Updated on: 28 January, 2023 8:53 PM IST
വളർത്തുമൃഗങ്ങളെ തെരുവിൽ ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നു: സെമിനാർ

കണ്ണൂർ: പരിചരിക്കാനാവാതെ വളർത്തു മൃഗങ്ങളെ തെരുവിൽ ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി ജന്തുക്ഷേമ ദ്വൈവാരാചരണത്തിന്റെ ഭാഗമായി ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു. കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നടത്തിയ സെമിനാർ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജന്തുജന്യ രോഗങ്ങൾ തടയാൻ ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സംരക്ഷണ ഓഫീസർ ഡോ. എസ് ജെ ലേഖ അധ്യക്ഷത വഹിച്ചു.

കൊവിഡ് കാലത്ത് വീടുകളിലേക്ക് വളർത്തു മൃഗങ്ങളെ വാങ്ങിയവർ ഇപ്പോൾ പരിചരിക്കാൻ സമയമില്ലാത്തതിന്റെ പേരിൽ രാത്രികാലങ്ങളിൽ തെരുവിൽ തള്ളുകയാണെന്ന് എൽഎംടിസി അസി. ഡയരക്ടർ ഡോ. അനിൽകുമാർ പറഞ്ഞു. കൃത്യസമയത്ത് ഭക്ഷണം ലഭിച്ചു കൊണ്ടിരുന്ന ഇവ അത് ലഭിക്കാതായതോടെയാണ് ആക്രമണം നടത്തുന്നത്. 

ബന്ധപ്പെട്ട വാർത്തകൾ: ഏകാന്തത അകറ്റാനും ഉന്‍മേഷ ജീവിതത്തിനും വളര്‍ത്താം മൃഗങ്ങളെ

മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘർഷം വർധിച്ചു വരികയാണെന്ന് സെമിനാറിൽ ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ടി വിജയമോഹനൻ പറഞ്ഞു. ജന്തുക്ഷേമ നിയമങ്ങളിലല്ല മനുഷ്യരുടെ കാഴ്ച്ചപ്പാടുകളിലാണ് മാറ്റം വരേണ്ടതെന്ന് ഡെപ്യൂട്ടി ഡയരക്ടർ ഡോ. വി പ്രശാന്ത് അഭിപ്രായപ്പെട്ടു. വളർത്തുമൃഗങ്ങൾക്കും അലഞ്ഞുതിരിയുന്ന മൃഗങ്ങൾക്കും എതിരായ ക്രൂരത തടയാനും സാമൂഹിക പ്രതിബദ്ധതയോടെ മൃഗങ്ങളെ വളർത്താനുമുള്ള വിവിധ നിയമങ്ങളെക്കുറിച്ച് സെമിനാറിൽ അവബോധം നൽകി. 

കോളേജ് വിദ്യാർഥികൾ പരിഹാര മാർഗങ്ങൾ നിർദേശിച്ചു. വെറ്ററിനറി സർജൻ ഡോ. ആസിഫ് എം അഷ്‌റഫ്, കണ്ണൂർ എസ് എൻകോളജിലെ അസി. പ്രൊഫസർമാരായ സികെവി രമേശൻ, ബി ഒ പ്രസാദ്, ഫീൽഡ് ഓഫീസർ രമേശ് കുന്നുമ്മൽ എന്നിവർ സംസാരിച്ചു. സ്‌കൂൾ-കോളജ് വിദ്യാർഥികൾ, മൃഗസംക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർക്ക് വെവ്വേറ ക്ലാസുകൾ നൽകി. ജനുവരി 28ന് രാവിലെ 10ന് കർഷകർക്ക് ബോധവത്കരണ ക്ലാസ് നടക്കും. പരിപാടി 31ന് സമാപിക്കും

English Summary: The number of people abandoning pets on the streets is on the rise: seminar
Published on: 28 January 2023, 08:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now