Updated on: 4 December, 2020 11:19 PM IST
മലയാളികൾ പൊതുവെ education, health, standard of living, എന്നീ കാര്യങ്ങളിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നിലാണ്.

മലയാളികൾ പൊതുവെ എഡ്യൂക്കേഷൻ, ആരോഗ്യം, സ്റ്റാൻഡേർഡ് ഓഫ് ലിവിങ് എന്നീ കാര്യങ്ങളിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നിലാണ്. എങ്ങിനെയാണ്‌ കേരളം ഇതു സാധിപ്പിച്ചത്? പ്രവാസികളുടെ വിയർപ്പാണ് അതിന് കാരണമെന്ന് പറഞ്ഞാൽ എത്രപേർ സപ്പോർട്ട് ചെയ്യും? 1970 കളിൽ കടൽ കടന്ന് ഗൾഫ് നാട്ടിലെത്തി, അവിടത്തെ മരുഭൂമിയെ സുന്ദര ഭൂമിയാക്കാൻ വേണ്ടി കഷ്ടപ്പെട്ട് പണിയെടുത്ത മലയാളികളുടെ വിയർപ്പിന്റെ വിലയാണോ ഇന്ന് കേരളത്തെ ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ എറ്റവും മുൻനിരയിൽ നിർത്തുന്നത്? പക്ഷെ അടുത്തിടെയായി അവിടെയുണ്ടായ സ്വദേശിവൽകരണവും, സമ്പത്തിക മാന്ദ്യവും മലയാളിക്ക് ഇനി ഗൾഫിൽ തൊഴിൽ അവസരങ്ങൾ കുറയുമോ എന്ന ആശങ്ക ഇല്ലാതില്ല. ഇതുവരെയുള്ള സമ്പാദ്യം കൊണ്ട് നാട്ടിൽ തന്നെ എന്തെങ്കിലും ചെയ്യാമെന്നുവെച്ചാൽ അതിനുള്ള ഒരു അവസരവും ഇവിടെ കുറവല്ലേ?

ഇങ്ങനെയുള്ള അവസരത്തിൽ മലയാളികൾക്ക് കുടിയേറി പാർക്കാൻ പറ്റിയ നാല് വിദേശ രാജ്യങ്ങളും അവയുമായി ബന്ധപ്പെട്ട കുറെ വിവരങ്ങളും കുറച്ചെങ്കിലും പേർക്ക് ഉപകാരപ്രദമാകാതിരിക്കില്ല.

1. കാനഡ

Canada, immigration നു വേണ്ടി വളരെയധികം സന്തോഷപൂർവ്വം വാതിലുകൾ തുറന്നിട്ടു കൊടുത്തിരിക്കുകയാണ്. ഇന്ത്യൻ ഭാഷകളിൽ ഒന്നായ പഞ്ചാബി ഭാഷ കാനഡയിലെ ഒരു ഔദ്യോഗിക ഭാഷയാണ്. മറ്റു രാജ്യങ്ങളെ കണക്കിലെടുക്കുമ്പോൾ കാനഡക്കാർ വിദേശികളെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു എന്നുള്ളതാണ് ആളുകളെ അവിടേക്കു പോകാൻ ആകർഷിക്കുന്ന ഒരു ഘടകം. ഒരു പോയിന്റ് ബേസ്ഡ് ഇമിഗ്രേഷൻ സിസ്റ്റമാണ് കാനഡയിൽ നിലവിലുള്ളത്. ഫാമിലിയോടുകൂടി മൈഗ്രേറ്റ് ചെയ്യാൻ പറ്റുന്ന ഒരു രാജ്യമാണ് കാനഡ. PR (Permanent resident) ആയി വന്നു കഴിഞ്ഞാൽ മൂന്നു വർഷത്തിനു ശേഷം ഇവിടത്തെ പൗരത്വത്തിനു വേണ്ടി അപേക്ഷിക്കാവുന്നതാണ്. അടുത്തതായി ഇവിടത്തെ പ്രാഥമിക വിദ്യാഭ്യാസവും, മെഡിക്കൽ ആനുകൂല്യങ്ങളും ജനങ്ങൾക്ക്‌ വളരെ ഉപകാരപ്രദമായ രീതിയിലുള്ളതാണ്. IT profession നിൽ ഉള്ളവർക്കുള്ള അവസരങ്ങൾ കൂടുതലാണ്.

