Updated on: 5 November, 2022 5:56 PM IST

1. ആധാർ-വോട്ടർ ഐഡി ബന്ധിപ്പിക്കൽ പ്രവർത്തനങ്ങളിൽ മാതൃകയായി മലപ്പുറം ജില്ല. ഇ​തു​വ​രെ 16.31 ലക്ഷം പേ​രു​ടെ ആ​ധാ​ർ, വോ​ട്ട​ർ ഐ.​ഡി​യു​മാ​യി ബ​ന്ധി​പ്പി​ച്ചു. ജി​ല്ല​യി​ൽ 32,56,813 വോ​ട്ട​ർമാ​രാ​ണ് ഉ​ള്ള​ത്. സം​സ്ഥാ​ന​ത​ല​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ വോ​ട്ട​ർ പ​ട്ടി​ക​യി​ലു​ള്ള​തും മലപ്പുറത്ത് തന്നെ. നി​ല​മ്പൂ​ർ വ​ന​മേ​ഖ​ല​യിലും പൊ​ന്നാ​നി​യ​ട​ക്ക​മു​ള്ള തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ലും ആ​ധാ​ർ-വോട്ടർ ഐഡി ബ​ന്ധി​പ്പി​ക്ക​ൽ പ്രവർത്തനങ്ങൾ സു​ഗ​മ​മാ​യി ന​ട​ത്താൻ സാധിച്ചതായി ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ അ​റി​യി​ച്ചു. 2,753 പോ​ളി​ങ് ബൂ​ത്തു​ക​ളുള്ള മലപ്പുറത്ത് ആ​ധാ​ർ ലി​ങ്കിങ്ങിൽ മുന്നിലുള്ളത് വ​ള്ളി​ക്കു​ന്ന് താ​ലൂ​ക്കാണ്.

ബന്ധപ്പെട്ട വാർത്തകൾ: കാലിത്തീറ്റ വില കുത്തനെ ഉയർന്നു; ക്ഷീരകർഷകർ ആശങ്കയിൽ..കൂടുതൽ കൃഷി വാർത്തകൾ

2. പച്ചതേങ്ങ സംഭരണ കേന്ദ്രങ്ങളുടെ എണ്ണം 10 ദിവസത്തിനുള്ളിൽ നൂറായി ഉയർത്തുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. നിലവിൽ 62 കേന്ദ്രങ്ങൾ വഴിയാണ് കൃഷിവകുപ്പ് തേങ്ങ സംഭരിക്കുന്നത്. പ്രതിസന്ധി നേരിടുന്ന പ്രദേശങ്ങളിൽ പ്രത്യേക വാഹനങ്ങൾ ഏർപ്പെടുത്തി തേങ്ങ സംഭരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പദ്ധതിയിലൂടെ കാർഷിക ഉൽപന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനായി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കേരള അഗ്രോ ബിസിനസ് കമ്പനി രൂപീകരിക്കുമെന്നും 2023 ജനുവരിയോടെ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

3. കർഷകരുടെ നിർദേശങ്ങളും അഭിപ്രായങ്ങളും നിയമ രൂപീകരണത്തിനായി പരിഗണിക്കുമെന്ന് ക്ഷീരവികസനമന്ത്രി ജെ. ചിഞ്ചുറാണി. ജില്ലാ ആസൂത്രണ ഭവനില്‍ നടന്ന നിയമസഭ സമിതിയുടെ തെളിവെടുപ്പിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ച് മാത്രമെ കാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണ മിശ്രിതങ്ങള്‍ എന്നിവയുടെ ഉല്‍പാദനം, സംഭരണം, വിതരണം, വിപണനം നിയന്ത്രിക്കുന്നതിനുളള നിയമ നിര്‍മാണം നടത്തുകയുളളൂവെന്ന് മന്ത്രി അറിയിച്ചു. 4 ജില്ലകളിലെ കര്‍ഷക പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ടാണ് തെളിവെടുപ്പ് നടന്നത്. സുരക്ഷിതവും ഗുണമേന്മയുളളതുമായ തീറ്റ ലഭ്യത ഉറപ്പാക്കുക, തീറ്റകളിലെ മായം കലര്‍ത്തലും മിസ്ബ്രാന്റിംഗും തടയുക എന്നിവയാണ് നിയമ നിര്‍മ്മാണത്തിന്റെ ലക്ഷ്യങ്ങൾ.

