ചത്.As part of Operation Break Through Phase II, it was proposed to move the mud from the canals to Brahmapuram.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പ്രധാനമന്ത്രി-കിസാൻ യോജനയുടെ അടുത്ത ഗഡു കൃഷിക്കാർക്ക് ഉടൻ ലഭിക്കും; ഉള്ളിൽ പൂർണ്ണ വിശദാംശങ്ങൾ