2. ഓസ്ട്രേലിയ

ഇന്ത്യക്കാർക്ക് പെട്ടെന്ന് പൊരുത്തപ്പെട്ടു പോകാൻപറ്റുന്ന ഒരു കാലാവസ്ഥയാണ്‌ ഓസ്ട്രേലിയയിലേത്. ഈ പ്രത്യേകത വിദേശികളെ ഓസ്ട്രേലിയയിലോട്ട് കുടിയേറി പാർക്കുന്നതിനു പ്രേരിപ്പിക്കുന്നു. തൊഴിലില്ലായ്മ rate വളരെ കുറവ്, Standard of living വളരെ കൂടുതൽ എന്നീ ഘടകങ്ങൾ മലയാളികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നു. മലയാളികളായ skilled workers ന് ഏറ്റവും അധികം സ്കോപ്പുള്ള
ഒരു visa ടൈപ്പായ General Skilled Visa യാണ് ഇവിടെ നിലവിലുള്ളത്. അതോടൊപ്പം തന്നെ vising visa, education visa യിലുമൊക്കെ ധാരാളം ആളുകൾ ഓസ്ട്രേലിയയിൽ എത്തുന്നു. ജനസംഖ്യ വളരെ കുറവായതിനാൽ ധാരാളം ജനങ്ങളെ ഓസ്ട്രേലിയയിലേക്ക്‌ ആവശ്യമുണ്ട്. അവിടത്തെ ഗ്രാമപ്രദേശങ്ങളിലേക്ക്‌ ഫോർമാൻ, പ്ലബേർസ് തുടങ്ങിയ ജോലിക്കാരെ നല്ല രീതിയിൽ വശ്യമുള്ളതായി 2019 -ൽ നടപ്പാക്കിയ വിസാ ഭേദഗതികൾ കാണിക്കുന്നു. വളരെ സുതാര്യമായ ഒരു പോയിന്റ് ബേസ്ഡ് ഇമിഗ്രേഷൻ സിസ്റ്റമാണ് ഓസ്ട്രേലിയക്കുള്ളത്. മലയാളിക്ക് എങ്ങിനെ അവിടെ എത്തിച്ചേരാം  പലപ്പോഴും ഏജന്റ്ന്റെ സഹായമില്ലാതെ നിങ്ങൾക്ക് തന്നെ ഓൺലൈനിൽ കൂടെ അപേക്ഷിക്കാവുന്ന ഒരു വിദേശനയമാണ് ഓസ്ട്രേലിയയുടേത്.

ഇന്ത്യൻ ഭാഷകളിൽ ഒന്നായ പഞ്ചാബി ഭാഷ കാനഡയിലെ ഒരു ഔദ്യോഗിക ഭാഷയാണ്

3. USA(അമേരിക്ക)

ഏറ്റവും വലിയ സാമ്പത്തിക ശക്തിയുള്ള രാജ്യം. ലോകത്തു മറ്റുള്ള രാജ്യങ്ങളെ കുടിയേറി പാർക്കാൻ ഇത്രയധികം പ്രോത്സാഹിപ്പിക്കുന്ന മറ്റൊരു രാജ്യം ഉണ്ടാവില്ല. അമേരിക്കയിലെ Native American അല്ലെങ്കിൽ American Indian എന്ന ഒരു വിഭാഗത്തെ മാറ്റി നിർത്തിയാൽ അമേരിക്കയിലുള്ള എല്ലാ ജനങ്ങളും ഏതെങ്കിലും ഒരു രാജ്യത്തിൽ നിന്നും കുടിയേറി പാർത്തവരാണ്. അതിൽ മലയാളികളും ഉൾപ്പെടുന്നു.