4. മരച്ചീനിയെ ബാധിക്കുന്ന മൂട് ചീയൽ രോഗത്തിന് പരിഹാരവുമായി കൊല്ലം കൃഷി വിജ്ഞാനകേന്ദ്രം. കെവികെയുടെ നിർദേശപ്രകാരം നടത്തിയ വളപ്രയോഗത്തിൽ രോഗത്തിന് പരിഹാരം കണ്ടതായി കർഷകർ പറയുന്നു. ജില്ലയിലെ 6 പഞ്ചായത്തുകളിലെ കർഷകരാണ് വളപ്രയോഗം നടത്തിയത്. മണ്ണിൽ കുമ്മായം വിതറി രണ്ടാഴ്ചയ്ക്കുശേഷം വേപ്പിൻ പിണ്ണാക്ക്, ട്രൈക്കോഡർമ, സമ്പുഷ്ടീകരിച്ച ചാണകം എന്നിവ മണ്ണുമായി കലർത്തിയാണ് മിശ്രിതം നിർമിക്കുന്നത്. പരീക്ഷണാർഥം നട്ട 50 മൂട് മരിച്ചീനിയിൽ വളപ്രയോഗത്തിന് ശേഷം ഫംഗസ് ബാധ ഉണ്ടായില്ലെന്ന് കണ്ടെത്തുകയായിരുന്നു.

5. ഇരിങ്ങാലക്കുടയിൽ നടപ്പിലാക്കുന്ന സമഗ്ര കാർഷിക വികസന പദ്ധതിയായ 'പച്ചക്കുട' കേരളത്തിന് മാതൃകയെന്ന് കൃഷിമന്ത്രി പി. പ്രസാദ്. പരിപാടിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു. ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതിയുടെ ഭാഗമായി കാർഷിക പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് കേരളത്തിൽ ആദ്യമായാണ് മണ്ഡലാടിസ്ഥാനത്തിൽ ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. കോൾനില വികസനം, പഴം-പച്ചക്കറി സംസ്‌കരണം, പച്ചക്കറി കൃഷി വ്യാപനം, ഔഷധ സസ്യകൃഷി, ക്ഷീര കർഷകർക്ക് മൂല്യവർധിത ഉൽപന്നങ്ങളുടെ - ഉൽപാദന വിപണനത്തിനായി സംരംഭങ്ങൾ, കാർഷിക കർമസേന, ജൈവ വളം നിർമാണകേന്ദ്രങ്ങൾ, മൽസ്യ–മാംസ ഉൽപാദനം എന്നിവയിലൂടെ വികസനവും, തരിശുരഹിത ഇരിങ്ങാലക്കുട രൂപപ്പെടുത്തുകയുമാണ്‌ പച്ചക്കുടയുടെ ലക്ഷ്യം.

6. സ്കൂളുകളിൽ ജൈവ പച്ചക്കറി തോട്ടങ്ങൾ സജ്ജീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. വിഷരഹിത പച്ചക്കറികൾ ഉച്ചഭക്ഷണ മെനുവിൽ ഉൾപ്പെടുത്തുക, കൃഷിയുടെ പ്രാധാന്യം വിദ്യാർഥികൾക്ക് പകർന്നു നൽകുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും ഈ മാസം 30നുള്ളിൽ പച്ചക്കറി തോട്ടം സജ്ജീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ലഭ്യമായ സ്ഥല സൗകര്യം പ്രയോജനപ്പെടുത്തി പച്ചക്കറിത്തോട്ടം സജ്ജീകരിക്കുന്നതിൽ ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തണമെന്നും മന്ത്രി നിർദേശം നൽകി.

