1. News

കന്ന് കാലിത്തീറ്റ, കോഴിത്തീറ്റ നിയന്ത്രണ ബിൽ; കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കും: മന്ത്രി ചിഞ്ചുറാണി

ജില്ലാ ആസുത്രണ ഭവനില്‍ നാലു ജില്ലകളിലെ കര്‍ഷക പ്രതിനിധികളെ പങ്കെടുപ്പിച്ച് നടന്ന നിയമസഭ സമിതി തെളിവെടുപ്പില്‍ സംസാരിക്കവേയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. സുരക്ഷിതവും ഗുണമേന്മയുളളതുമായ തീറ്റ ലഭ്യത ഉറപ്പാക്കുന്നതിനും തീറ്റകളിലെ മായം കലര്‍ത്തലും മിസ്ബ്രാന്റിംഗും തടയുകയുമാണ് നിയമ നിര്‍മ്മാണത്തിന്റെ ലക്ഷ്യം. കര്‍ഷരുടേയും, മേഖലയുമായി ബന്ധപ്പെടുന്നവരുടെയും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും നിയമ രൂപീകരണത്തിനായി പരിഗണിക്കും.

Saranya Sasidharan
cattle feed, Poultry Control Bill Will Protect Farmers' Interests: Minister Chinchurani
cattle feed, Poultry Control Bill Will Protect Farmers' Interests: Minister Chinchurani

കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ച് മാത്രമെ കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണ മിശ്രിതങ്ങള്‍ എന്നിവയുടെ ഉല്‍പാദനം, സംഭരണം, വിതരണം, വിപണനം എന്നിവ നിയന്ത്രിക്കുന്നതിനുളള നിയമ നിര്‍മ്മാണം നടത്തുകയുളളൂവെന്ന് മൃഗ സംരക്ഷണ -ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.

ജില്ലാ ആസുത്രണ ഭവനില്‍ നാലു ജില്ലകളിലെ കര്‍ഷക പ്രതിനിധികളെ പങ്കെടുപ്പിച്ച് നടന്ന നിയമസഭ സമിതി തെളിവെടുപ്പില്‍ സംസാരിക്കവേയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. സുരക്ഷിതവും ഗുണമേന്മയുളളതുമായ തീറ്റ ലഭ്യത ഉറപ്പാക്കുന്നതിനും തീറ്റകളിലെ മായം കലര്‍ത്തലും മിസ്ബ്രാന്റിംഗും തടയുകയുമാണ് നിയമ നിര്‍മ്മാണത്തിന്റെ ലക്ഷ്യം. കര്‍ഷരുടേയും, മേഖലയുമായി ബന്ധപ്പെടുന്നവരുടെയും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും നിയമ രൂപീകരണത്തിനായി പരിഗണിക്കും. കൂടാതെ സമിതി അംഗങ്ങള്‍ നിലവില്‍ നിയമം നടപ്പാക്കിയ പഞ്ചാബ്, ഗുജറാത്ത്, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് പഠനം നടത്തിയതിന് ശേഷമാണ് ബില്ലിന് അന്തിമ രൂപം നല്‍കുകയെന്നും മന്ത്രി പറഞ്ഞു.

തീറ്റകളുടെ ഗുണനിലവാരവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ കര്‍ഷക സമൂഹം അറിയിക്കുന്നുണ്ട്. ഗുണനിലവാരമില്ലാത്ത തീറ്റയിലൂടെ നിരവധി അസുഖങ്ങളും വളര്‍ത്ത് മൃഗങ്ങള്‍ക്കുണ്ടാകുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളായ മില്‍മയ്ക്കും കേരളഫീഡ്‌സിനും കര്‍ഷകരുടെ ആവശ്യകതയുടെ അമ്പത് ശതമാനത്തില്‍ താഴെ മാത്രമാണ് നിറവേറ്റാന്‍ സാധിക്കുന്നത്. സ്വകാര്യ മേഖലയില്‍ നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും സുലഭമായി തീറ്റകളും ബദല്‍തീറ്റകളും കേരളത്തിലേക്ക് എത്തുന്നു.