അമേരിക്കയിലോട്ട് മലയാളിക്ക് എങ്ങനെ കടന്നു വരാം

ഏറ്റവും പ്രധാനപ്പെട്ട വിസാ, വർക്ക്‌ വിസാ എന്നറിയപ്പെടുന്ന H1B വിസയാണ്. അതു കൂടാതെ ഫാമിലി സ്പോൺസർഡ് വിസാ. വിസിറ്റിംഗ് വിസയിലൂടേയും അമേരിക്കയിലോട്ട് ഇമിഗ്രേറ്റ് ചെയ്യാവുന്നതാണ്. വിസിറ്റിംങ് വിസാ 10 വർഷത്തേക്ക്‌ കൊടുക്കുന്നു. നോൺ-ഇമിഗ്രന്റ് വിസാ, ഇമിഗ്രന്റ് വിസാ എന്നീ രണ്ടു തരത്തിലുള്ള വിസാ കാറ്റഗറിയുണ്ട്. നോൺ -ഇമിഗ്രന്റ് വിസാ താത്കാലിക കാലയളവിലേക്ക് ഇവിടെ സന്ദർശിക്കാൻ വരുന്നവർക്കുള്ളതാണ്. ജോലി ചെയ്യാൻ വരുന്നവർക്കു ലഭിക്കുന്നതാണ് H-1B വിസാ. അമേരിക്കയിൽ സ്ഥിരതാമസത്തിന് വരുന്നവർക്കു കൊടുക്കുന്നതാണ് ഇമിഗ്രന്റ് വിസാ. ഇമിഗ്രന്റ് വിസാ രണ്ടുതരം, ഫാമിലി സ്പോൺസർഡ് ഇമിഗ്രന്റ് വിസയും, എംപ്ലോയർ സ്പോൺസർഡ് ഇമിഗ്രന്റ് വിസയും. ഇമിഗ്രന്റ് വിസയിൽ അമേരിക്കയിലോട്ട് വരുന്നവർക്ക് ഒരു പെർമനെന്റ് റെസിഡൻസി സ്റ്റാറ്റസ് അല്ലെങ്കിൽ ഗ്രീൻകാർഡ് ലഭിച്ച് ഒരു നിശ്ചിതകാലത്തിനു ശേഷം അമേരിക്കൻ പൗരത്വത്തിനുവേണ്ടി അപേക്ഷിക്കാം.

H1B വിസക്ക്‌ അപേക്ഷിക്കാൻ വേണ്ടുന്ന യോഗ്യത

അമേരിക്കയിലെ ഒരു എംപ്ലോയർ നിങ്ങളെ സ്പോൺസർ ചെയ്യണം. ഒരു ബാച്‌ലർ ഡിഗ്രിയോ, ഒരു ഹൈയർ ഡിഗ്രിയോ നിങ്ങൾക്കുണ്ടായിരിക്കണം. യു. എസ്. ഗവണ്മെന്റ് ഒരു വിദേശി തൊഴിലാളിക്ക് യു. എസ്. കമ്പനിയിൽ ജോലി ചെയ്യാൻ അനുവദിച്ചുകൊണ്ടുള്ള വർക്ക്‌ പെർമിറ്റ്‌ ആണ് H-1B വിസ. മൂന്നു വർഷത്തെ അംഗീകാരത്തോടുകൂടി ആറു വർഷത്തേക്കാണ് H-1B വിസ ലഭിക്കുന്നത്. മൂന്നു വർഷത്തിനു ശേഷം എക്സ്റ്റൻഷനുവേണ്ടി അപേക്ഷിക്കണം. ഈ 6 വർഷത്തിനുള്ളിൽ നിങ്ങളുടെ എംപ്ലോയറിന് നിങ്ങളുടെ ഗ്രീൻ കാർഡിനുവേണ്ടി സ്പോൺസർ ചെയ്യാൻ കഴിയും. ഓൺലൈനിൽ search ചെയ്താൽ സ്പോൺസർ ചെയ്യാൻ പറ്റിയ ഒരു കമ്പനി കണ്ടുപിടിക്കാൻ കഴിയുന്നതാണ്. അങ്ങനെയാകുമ്പോൾ എംപ്ലോയർതന്നെ ആപ്ലിക്കന്റിന്റെ വിസാ ഫീസ് അടയ്ക്കുകയും, ഡോക്യുമെന്റ്സ് സബ്‌മിറ്റും ചെയ്യുന്നതാണ്.

