ആലപ്പുഴ: നഗരസഭ തൊഴിലുറപ്പു പദ്ധതി പ്രകാരം അപേക്ഷകര്‍ക്ക് വീടുകളില്‍ ഓരോ തെങ്ങിന്‍തൈ നട്ടു നല്‍കുമെന്ന് ചെങ്ങന്നൂർ നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്‍ അറിയിച്ചു. ഇതിനായുള്ള അപേക്ഷകള്‍ 5 മുതല്‍ ഓഫീസില്‍ സ്വീകരിക്കും. Applications for this will be accepted at the office from 5 p.m.വസ്തുവിന്റെ കരമടച്ച രസീത്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും വെള്ളപേപ്പറിലുള്ള അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഒരു വീട്ടില്‍ ഡബ്ല്യു.സി.റ്റി. ഇനത്തിലുള്ള ഓരോ തെങ്ങിന്‍തൈ വീതമാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ സൗജന്യമായി നട്ടുനല്‍കുന്നത്. 15 ലക്ഷം രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന പദ്ധതിപ്രകാരം 2700 തെങ്ങിന്‍തൈകളാണ് നട്ടുനല്‍കുന്നത്. ആദ്യഘട്ടത്തില്‍ 1350 തെങ്ങിന്‍തൈകള്‍ നട്ടുനല്‍കുമെന്നും ചെയര്‍മാന്‍ കെ.ഷിബുരാജന്‍ അറിയിച്ചു
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :തെങ്ങ് പരിപാലനത്തിനും ഉല്‍പ്പന്ന സംസ്‌കരണത്തിനും പ്രത്യേക പ്രോട്ടോക്കോള്‍
#coconut#Krishi#Farm#Agriculture#Krishijagran