7. പഴം,പച്ചക്കറി, ധാന്യം എന്നിവയുടെ മൂല്യവർധിത ഉല്‍പന്നങ്ങളില്‍ പ്രായോഗിക പരിശീലനം നേടാം. കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റിയുടെ സഹായത്തോടെ ഈ മാസം 15 മുതല്‍ 19 വരെയാണ് പരിശീലനം നടക്കുക. 1,180 രൂപയാണ് ഫീസ്. താൽപര്യമുള്ളവര്‍ www.kied.info എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി ഈ മാസം എട്ടിന് മുമ്പ് അപേക്ഷ നൽകണം. തെരഞ്ഞെടുക്കുന്ന 15 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 0484 2 532 890, 2 550 322, 9605 542 061 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

8. ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ചെറുതന ഗ്രാമപഞ്ചായത്തിലാണ് ഇത്തവണ രോഗം സ്ഥിരീകരിച്ചത്. സംഭവത്തെ തുടർന്ന് പുറക്കാട്, അമ്പലപ്പുഴ വടക്ക്, ചമ്പക്കുളം, രാമങ്കരി, തലവടി, മുട്ടാർ, എടത്വ, തകഴി, കരുവാറ്റ, ചെറുതന, വിയപുരം, പള്ളിപ്പാട്, തൃക്കുന്നപ്പുഴ, കാർത്തികപ്പള്ളി, ചെന്നിത്തല, കുമാരപുരം എന്നീ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലും താറാവ്, കോഴി, കാട, മറ്റ് വളർത്ത് പക്ഷികൾ, ഇവയുടെ ഇറച്ചി, മുട്ട, വളം എന്നിവയുടെ ഉപയോഗവും വിൽപനയും ഈ മാസം ഒമ്പത് വരെ നിരോധിച്ചു.

9. ജൈവ കൃഷിക്കൊരു ആമുഖം എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഉത്തര മേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം ഈ മാസം 14 മുതല്‍ 19 വരെയാണ് പരിശീലനം നടത്തുക. കമ്പോസ്റ്റ് നിര്‍മ്മാണം, ജൈവ കൃഷിയുടെ വാണിജ്യ സാധ്യതകള്‍, ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ പരിശീലനത്തിൽ ചര്‍ച്ച ചെയ്യും. താൽപര്യമുള്ളവര്‍ ഈ മാസം 11ന് മുമ്പ് 9633406694 എന്ന നമ്പറിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യണം. 2010 രൂപയാണ് ഫീസ്.

10. ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമാകുന്നു. അന്തരീക്ഷ വായു നിലവാര സൂചികയിൽ കഴിഞ്ഞ ദിവസം 445 രേഖപ്പെടുത്തി. സൂചിക 400 കടന്നാൽ അതീവ ഗുരുതരസ്ഥിതി ആണെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്തെ വായു മലിനീകരണത്തിന്റെ 38 ശതമാനവും കൃഷി അവശിഷ്ടങ്ങൾ കത്തിക്കുന്നത് മൂലം ഉണ്ടാകുന്നു എന്നാണ് റിപ്പോർട്ട്. ദീപാവലിക്ക് ശേഷം കാറ്റിന്റെ വേഗത കുറഞ്ഞതും മലിനീകരണ തോതിന് ആക്കംകൂട്ടി. പഞ്ചാബ്, ഹരിയാന, യുപി സംസ്ഥാനങ്ങളിൽ കൃഷി അവശിഷ്ടങ്ങൾ തുടർച്ചയായി കത്തിക്കുന്ന സാഹചര്യത്തിലാണ് ഡൽഹിയിലെ വായു നിലവാരം രണ്ട് വർഷത്തിന് ശേഷത്തെ ഏറ്റവും മോശം നിലയിൽ എത്തിയത്. മലിനീകരണം രൂക്ഷമായതോടെ ഇന്നുമുതൽ പ്രൈമറി സ്കൂളുകൾ അടച്ചിടുമെന്ന് ഡൽഹി സർക്കാർ അറിയിച്ചു.

11. കേരളത്തിൽ തുലാവർഷം കനക്കുന്നു. കണ്ണൂർ, കാസർകോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്തിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നത് മൂലമാണ് മഴ ശക്തമാകുന്നത്. ഇടിമിന്നൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

English Summary: The number of green coconut storage centers will be increased to 100 Agriculture Minister p prasad agriculture malayalam news
Published on: 05 November 2022, 03:08 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now