4. ജർമ്മനി

കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക്, ശക്തമായ സാമ്പത്തിക വ്യവസ്ഥ എന്നിവ മലയാളികളെ അവിടേക്ക് ആകർഷിക്കുന്നു. ശുദ്ധമായ പരിതസ്ഥിതി, ജീവിക്കാൻ പറ്റിയ സാഹചര്യം, നല്ല ക്ഷേമ സംവിധാനം (welfare system) നിലവിലുള്ള ഒരു രാജ്യമാണ് ജർമ്മനി. നിരവധി മൾട്ടിനാഷണൽ കമ്പനികളുടെ നാടാണ് ജർമ്മനി. അതുകൊണ്ടുതന്നെ എഞ്ചിനീയറിംഗ്, സോഫ്റ്റ്‌വെയർ ജോലികൾക്ക്‌ വലിയ ഡിമാൻഡ് ആണ്. കൂടാതെ പ്ലമ്പർ, ഇലക്ട്രിഷ്യൻ, ക്രാഫ്റ്റ്സ്മാൻ തുടങ്ങി ജോലികൾക്കും ഏറെ ഡിമാൻഡ് ഉണ്ട്.

ജർമ്മനിയിലേക്ക് മലയാളിക്ക് എങ്ങനെ എത്തിച്ചേരാം

ഇവിടേക്കുള്ള ഇമിഗ്രേഷന്റെ ഏറ്റവും വലിയ പ്രത്യേകത, ഇവിടേയ്ക്ക് ഒരൂ job seeker വിസാ എന്ന രീതിയിൽ അപേക്ഷിക്കാം എന്നുള്ളതാണ്. ഈ വിസാ കിട്ടിയ ശേഷം 6 മാസത്തിനുള്ളിൽ ജോലി കണ്ടുപിടിച്ച് job seeker വിസയെ working വിസയായി മാറ്റാവുന്നതാണ്. ശേഷം permanent resident നു വേണ്ടി അപേക്ഷിക്കുകയും ചെയ്യാം. ഫാമിലി, സ്റ്റുഡന്റ്, ടൂറിസ്റ്റ് എന്നീ വിസകളിൽവരുന്ന ധാരാളം മലയാളികൾ ഉണ്ട്‌ .

മുകളിൽ പറഞ്ഞ രാജ്യങ്ങളിലേക്കു പോകാനുള്ളു വിസ ആപ്ലിക്കേഷനു വേണ്ട ലിങ്ക് താഴെ കൊടുക്കുന്നു.

കാനഡ ഇമിഗ്രേഷൻ
https ://www.canada.ca/en. html.

ഓസ്ട്രേലിയ ഇമിഗ്രേഷൻ
https://Immi.homeaffairs.gov.au/visas...

അമേരിക്ക ഇമിഗ്രേഷൻ
https://www.uscs.gov.

ജർമ്മനി ഇമിഗ്രേഷൻ
https://www.germany-visa:org/immigration.

അനുയോജ്യ വാർത്തകൾ മലയാളിയുടെ കാർഷിക ഉത്സവം വിഷു

#krishijagran #kerala #foreign #immigration #gulf #moredetails

 

English Summary: The next gulf of Malayalees
Published on: 31 October 2020, 09:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now