മിക്ക ബദല്‍ തീറ്റകളിലേയും മായം കണ്ടെത്താനും പ്രായസമാണ്. സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കപ്പെടുന്നതോ വില്‍പന നടത്തുന്നതോ ആയ തീറ്റകകള്‍ക്ക് യാതൊരു വിധ നിയന്ത്രണങ്ങളുമില്ലാത്ത ഈ സാഹചര്യത്തിലാണ് ഗുണനിലവാരം ഉറപ്പാക്കുന്നതിനായി നിയമം കൊണ്ടുവരുന്നത്. തീറ്റയില്‍ ചേര്‍ത്തിരിക്കുന്ന അനുബന്ധ വസ്തുക്കളെ കുറിച്ചും അളവ് തൂക്കം, കാലാവധി തുടങ്ങിയ വിവരങ്ങളും പാക്കറ്റില്‍ രേഖപ്പെടുത്താനും നിയമത്തില്‍ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.
കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലെ ക്ഷീര കര്‍ഷകര്‍, കര്‍ഷക സംഘം പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിവരില്‍ നിന്നാണ് ബില്ലിലെ വ്യവസ്ഥകളില്‍ മേല്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നിയമസഭ സെലക്ട് കമ്മിറ്റി തേടിയത്. സമിതി അംഗങ്ങളായ കെ.പി മോഹനന്‍, കെ.കെ രമ, മാത്യു കുഴല്‍നാടന്‍, കുറിക്കോളി മൊയ്തീന്‍, ഡി.കെ മുരളി, ജോബ് മൈക്കിള്‍, സി.കെ. ആശ, കെ.ഡി. പ്രസേനന്‍, കെ.പി. കുഞ്ഞമദ് കുട്ടി, ജി.എസ് ജയലാല്‍ എന്നീ എം.എല്‍.എമാരും മന്ത്രി ജെ. ചിഞ്ചുറാണിയോടൊപ്പം തെളിവെടുപ്പിന് എത്തിയിരുന്നു.

കാലിത്തീറ്റ

മൃഗങ്ങളുടെ ജീവന് തന്നെ ബാധകമാകുന്ന വസ്തുക്കൾ ചേർത്താണ് ബ്രാൻഡഡ് ആയിട്ടുള്ള കാലിത്തീറ്റ പോലും ഇന്ന് വിപണിയിൽ എത്തുന്നത്. ഇവയിൽ പലതും അന്യ സംസ്ഥാനങ്ങളിൽ നിന്നാണ് വരുന്നത്.

കാലിത്തീറ്റയിൽ മായം പല വിധത്തിലാണ്. തമിഴ്നാട്. കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് കാലിത്തീറ്റ നിർമാണത്തിനുള്ള അസംസ്കൃതമായുള്ള വസ്തുക്കൾ എത്തുന്നത്.

എങ്ങനെ ഉപയോഗിക്കുന്നു

കാലിത്തീറ്റകളിൽ കിട്ടുന്ന വസ്തുക്കൾ ലഭ്യമാകാതെ ആയാൽ അതിന് പകരമായാണ് അത് ഉപയോഗിക്കുന്നത്. ഇതിന് പകരമായി ഗുണമേൻമ കുറഞ്ഞ വസ്തുക്കളോ, അല്ലെങ്കിൽ പാറപ്പൊടി, മണ്ണ്, എന്നിങ്ങനെയുള്ളവ ഉപയോഗിക്കുന്നു. ഇത്തരത്തിലുള്ളവ കന്ന് കാലികൾക്ക് ആരോഗ്യകരമായുള്ള നിരവധി പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: Lumpy Skin Disease: കർണാടക ഇതുവരെ 24 ലക്ഷത്തിലധികം കന്നുകാലികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകി

English Summary: cattle feed, Poultry Control Bill Will Protect Farmers' Interests: Minister Chinchurani

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds