പരമ്പരാഗത തൊഴിലാളികൾക്കും തൊഴിൽ മേഖലയിൽ പ്രോത്സാഹനവുമായി പുതിയ പദ്ധതികൾ ആവിഷ്കരിക്കുകയാണ് മുസിരിസ് പൈതൃക പദ്ധതി. പാരമ്പര്യ തൊഴിൽ മേഖല പ്രോത്സാഹിപ്പിക്കുന്നതിനായി പൈതൃക പദ്ധതിയുടെ കീഴിൽ പറവൂർ പാലിയം നടയിൽ 9 കടമുറികൾ ആണ് പുനർ നിർമ്മിച്ചിട്ടുള്ളത്. ഈ കടമുറികൾ അപേക്ഷകൾ ക്ഷണിച്ചത്തിന്റെ അടിസ്ഥാനത്തിൽ വ്യക്തികൾക്ക് നൽകും.
പരമ്പരാഗത തൊഴിലുകൾ ആയ കൈത്തറി പപ്പട നിർമ്മാണം, കൊല്ലപ്പണി, ശിൽപ നിർമ്മാണ, സ്വർണ്ണപ്പണി, കളിമൺപാത്ര നിർമ്മാണം, തഴപ്പായ നെയ്ത്ത്, മരപ്പണി, ആശാരിപ്പണി എന്ന തൊഴിലാളികൾക്കാണ് കടമുറി അനുവദിച്ചിട്ടുള്ളത്. വ്യക്തികളെ തെരഞ്ഞെടുപ്പിനുശേഷം പരമ്പരാഗത തൊഴിലുകൾ ഈ കടമുറികൾ ഉടൻ പ്രവർത്തനമാരംഭിക്കും.
The Muziris Heritage Project is a new initiative to promote traditional workers and employment. 9 shops have been renovated at Paravur Paliam Nada under the Heritage Project to promote the traditional employment sector. These debts will be paid to individuals on an invitation basis.
കടമുറികൾ സ്വകാര്യവ്യക്തികൾക്ക് നൽകുന്നതിന് ഭാഗമായി പാലിയം പാലസത്തിലുള്ള മുസ്‌രിസ് പൈതൃക പദ്ധതിയുടെ ഓഫീസിൽ പ്രാരംഭ യോഗം സംഘടിപ്പിച്ചു. ലോകത്തിനുമുന്നിൽ പരമ്പരാഗത കൈ തൊഴിൽ മേഖലയും ആ തൊഴിലാളി സമൂഹത്തെയും അനാവരണം ചെയ്ത ഒരു വേദിയായി മുസ്‌രിസ് പൈതൃക പദ്ധതി പ്രവർത്തിക്കുകയാണെന്ന് മുസ്‌രിസ് പൈതൃക പദ്ധതി മാനേജർ പി എം നൗഷാദ് പറഞ്ഞു