1. News

മുസിരിസ് കടപ്പുറത്ത് "മിയാവാക്കി' കാട് തളിർക്കും

അഴീക്കോട് മുനയ്ക്കല് മുസിരിസ് ബീച്ചില് ഇനി മിയാവാക്കി (Miyawaki) കാട് തളിര്ക്കും.സംസ്ഥാന സര്ക്കാര് കേരളത്തിന്റെ വിവിധ ഭാഗങ്ങളില് നടപ്പാക്കുന്ന 10 മിയാവാക്കി കാട് പദ്ധതിയില് രണ്ടെണ്ണമാണ് മുസിരിസ് പൈതൃക പദ്ധതിയിലുള്പ്പെടുത്തിയത്. മൂന്നുവര്ഷംകൊണ്ട് സ്വാഭാവിക വനം സൃഷ്ടിച്ചെടുക്കുക എന്നതാണു പദ്ധതിയുടെ ലക്ഷ്യം.ഔഷധ മരങ്ങളും ഫലവൃക്ഷങ്ങളും അടങ്ങുന്ന മിയാവാക്കി കാട് മുസിരിസ് പൈതൃക പദ്ധതിയുടെ കീഴിലാണ് സ്ഥാപിക്കുന്നത്.

Asha Sadasiv

അ​ഴീ​ക്കോ​ട് മു​ന​യ്ക്ക​ല്‍ മു​സി​രി​സ് ബീ​ച്ചി​ല്‍ ഇ​നി മി​യാ​വാ​ക്കി (Miyawaki) കാ​ട് ത​ളി​ര്‍​ക്കും.സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​പ്പാ​ക്കു​ന്ന 10 മി​യാ​വാ​ക്കി കാ​ട് പ​ദ്ധ​തി​യി​ല്‍ ര​ണ്ടെ​ണ്ണ​മാ​ണ് മു​സി​രി​സ് പൈ​തൃ​ക പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി​യ​ത്. മൂ​ന്നു​വ​ര്‍​ഷം​കൊ​ണ്ട് സ്വാ​ഭാ​വി​ക വ​നം സൃ​ഷ്ടി​ച്ചെ​ടു​ക്കു​ക എ​ന്ന​താ​ണു പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.ഔഷ​ധ മ​ര​ങ്ങ​ളും ഫ​ല​വൃ​ക്ഷ​ങ്ങ​ളും അ​ട​ങ്ങു​ന്ന മി​യാ​വാ​ക്കി കാ​ട് മു​സി​രി​സ് പൈ​തൃ​ക പ​ദ്ധ​തി​യു​ടെ കീ​ഴി​ലാ​ണ്  സ്ഥാ​പി​ക്കു​ന്ന​ത്.

ബീ​ച്ചി​ലെ കാ​യ​ലി​നോ​ടും ക​ട​ലി​നോ​ടും ചേ​ര്‍​ന്ന 20 സെ​ന്‍റ് സ്ഥ​ല​ത്ത് 3000 വൃ​ക്ഷ​ത്തൈ​ക​ളാ​ണ് ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട്ട​ത്. ഒ​രു ച​തു​ര​ശ്ര​മീ​റ്റ​ര്‍ സ്ഥ​ല​ത്ത് ഒ​രു മീ​റ്റ​ര്‍ ആ​ഴ​ത്തി​ല്‍ മ​ണ്ണ് മാ​റ്റി അ​തി​ല്‍ ക​ല്‍​പൊ​ടി​യും ജൈ​വ​വ​ള​വും നി​റ​ച്ച്‌ ന​ടു​വി​ല്‍ ഒ​രു വൃ​ക്ഷ​ത്തൈ​യും, അ​തി​നു​ചു​റ്റും നാ​ല് വൃ​ക്ഷ​ത്തൈ​ക​ള്‍ വീ​ത​വു​മാ​ണു ന​ട്ട​ത്.

ക​റു​ക, പു​ളി, മാ​വ്, ഞാ​വ​ല്‍, എ​ലി​ഞ്ഞി, അ​ത്തി, പ്ലാ​വ്, ആ​ര്യ​വേ​പ്പ് തു​ട​ങ്ങി 100 ഇ​ന​ങ്ങ​ളി​ല്‍​പെ​ട്ട വൃ​ക്ഷ​ത്തൈ​ക​ളാ​ണ് വ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​ത്. മു​സി​രി​സ് പൈ​തൃ​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ ര​ണ്ടാ​മ​ത്തെ കാ​ട് ആ​ല​പ്പു​ഴ പോ​ര്‍​ട്ട് മ്യൂ​സി​യം വ​ള​പ്പി​ലാ​ണു സ്ഥാ​പി​ക്കു​ക​യെ​ന്ന് മു​സി​രി​സ് പൈ​തൃ​ക പ​ദ്ധ​തി എം​ഡി പി.​എം. നൗ​ഷാ​ദ് അ​റി​യി​ച്ചു.

കു​റ​ഞ്ഞ സ​മ​യം​കൊ​ണ്ട് കു​റ​ച്ചു സ്ഥ​ല​ത്ത് ധാ​രാ​ളം വൃ​ക്ഷ​ങ്ങ​ള്‍ ന​ട്ടു​വ​ള​ര്‍​ത്തി സ്വാ​ഭാ​വി​ക വ​ന​ത്തി​നു സ​മാ​ന​മാ​യ ഒ​രു കാ​ട് വ​ള​ര്‍​ത്തി എ​ടു​ക്കു​ന്നതാണ്, ജ​പ്പാ​നീ​സ് പ്ര​ഫ​സ​റാ​യ അ​കി​ര മി​യാ​വാ​ക്കി ആ​വി​ഷ്ക​രി​ച്ച മി​യാ​വാ​ക്കി എ​ന്ന കാ​ടു​വ​ള​ര്‍​ത്ത​ല്‍ രീ​തി.

English Summary: Miyawaki forest to be created at Muziris beach

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds